ജെറാൾഡ് ബോയ്ഡിനെപ്പറ്റി ഞാൻ ഒരു മാസം മുമ്പ് കേട്ടതേ ഉള്ളു. അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ മരണത്തിനുശേഷം ഭാര്യ പ്രസിദ്ധീകരിച്ചു.. നീരസവും പരാതിയും നേട്ടങ്ങളെച്ചൊല്ലി അഭിമാനവും നിറഞ്ഞ ബോയ്ഡിന്റെ കഥ അമേരിക്കൻ പത്രപ്രവർത്തനത്തിന്റെ സംസ്കാരരീതികളിലേക്ക് വെളിച്ചം വീശുന്നു.
ന്യൂയോർക് ടൈംസിന്റെ മാനേജിംഗ് എഡിറ്റർ പദവിയിൽ എത്തുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരനാണ് ബോയ്ഡ്. കറുത്ത വർഗ്ഗക്കാരെ ഉയരത്തിൽ എത്തിക്കാൻ സവിശേഷശ്രമം വേണമെന്ന മാനേജ്മെന്റ് തീരുമാനം ബോയ്ഡിനു സഹായമായി. പത്രലോകത്തിലെ ഒന്നാം സ്ഥാനം എന്നറിയപ്പെടുന്ന ന്യൂയോർക് ടൈംസിന്റെ എക്സിക്യുടിവ് എഡിറ്റർ ആകുമായിരുന്നു ബോയ്ഡ്--എല്ലാം നേരേ നീങ്ങിയിരുന്നെങ്കിൽ.. അതിനു മുമ്പ് അദ്ദേഹത്തെ പിരിച്ചു വിട്ടു. അദ്ദേഹത്തെ ഏറെ ഇഷ്ടമായിരുന്ന എക്സിക്യൂടിവ് എഡിറ്റർ ഹോവെൽ റെയിൻസിനെയും.
പിരിച്ചുവിട്ടെന്നായിരുന്നില്ല പ്രഖ്യാപനം.. ബോയ്ഡിന്റെ പ്രാപ്തിയെയും സത്യസന്ധതയെയും മാനിച്ചിരുന്ന പബ്ലിഷർ ആർതർ സൾസ്ബർഗർ ഒരു ദിവസം ബോയ്ഡിനോടു പറഞ്ഞു: “നാളെ നിങ്ങളും ഹോവെലും രാജി വെക്കുന്നു.” പിന്നെ അവർക്ക് രാജി വെക്കുകയേ വഴിയുണ്ടായിരുന്നുള്ളു. ബോയ്ഡ് അതേപ്പറ്റി പിന്നീട് ഓർത്തോർത്തു പറഞ്ഞു, തന്റെ നിറം കയറ്റത്തിന് എത്ര സഹായമായോ, അതിലുമെത്രയോ കൂടുതൽ വീഴ്ചക്കു കാരണമായി.
ബോയ്ഡ് സ്നേഹിച്ചിരുന്നവരും കൈ പിടിച്ച് ഉയർത്തിയവരും ആപത്തു വന്നപ്പോൾ അദ്ദേഹത്തിനെതിരായി. തന്റെ പ്രാപ്തിയെ പുകഴ്ത്തിയിരുന്നവർ പോലും, തന്റെ നിറത്തിന്റെ പേരിൽ ഒരു ദയാദാക്ഷിണ്യം കാണിക്കുകയായിരുന്നുവോ എന്ന് അദ്ദേഹം പിന്നീട് ശങ്കിച്ചു. സൾസ്ബർഗറുടെയും റെയിൻസിന്റെയും അനുമോദനങ്ങളിൽ വർണ്ണചിന്ത ഉണ്ടായിരുന്നോ? ബോയ്ഡിന്റെ സംശയം പുസ്തകത്തിൽ പത്തി വിടർത്തുന്നു.
ആറേഴു കൊല്ലം മുമ്പത്തെയാണ് സംഭവം. ജേയ്സൺ ബ്ലെയർ എന്ന മിടുക്കനായ ഒരു റിപ്പോർട്ടർ എല്ലാവരെയും കടത്തിവെട്ടിക്കൊണ്ട് എന്നും എന്നോണം ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്തിറക്കി. അഞ്ചാറു മാസം കഴിഞ്ഞപ്പോൾ മറ്റൊരു കാര്യം പുറത്തു വന്നു: ബ്ലെയറിന്റെ കഥ മുഴുവൻ കെട്ടുകഥ ആയിരുന്നു. അയാൾ പുറത്തായി. അയാളുമായി നേരിട്ടിടപഴകാൻ ഇടയാകാത്ത , അയാളുടെ കഥയുടെ ആദ്യരൂപം കാണേണ്ട ഉത്തരവദിത്വമില്ലാത്ത, മാനേജിംഗ് എഡിറ്റർ ബോയ്ഡിനെ കുതികാൽ വെട്ടുകാർ വീഴ്ത്തി. അവർ അദ്ദേഹത്തെ ബ്ലെയറിന്റെ രക്ഷിതാവും മാർഗദർശിയുമായി ചിത്രീകരിച്ചു. എല്ലാം നിറത്തിന്റെ പേരിൽ. ബ്ലെയർ കറുത്ത വർഗ്ഗക്കാരനായിരുന്നു.
ന്യൂയോർക് ടൈംസിൽ കുതികാൽവെട്ട് ആകാമെങ്കിൽ എല്ലായിടത്തും ആകാം. പത്രമാപ്പീസുകളിൽ പല തലങ്ങളിൽ നടക്കുന്ന കുതികാൽ വെട്ട് പത്രങ്ങളിൽ വാദത്തിനും വിവാദത്തിനും ഇടയാകാറില്ല.. തമ്മിൽത്തമ്മിൽ ചളി ചർത്തുന്നതു കൊള്ളില്ലെന്നു കരുതിയാകണം. അഥവാ ആരെങ്കിലും എന്തെങ്കിലും പറയുന്നെങ്കിൽത്തന്നെ, ഒളിഞ്ഞും പൊളിഞ്ഞുമായിരിക്കും. കേട്ട ഒരു കഥ ആദ്യം പറയട്ടെ. 1975-77ലെ അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ, ഒരു ദിവസം രാവിലെ ആപ്പീസിലെത്തിയ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റർ വി കെ നരസിംഹൻ തന്റെ കസാലയിൽ വേറൊരാൾ ഇരിക്കുന്നതു കണ്ടു. എസ്. മുൾഗാവ്ക്കർ. പത്രനിയന്ത്രണം മൂത്തപ്പോൾ പുറത്താക്കപ്പെട്ട മുൾഗവ്ക്കർ പുറത്തെങ്ങോ സൂര്യനെ കല്ലെറിഞ്ഞു കാത്തിരിക്കുകയായിരുന്നു, മടങ്ങിവരാൻ. നരസിംഹൻ ഒന്നും മിണ്ടാതെ, ചുവരെഴുത്ത് വായിച്ച് മടങ്ങിപ്പോയി.
രണ്ടു തവണ ഇന്ത്യൻ എക്സ്പ്രസ്സിൽനിന്ന് പിരിച്ചുവിട്ട എഡിറ്റർ ആണ് അരുൺ ശൌരി. ആദ്യത്തെ പിരിച്ചുവിടൽ രാം നാഥ് ഗോയെങ്ക നേരിട്ടു നടത്തിയതായിരുന്നു. ഗോയെങ്കയുടെ താല്പര്യപ്രകാരം പത്രപ്രവർത്തനത്തിലേക്കിറങ്ങിയ ലോകബാങ്ക് ധനശാസ്ത്രജ്ഞൻ ശൌരി കയറൂരി ഓടുന്നു എന്നു തോന്നിയപ്പോൾ, ഗോയെങ്ക തന്നെ അദ്ദേഹത്തെ പറഞ്ഞയച്ചു. പിന്നെ തിരിച്ചെടുത്തു. രണ്ടാം തവണ പിരിച്ചുവിടുമ്പോൾ, ഗോയെങ്കയുടെ സ്വബോധം ആടിയുലയുകയായിരുന്നു.. തീരുമാനമെടുത്തിരുന്നത് കൊച്ചുമക്കളും കൂട്ടാളികളും.
എഡിറ്റർ ശൌരിയുടെ ലേഖനം ഒരു ന്യൂസ് എഡിറ്റർ തടഞ്ഞുവെച്ചതോടെയാണ് തുടക്കം. തന്റെ ചൊല്പടിക്കാരനും സാധുവുമായ ന്യൂസ് എഡിറ്റർ തന്നോടു പറയുക പോലും ചെയ്യാതെ, ലേഖനം തടയുക എന്ന അഹമ്മതി കാണീക്കണമെങ്കിൽ , കൂടുതൽ കരുത്തുള്ള കൈകൾ ചരടു വലിച്ചിരിക്കുമെന്നു മനസ്സിലാക്കാൻ ശൌരിക്ക് മൂന്നു ദിവസം വേണ്ടി വന്നു. അപ്പോഴേക്കും അദ്ദേഹം പുറത്തായി.
മുൾഗാവ്ക്കറെ ഹിന്ദുസ്ഥാൻ ടൈംസിൽനിന്നു പുറത്താക്കാൻ ബിർള കണ്ട വഴി വേറൊന്നായിരുന്നു. ഒരു ദിവസം പത്രം ഒരു വാരിക തുടങ്ങി. ദിനപത്രത്തിന്റെ എഡിറ്റർ അതിന്റെ എഡിറ്റർ ആയി. എഡിറ്റർ പുറത്തുപോയപ്പോൾ വാരിക നിന്നു. സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ ആദ്യത്തെ ഇന്ത്യൻ എഡിറ്റർ ആയ പ്രാൺ ചോപ്ര പോയത് ബംഗാളിലെ കമ്യൂണിസ്റ്റ് സർക്കാരിന് അനുകൂലമായ കുറെ കത്തുകൾ വായനക്കാരുടെ പംക്തിയിൽ വന്നതുകൊണ്ടായിരുന്നത്രേ. അദ്ദേഹത്തെ ആരും ഒരു കമ്യൂണിസ്റ്റ് സഹയാത്രികനായി കണ്ടിട്ടില്ല. അധികാരം വിറ്റും വാങ്ങിയും കഴിയുന്ന മുതലാളിമാർക്ക് എഡിറ്ററെ പുറത്താക്കാൻ എന്തെങ്കിലും ഒരു കാരണം വേണ്ടേ?
ഇന്ദിര ഗന്ധിക്ക് ഇഷ്ടപ്പെടാത്ത ഒന്നു രണ്ടു ലേഖനങ്ങൾ വരാന്ത്യപ്പതിപ്പിലും മുഖപ്രസംഗമായും വന്നപ്പോൾ, ഹിന്ദുസ്ഥാൻ ടൈംസിൽനിന്ന് ബി ജി വർഗീസ് പുറത്തായി. പുറത്താക്കിയെന്നു പറഞ്ഞുകൂടാ, അദ്ദേഹത്തിന്റെ കരാർ തീർന്നപ്പോൾ, പുതുക്കിയില്ല. അത്ര മാത്രം. പക്ഷേ ആ നടപടിക്ക് ഒരു നഗ്നത ഉണ്ടായിരുന്നു. അതുകൊണ്ട് അതിനെച്ചുറ്റിപ്പറ്റി ഒരു പ്രതിഷേധപ്രസ്ഥാനം തന്നെ ഉയരുകയുണ്ടായി. ഒരുകാലത്ത് ഇന്ദിര ഗാന്ധിയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ച വർഗ്ഗീസ് അങ്ങനെ മറുചേരിയിൽ എത്തി.
ജയപ്രകാശ് നാരായണന്റെ വിശ്വസ്തനായ അജിത് ഭട്ടാചാർജിയും കുൽദീപ് നയ്യാരും ഇന്ത്യൻ എക്പ്രസ് വിട്ടപ്പോൾ ഒരു ഇല പോലും ഇളകിയില്ല. അവർ രണ്ടു പേരും അറിയാതെ ഒരു ദിവസം നിഹാൽ സിംഗ് ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്റർ ആയി പ്രത്യക്ഷപ്പെട്ടു. രണ്ടു പേരുടെയും താഴെ സ്റ്റേറ്റ്സ്മാനിൽ പ്രവർത്തിച്ചിരുന്നയാളാണ് നിഹാൽ സിംഗ്. അത്തരം വേലകൊണ്ടൊന്നും പുറത്താകുന്ന ആളല്ല പ്രഭു ചാവ് ള. ഇന്ത്യൻ എക്സ്പ്രസ്സിൽ ഒരിടക്ക് സർവതന്ത്രസ്വതന്ത്രനായി നീങ്ങിയിരുന്ന ചാവ് ളയുടെ മീതെ ഒരു ദിവസം എച് കെ ദുവ കയറി നിന്നു. ഒന്നും കൂസാതെ ചാവ് ള കസാല ഒഴിഞ്ഞ്, ബെഞ്ചിലേക്കു മാറിയിരുന്നു. അവസരം വന്നപ്പോൾ, വില പേശി, കൂടുതൽ അധികാരവും ആനുകൂല്യങ്ങളും നേടി, ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു സഹോദരസ്ഥാപനത്തിലേക്ക് ചേക്കേറി.
ടൈംസ് ഒഫ് ഇന്തയുടെ പത്രാധിപത്യം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്ഥാനമാണെന്ന് ഒരു ചൊല്ലുണ്ടായിരുന്നു. ടൈംസിന്റെ എഡിറ്റർ ദിലീപ് പഡ്ഗാംവ്ക്കർ പറഞ്ഞുണ്ടാക്കിയതാണ് അതെന്നും ഒരു ചൊല്ലുണ്ടായിരുന്നു. പഡ്ഗാംവ്ക്കർ മുന്നേറിവന്നപ്പോൾ, പഴയ എഡിറ്റർ തഴയപ്പെടുകയായിരുന്നു. കാലം ചെന്നപ്പോൾ മാന്യനും കലാകുതുകിയും ചിന്തകനുമായ ദിലീപും പുറത്തായി. ഒരു ദിവസം ടൈംസിൽ എന്നെ എടുക്കാൻ വേണ്ടി അദ്ദേഹം എന്നോടു സംസാരിച്ചു. “പണം പ്രശ്നമല്ല; എന്ത് എഴുതണം എന്ന് നമുക്ക് ആലോചിക്കാം “ എന്ന മട്ടിലായിരുന്നു സംസാരം. ഞാൻ ഉത്സാഹഭരിതനായി. ഒരാഴ്ച കഴിഞ്ഞില്ല, ആരോ പറഞ്ഞു കേട്ടു, ദിലീപ് പുറത്തായിരിക്കുന്നു.
അത്രയേ ഉള്ളു എഡിറ്റർമാരുടെയും കാര്യം. ഗഹനമായ ദർശനത്തിന്റെയോ ഗൌരവമേറിയ ധൈഷണികപ്രശ്നത്തിന്റെയോ പിൻ വെളിച്ചമൊന്നുമില്ലാതെയും എഡിറ്റർമാർ പുറത്താകാം. അവിടെയാണെങ്കിൽ, നിറം പറഞ്ഞും കുതികാൽ വെട്ടിയും എഡിറ്ററെ തുരത്താം. ഇവിടെ അത് വെറും കുശുകുശുപ്പും കുതികാൽ വെട്ടും കൊണ്ട് നടപ്പാവും.
(മേയ് 17ന് മലയാളം ന്യൂസിൽ സോമവാരം എന്ന പംക്തിയിൽ വന്നത്)
Monday, May 17, 2010
Friday, May 7, 2010
അബു: സാരമല്ലാത്ത കുറെ ഓർമ്മകൾ
ആദ്യമേ അബു ഒരു പ്രശ്നമായിരുന്നു. അബു ആർ? മുസ്ലിമോ ക്രിസ്ത്യാനിയോ? രണ്ടായാലും ഒന്നു തന്നെയാണെങ്കിലും, പേരുവഴി അന്നൊക്കെ മതത്തിന്റെ വെവ്വേറെ എടുപ്പുകളിൽ എത്താമായിരുന്നു. മതത്തെ മറച്ചുവെക്കുകയോ മറിച്ചുകാണിക്കുകയോ ചെയ്യുന്നവയായിരുന്നില്ല അന്നത്തെ പേരുകൾ. അതുകൊണ്ട് അബു അബു അല്ല, അബ്രഹാം ആണ് എന്നു തർക്കിക്കാൻ അറിവുള്ള ആരെയും കണ്ടുമുട്ടിയിരുന്നുമില്ല. ഏതോ ഒരു ബ്രിട്ടിഷ് എഡിറ്റർ അബ്രഹാം അബ്രഹാമിനെ അബു അബ്രഹാമും പിന്നെ വെറും അബുവും ആക്കി മാർഗ്ഗം കൂട്ടുകയായിരുന്നുവെന്നു മനസ്സിലാക്കാൻ കുറെ കാലം വേണ്ടി വന്നു. ഇടക്കു പറയട്ടെ, ഒപ്പം ജോലി ചെയ്യുന്നവരുടെ പേരു മാറ്റുകയാണ് പല എഡിറ്റർമാരുടെ ഒരു വിനോദം. മറ്റൊന്നും മാറ്റാൻ വയ്യാത്ത നിലക്ക്, നിസ്സഹായരായ ചിലരുടെ പേരെങ്കിലും മാറ്റിയാൽ അതൊരു നേട്ടമാകും എന്നായിരിക്കും വിചാരം.
കുറുകിയും ചരിഞ്ഞും കാണപ്പെട്ട abu എന്ന ഇംഗ്ലിഷ് ത്ര്യക്ഷരി, എന്നെ സംബന്ധിച്ചിടത്തോളം, അരൂപിയായ എന്തിന്റെയോ നാമം ആയിരുന്നു ഏറെക്കാലം. നാമരൂപങ്ങളെ ബന്ധിപ്പിക്കുന്ന കൺഫ്യൂഷ്യസിന്റെ തലയും നീളം കുറഞ്ഞ ഉടലും ആദ്യമായി കണ്ടതാകട്ടെ, മൂന്നു മാനങ്ങളുള്ള വസ്തുവായിട്ടല്ല, വെറും നിഴൽ ആയിട്ടായിരുന്നു. ടെലിവിഷന്റെ വർണ്ണരാജി കറുപ്പിലും വെളുപ്പിലും ഒതുങ്ങിയിരുന്ന കാലത്ത്, ദൃശ്യപ്രക്ഷേപണം ദൂരദർശന്റെ സ്വന്തമായിരുന്ന കാലത്ത്, മറ്റുള്ളവരുടെ ആട്ടപ്രകാരം നോക്കിയും കോറിയിട്ടും ജീവിച്ചുപോന്ന അബു ഒരേ സമയം അവതാരകനും അഭിമുഖസംഭാഷകനും ആലേഖ്യകാരനും ആയി ഇളകിയാടി. കേളി കേട്ട ചിലരുമായി--അവരിൽ അധികവും അധികാരം വിറ്റും വാങ്ങിയും ഉപജീവനം നടത്തിയിരുന്നവരായിരുന്നു--അബു നടത്തുന്ന സംസാർമായിരുന്നു പരിപാടി.
കസാലയിൽ ഞെളിഞ്ഞിരിക്കുന്ന അതിഥിയോട് കൺഫ്യൂഷ്യസ് എന്തെങ്കിലും കിന്നാരം പറഞ്ഞുകൊണ്ടിരിക്കും. കർണ്ണന്റെ കവചം പോലെ ഉരിയാൻ വയ്യാത്ത കുർത്ത തന്നെയായിരിക്കും വേഷം. ചിലപ്പോൾ നീണ്ട മറുപടി വേണ്ട ചോദ്യമായിരിക്കും ചോദിക്കുക. ചിലപ്പോൾ ഉത്തരമായി മൌനം മതിയാകും. ചോദ്യം കേട്ട് അതിഥി മറുപടിയിലേക്ക് വഴുതി വീഴുമ്പോൾ, കൺഫ്യൂഷ്യസ് മൂലയിൽ വെച്ചിട്ടുള്ള ബ്ലാക് ബോർഡിനടുത്തേക്കു നീങ്ങും. പിന്നെ മൂന്നു കാലിൽ നിൽക്കുന്ന ആ കറുത്ത പലകയിൽ വെളുത്ത വരകൾ തെളിയാൻ തുടങ്ങുകയായി. മൂന്നു നാലു വരയാകുമ്പോഴേക്കും ഇല്ലായ്മയിൽനിന്ന് ഒരു രൂപം പുറപ്പെട്ടുവരും. നെറ്റി ചുളിക്കുകയോ മുഖം
കൂർപ്പിക്കുകയോ ഓട്ടക്കണ്ണിട്ടു നോക്കുകയോ ചെയ്യുന്ന അതിഥിയുടെ രൂപം. സംസാരത്തിനിടയിൽ അതിഥിയിൽ വരുന്ന ഭാവഭേദമാകും ചിത്രത്തിന്റെ സാരം.
ഓരോ വര കോറുന്നതിനിടയിലും അവതാരകൻ ബോർഡിനും അതിഥിക്കുമിടയിൽ സാവധാനം നീങ്ങിക്കൊണ്ടിരിക്കും--ചോദ്യവും വിശദീകരണവും മയത്തിലുള്ള നിരീക്ഷണവുമായി. രൂപത്തിന്റെ ആവിർഭാവം ഒരിക്കലും ഒറ്റയടിക്കായിരുന്നില്ല. ഓരോ വരക്കിടയിലും ഒരുപാട് വാക്കുകൾ മുഴങ്ങി. വാക്കും വരയും കലർന്ന ആ പരിപാടിക്ക് പതിവില്ലാത്ത ഒരു തരം പക്വതയും പൂർണ്ണതയും ഉണ്ടായിരുന്നു. നിർമ്മാണത്തിലെ ഭാവന പോലെ അവതരണത്തിലെ അനായാസതയും അബുവിന്റെ പരിപാടിയെ പൊലിപ്പിച്ചു. അങ്ങനെയൊന്ന് പിന്നീട് കണാനിടയായിട്ടില്ല. അബുവിനെപ്പോലൊരാളെയും എവിടെയും എപ്പോഴും കാണാറില്ലല്ലോ.
നാളികേരപാകത്തിലുള്ള നാടൻ കൃഷിക്കാരനെ നായകനാക്കി അര നൂറ്റാണ്ടോളം ചിത്രം വരച്ച അബുവിനെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ആപ്പീസ്സിൽ നേരിൽ കണ്ടപ്പോൾ, പ്രതിഭയുടെ രൂപം ഇത്ര സാധാരണവും സമീപവുമാകാമല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.
സർഗ്ഗാത്മകതയും നർമ്മബോധവും ദിവസവും തെളിയിക്കാൻ നിയോഗിക്കപ്പെടുന്നവരാണ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റുകൾ. കാർട്ടൂൺ വരക്കുന്നവർ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യണം എന്നാണ് നിർവചനമെങ്കിൽ അബുവിനെ ഉൾപ്പെടുത്താൻ വേറെ വർഗ്ഗം കാണേണ്ടിവരും. അദ്ദേഹം എപ്പോഴെങ്കിലും ചിരിച്ചിരുന്നോ എന്നെനിക്കറിയില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങൾ--ഹാസ്യചിത്രങ്ങൾ?--പൊള്ളച്ചിരിക്കു വക നൽകിയിരുന്നില്ലെന്നു മാത്രം അറിയാം.
ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഡൽഹി ബ്യൂറോയിൽ കടന്നുവന്ന കൺഫ്യൂഷ്യസിന്റെ വായിൽ പൈപ്പും കയ്യിൽ വലിയ കടലാസ്സിൽ വരച്ചുകൊണ്ടിരുന്ന ചിത്രവും ഉണ്ടായിരുന്നു. അതിനെപ്പറ്റി അഭിപ്രായം ആരായാനായിരുന്നു വരവ്. വാർത്ത ഭക്ഷണവും പാനീയവുമാക്കി ജീവിക്കുന്ന ആരെയും അടുത്തു കിട്ടിയാൽ അബു തന്റെ വരകളിലൂടെ തെളിയുകയും ഒളിയുകയും ചെയ്യുന്ന രാഷ്ട്രീയയാഥാർഥ്യത്തെപ്പറ്റി സംസാരിക്കും. സ്വാഭാവികമായും ബ്യൂറോ ചീഫ് ആയിരുന്ന എച് കെ ദുവ ആയിരുന്നു ആദ്യം അഭിപ്രായം പറയാനുള്ള അവകാശവും ആഗ്രഹവും വിനിയോഗിക്കുക. ഒരു ആചാരം പോലെ ചിരിച്ചിരുന്ന ദുവ പിന്നെ അധികാരത്തിന്റെ പടികൾ കയറിക്കയറിപ്പോയി. എ എൻ ദർ എന്ന സൌമ്യനായ മനുഷ്യൻ, തഴയപ്പെട്ടു കഴിഞ്ഞിരുന്നപ്പോഴും, സൌമ്യമായി അബുവിന്റെ കൃതിയെപ്പറ്റി രണ്ടോ രണ്ടരയോ വാക്ക് ഉച്ചരിച്ചു. അബു അത് പ്രത്യേകശ്രദ്ധയോടെ കേൾക്കുന്നതുപോലെ തോന്നി. വായനയും വ്യാകരണവും തമാശയും ദൌർബ്ബല്യമായിരുന്ന അസീം ചൌധരിയുടെ അഭിപ്രായത്തിനുവേണ്ടിയും അബു കാത്തുനിന്നു. അസീം എങ്ങോട്ടും ഉയരാതെ, എന്നും ഏകാകിയായി കഴിഞ്ഞു. കുൽദീപ് നയ്യാർ മുറിയിൽ ഉള്ള നേരമാണെങ്കിൽ, പുറത്തുവന്ന് കൊള്ളാമെന്നു പറയും. എന്റെ അഭിപ്രായത്തിന് പ്രസക്തി ഉണ്ടായിരുന്നില്ല.
പിന്നെ ഞാൻ അബുവിനെ കാണുന്നത് തിരുവനന്തപുരത്ത് എനിക്കുവേണ്ടി സ്നേഹിതന്മാർ ഒരുക്കിയ ഒരു സൽക്കാരത്തിൽവെച്ചായിരുന്നു. വീണ്ടും കൺഫ്യൂഷ്യസിന്റെ ബിംബം എന്റെ ഓർമ്മയിൽ തള്ളിക്കയറി. കൺഫ്യൂഷ്യസ് വാക്കുകളിൽ കൂടുതൽ പിശുക്കനായിക്കഴിഞ്ഞിരുന്നോ എന്നു തോന്നി. പഴയ അവ്യക്തമായ പരിചയം, അവ്യകതമായ ഭാഷയിൽ, കൂടുതൽ അവ്യക്തമായിക്കൊണ്ടിരുന്ന സായാഹ്നത്തിൽ, ഒരു ക്ലബ്ബിലെ ലഹരി മുറ്റിയ ഉദ്യാനത്തിൽവെച്ചു പങ്കിട്ടു. ഹാസ്യചിത്രകാരൻ അതിനകം എഴുത്തുകാരനായി മാറിയിരുന്നു. അതിനെക്കാൾ പ്രധാനമായി ഞാൻ കണ്ടത് അബു സ്വന്തമാക്കിയ വീടിന്റെ ഭംഗിയായിരുന്നു. തിരുവനന്തപുരത്ത് താമസമാക്കാൻ തീരുമാനിച്ചപ്പോൾ, അബു വേറൊന്നു കൂടി തീരുമാനിച്ചിരുന്നു: തന്റെ വീടിന് തന്റെ ചിത്രങ്ങളോളം തനിമ ഉണ്ടായിരിക്കണം. ഗോൾഫ് ലിങ്ക്‌സിൽ ലാറി ബേക്കർ നിർമ്മിച്ച അബുവിന്റെ വീട് ഭൂമിയുടെ അടയാളമായി.
ആ വീട്ടിൽ ആദ്യം പോയത് ഞാൻ ഏഷ്യാനെറ്റിൽ നടത്തിയിരുന്ന കാഴ്ചവട്ടം എന്ന അഭിമുഖപരിപാടിയിൽ അബു പങ്കെടുക്കാൻ തയ്യാറാകുമോ എന്നറിയാനായിരുന്നു. അബു മടി കൂടാതെ, പക്ഷേ ആവേശമില്ലാതെ, തയ്യാറായി. എത്ര പേർ തന്നെ ഇന്റർവ്യൂ ചെയ്തിരിക്കുന്നു! എത്ര പേരെ താൻ ഇന്റർവ്യൂ ചെയ്തിരിക്കുന്നു! പിന്നെ എന്ത് ആവേശം? ഇന്റർവ്യൂ പതിവുപോലെ പോയി. ചോദ്യങ്ങൾ. ഉത്തരങ്ങൾ. വീണ്ടും ചോദ്യോത്തരങ്ങൾ. മൌനങ്ങൾ. ആയിരം തവണ പറഞ്ഞുപോയ കാര്യങ്ങൾ. അബുവിന്റെ വര കണ്ട് മുറിവേറ്റവരുടെ പരാതികൾ. അങ്ങനെ അധികമാരും മുറിവേറ്റിരുന്നില്ല. കണ്ടവരെയൊക്കെ മുറിവേറ്റി രസിക്കുന്ന കാർട്ടൂണിസ്റ്റ് സാഡിസമായിരുന്നില്ല അബുവിന്റെ കൃതികളുടെ സ്ഥായീഭാവം. വിമർശിക്കപ്പെടുന്നവർക്കും, കാര്യങ്ങളെ വേറൊരു വഴിക്കും കാണാമല്ലോ എന്ന് ഒരേ സമയം സരസമായും ഗംഭീരമായും തോന്നിപ്പിക്കുന്നതായിരുന്നു അബുവിന്റെ വഴി. എന്നിട്ടും അടിയന്തരാവസ്ഥയിൽ ആരൊക്കെയോ മുഷിഞ്ഞു. അതാണല്ലോ അടിയന്തരാവസ്ഥ. ആ അവസ്ഥയിൽ മനുഷ്യർ ചിരിക്കാനോ മോങ്ങാനോ പാടില്ല. അങ്ങനെ--ഏകാധിപത്യത്തിൽ ആളുകൾ ചിരിക്കാറില്ല എന്ന്--പറഞ്ഞുകൊണ്ട് തന്റെ ഹാസ്യവാരിക അടച്ചിട്ടതും ഒരു മലയാളി തന്നെ: ശങ്കർ.
കാഴ്ചവട്ടത്തിലെ സംസാരത്തിനിടയിൽ അബു കയ്യിൽ കിട്ടിയ കടലാസിൽ തലങ്ങും വിലങ്ങും കോറുന്നതു കണ്ടു. ആ വരകൾ ഞാനായി. അടിയിൽ മൂന്നക്ഷരത്തിൽ ഒപ്പിട്ട് അത് എനിക്കു തരുമ്പോൾ അബു പറഞ്ഞു: “ബി ബി സിയിൽ പരിപാടിക്കു വിളിക്കുമ്പോൾ, അവർ എനിക്ക് രണ്ടോ മൂന്നോ സ്കോച്ച് തരും. ഇവിടെ....?” ഇവിടെയും അതു വേണ്ടതാണെന്നും കൂട്ടിന് ഞാനും കൂടാമെന്നും ശശികുമാറിനോടു പറയാമെന്നായി ഞാൻ. പറയാൻ ഇട വന്നില്ല. അതിനിടെ ശശികുമാർ ഏഷ്യാനെറ്റ് വിട്ടു. കാഴ്ചവട്ടം നിൽക്കുകയും ചെയ്തു.
അബുവുമായുള്ള സംസാരമായിരുന്നു ആ പരിപാടിയിലെ അവസാനത്തെ ഇനം. അബു ആർക്കെങ്കിലും ഇരുന്നുകൊടുത്ത അവസാനത്തെ ഇന്റർവ്യൂവും അതായിരുന്നു. നാലാഴ്ച കഴിഞ്ഞ് പ്രക്ഷേപണം നടന്നപ്പോൾ, എന്റെ ഫോണിൽ ആദ്യമായി അബുവിന്റെ ശബ്ദം കേട്ടു. ആ പരിപാടിയുടെ സിഡി കിട്ടാൻ വഴിയുണ്ടോ എന്നായിരുന്നു അന്വേഷണം. തന്റെ മുഖം കാണ്ടും കേട്ടും കൌതുകം തീരാഞ്ഞിട്ടല്ല. എത്രയോ തവണ എത്രയോ പേർ ഇന്റർവ്യു തന്നെ ഇന്റർവ്യൂ ചെയ്തിരിക്കുന്നു! എന്നാലും ഞാനുമായുള്ള സംസാരം കണ്ടപ്പോൾ വേറിട്ട ഒരു അനുഭവം ഉണ്ടായെന്ന് അബുവിന്റെ മകൾ എവിടെനിന്നോ വിളിച്ചു പറഞ്ഞുവത്രേ. അദ്ദേഹമോ ഞാനോ അതു കണ്ടിരുന്നില്ല. അതൊന്ന് കാണാൻ തരപ്പെടുമോ?
തരപ്പെട്ടില്ല. ഒന്നു രണ്ടു തവണ പരിപാടിയുടെ സിഡി സംഘടിപ്പിക്കാൻ ആരെയെല്ലാമോ വിളിച്ചതോർക്കുന്നു. പിന്നി വിളിക്കാൻ പോലും ഓർത്തില്ല. കൌതുകം വേറെ വഴികളിലൂടെ നീങ്ങുകയായിരുന്നു. അബുവുമായുള്ള ബന്ധവും സ്ഥലത്തിന്റെ അകലത്തിൽ മുറിഞ്ഞുപോയി. തേടിപ്പിടിച്ചുകൊടുക്കാൻ പറ്റാതെ പോയ ആ സിഡിയുടെ ഓർമ്മ, യാഥാർത്ഥ്യത്തിന്റെ വികലീകൃതമായ കാർട്ടൂൺ പോലെ ഇന്നും എന്നെ അലോസരപ്പെടുത്തുന്നു.
(for ratnakaran's book: may five)

മണി മുഴങ്ങുന്നതാർക്കുവേണ്ടി?
പന്ത്രണ്ടു തിങ്കളാഴ്ചക്കു ശേഷം കണ്ടപ്പോൾ, ഗൌരിയുടെ കണ്ണിൽ അത്ഭുതം നിറഞ്ഞിരുന്നു. അവൾ ഓടിപ്പോയി ഒരു മണി എടുത്തുകൊണ്ടുവന്നു. തിളക്കമില്ലാത്ത, പുറമേ ചിത്രപ്പണിയും പിടിയിൽ വൃത്താകൃതിയിൽ നാലു ദ്വാരങ്ങളുമുള്ള ഒരു മണി. എല്ലാ മണിയെയും പോലെ അതും ശബ്ദിച്ചു. പക്ഷേ ഗൌരിയെ അത്ഭുതപ്പെടുത്തിയത് അതായിരുന്നില്ല. മണിയുടെ വാവട്ടത്തെ ഉരുമ്മിക്കൊണ്ട് അവൾ ഒരു തടിക്കഷണം കറക്കി. കറക്കം വേഗത്തിലായതോടെ, മണിയിൽനിന്ന് ഒരു തരം സീൽക്കാരം പുറപ്പെട്ടു. ആരോ അതിന് ഓം എന്നു പേരിട്ടിരുന്നു.
കൂർഗ്ഗിലെ ബൈലകുപ്പയിൽ ടിബറ്റുകാർ തിങ്ങിപ്പാർക്കുന്ന സ്ഥലത്തുനിന്ന് ഗൌരി സ്വന്തമാക്കിയതായിരുന്നു ഓം മണി. മണിയടിയും മണിയൊച്ചയും മണിനാദവും മണിമുഴക്കവുമൊക്കെ ഏറെ കേട്ടിട്ടുള്ള എന്നെയും ഓം മണി അത്ഭുതപ്പെടുത്തി. അതിന്റെ പരിചിതവും സാധാരണവുമായ കിണികിണി അല്ല, ഒന്നിനൊന്നു ഉയർന്നുപോകുന്ന സീൽക്കാരമായിരുന്നു അത്ഭുതത്തിനു നിദാനം. ധ്യാനത്തിലേക്കും ഭക്തിയിലേക്കും അനിവാര്യമായും നയിക്കുമത്രേ ആ മണിധ്വാനം. ഒരു പക്ഷേ എല്ലാ മണികളുടെയും ഉദ്ദേശവും ഫലവും അതാണെന്നു തോന്നുന്നു: മനസ്സ് ഉറപ്പിച്ചുനിർത്തുക.
ടിബറ്റൻ ലാമകളാണ് അതിന്റെ ആശാന്മാർ. മണികളും പതാകളും എന്നും അവരുടെ പരീക്ഷണവസ്തുവായിരുന്നു. പ്രാർഥന എഴുതിയ പതാക കാറ്റിൽ പറക്കുമ്പോൾ, എണ്ണമറ്റ രീതിയിൽ ഉരുവിടുന്നതിന്റെ ഫലമുണ്ടാകും. ആളുകൾ സഹിക്കേണ്ട അധ്വാനം കാറ്റ് ഏറ്റെടുക്കുന്നുവെന്നാണ് സങ്കല്പം. മണിക്കും അങ്ങനെ ചെയ്യാൻ കഴിയും. ഞങ്ങൾക്ക് ഒരു വിവാഹവാർഷികത്തിന് കിട്ടിയ ഉപഹാരം ഒരു തരം മണി ആയിരുന്നു. പല നീളത്തിലുള്ള കുറെ ചെമ്പുകുഴലുകളുമായി ബന്ധിപ്പിച്ച വൃത്താകൃതിയിലുള്ള ഒരു മരത്തകിടിനെ ചരടിൽ തൂക്കിയിട്ടതാണ് ആ മണി. മൈതാനത്ത് തൂക്കിയിട്ടാൽ, കാറ്റിന്റെ കളികൊണ്ട് ഒരിക്കലും ആവർത്തിക്കാത്ത ശബ്ദം അങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കും. അതിന്റെ ഈണം പറ്റി പോയാൽ, ബോധത്തിന്റെ സീമക്കപ്പുറം ചെല്ലാമത്രേ. ഞങ്ങൾക്കു കിട്ടിയ ഉപഹാരമണി പുറത്തല്ല, സ്വീകരണമുറിയിൽ തൂക്കിയിട്ടു. സംഭാഷണത്തിനിടയിൽ സന്ദർശകർ ഇടക്കിടെ മണിയുടെ സ്മരണികയിലേക്കു തിരിയും. അതിന്റെ തരംഗത്തിലേറി ഞാൻ ചിലപ്പോൾ ധ്യാനത്തിൽ ലയിക്കാറുണ്ടെന്നു പുളു അടിച്ച് അവരെ രസിപ്പിക്കാൻ നോക്കും.
ആദിമമനുഷ്യന്റെ ആദ്യത്തെ ആശയവിനിമയോപാധികളിൽ ഒന്നായ മണിയുടെ പ്രാഗ്രൂപം കണ്ടെത്തിയത് ചൈനയിൽ ആണെന്ന് നരവംശശാസ്ത്രജ്ഞർ പറയുന്നു. അവിടെ കണ്ടുകിട്ടിയ ആദ്യത്തെ മണിക്ക് രണ്ടായിരത്തഞ്ഞൂറു കൊല്ലം പഴക്കമുണ്ടത്രേ. ചൈനക്കാർ അന്നേ മണി ഉപയോഗിച്ചിരുന്നത് ആധിഭൌതികമായ ആശയവിനിമയത്തിനായിരുന്നു പോലും. ഒരു തരത്തിൽ നോക്കിയാൽ, ഓരോ ആചാരത്തിനും ആവിഷ്ക്കാരത്തിനും, ഉത്ഭവദശയിൽ, ആധിഭൌതികബന്ധം ഉണ്ടെന്നു കാണാം. ഏതു കാലത്തും സ്ഥലത്തും മണി ഒരു ദിവ്യസ്വരം കേൾപ്പിക്കാൻ ഉപയോഗിച്ചിരുന്നു. പാട്രിക് പുണ്യവാളൻ ഭിമ്മാകരമായ ഒരു മണി വലികൊണ്ടുവന്നു, തന്റെ സിദ്ധി തെളിയിക്കാൻ. കാലം ചെന്നതോടെ, ആധിഭൌതികതക്കും ആശയവിനിമയത്തിനും അപ്പുറത്തേക്ക് മണി മുഴങ്ങി.
ഏതു രൂപത്തിലും മണി ആകാം--വട്ടത്തിലും ചതുരത്തിലും ത്രികോണത്തിലും. ഏതു സാമഗ്രികൊണ്ടും മണി പണിയാം--മണ്ണുകൊണ്ടും മരംകൊണ്ടും ലോഹംകൊണ്ടും, പിന്നെ മനുഷ്യൻ ഏറ്റവും ഒടുവിൽ കണ്ടുപിടിച്ചിരിക്കുന്ന പ്ലാസ്റ്റിക്കുകൊണ്ടും. പക്ഷേ ലോഹംകൊണ്ടുള്ള മണിതന്നെയാണ് അടിക്കാൻ സുഖം. മണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെങ്കലത്തിന്റെ പേരുതന്നെ മണിലോഹം എന്നാണല്ലോ. മണി ഉണ്ടാക്കാൻ വേണ്ടി ചെമ്പും പിച്ചളയും ഉരുക്കിയെടുത്തുനോക്കിയവരുടെ ഗവേഷണത്തിന്റെ ഫലത്തെ മണിലോഹം എന്നു തന്നെ വിളിക്കണം. വിളക്കും വാർപ്പും ആ ഗവേഷണത്തിന്റെ ഉപഫലമാണെന്നു വരുന്നു, അല്ലേ? എന്റെ സ്കൂളിൽ മണിയായി കെട്ടിത്തൂക്കിയിരുന്നത് ഒരു കഷണം തീവണ്ടിപ്പാളമായിരുന്നു.
മണിയുടെ നിരന്തരമായ ആവർത്തനം കമ്പിൽനിന്നു കമ്പിലേക്ക് കുതിക്കുന്ന കുരങ്ങനെപ്പോലുള്ള ചിന്തയെ ഒതുക്കി നിർത്താനും ദേഹത്തിന്റെ ചൂടും രക്തത്തിന്റെ മർദ്ദവും കുറക്കാനും ഉതകും. ജപമാലയുടെ ആദിമമായ ഉദ്ദേശവും വേറൊന്നല്ല. പക്ഷേ ആ മണികൊണ്ട് മനുഷ്യൻ പിന്നെ വേറെ എന്തെല്ലാം സാധിച്ചിരിക്കുന്നു. മണിയടിച്ച് കാര്യം സാധിക്കുകുയും മണിയടി കേട്ടാൽ പ്രസാദിക്കുകയും ചെയ്യുന്നവരെ നമുക്ക് തലമുറകളായി അറിയാം. പല ക്ലബ്ബുകളിലും ഓരോരോ ആവശ്യത്തിന് വിളിച്ചുകൂവുകയല്ല,
മേശപ്പുറത്തുള്ള മണി അടിക്കുകയാണ് പതിവ്. മണിയടി അവിടെ ഒരേ സമയം ആജ്ഞയായും നിവേദനമായും സ്മരണികയായും മാറുന്നു. അടിക്കുന്നയാൾ യജമാനന്റെയും പൂജാരിയുടെയും ഭാവം കൈക്കൊള്ളുന്നു. ഓർമ്മപ്പെടുത്തുന്നതാണ് പലപ്പോഴും മണി. ആലസ്യത്തിൽ ആണ്ടുപോകുന്ന ആകാശങ്ങളെയും ആളുകളെയും ഒരുപോലെ ഉണർത്താനും ഓരോന്ന് ഓർമ്മപ്പെടുത്താനും നാം മണി അടിച്ചുകൊണ്ടിരിക്കുന്നു.
അമ്മുവിന്റെ ആട്ടിൻ കുട്ടിക്ക് മണി ഉണ്ടായിരുന്നോ? മുറ്റത്തും പറമ്പിലും തുള്ളിച്ചാടുന്ന കുഞ്ഞാടിന് കുടമണി ഉണ്ടായാലേ ഐശ്വര്യം തോന്നുകയുള്ളു. അമ്പലപ്പശുവിനും വണ്ടിക്കാളക്കും എഴുന്നള്ളിക്കുന്ന ആനക്കും കഴുത്തിൽ കിലുങ്ങുന്ന മണി വേണം. അതു കെട്ടുന്ന മനുഷ്യൻ മൃഗത്തിന്റെ നൃത്തത്തിന് പക്കമേളം ഒരുക്കുകയാണോ, അതോ തന്റെ ചൊല്പടിയിൽനിന്ന് മൃഗം വഴി വിട്ടുപോകുന്നില്ല എന്ന് ഉറപ്പു വരുത്താൻ ഒച്ച ഉണ്ടാക്കുകയാണോ? എന്തായാലും മണി എന്തിലുമേറെ ഒരു മുന്നറിയിപ്പാകുന്നു. ഒറ്റക്കു വരുന്ന കുഷ്ഠരോഗിയുടെ കയ്യിലെയോ കഴുത്തിലെയോ മണി കേട്ടാൽ, ഭയമുള്ളവർക്ക് ഓടിയൊളിക്കാം; അല്ലെങ്കിൽ അയാളെ ഓടിക്കാം. കൂട്ടമണിയായാൽ, കൂട്ടമുന്നറിയിപ്പാകും. മരണത്തെപ്പറ്റിയോ ആക്രമണത്തെപ്പറ്റിയോ ഉള്ള മുന്നറിയിപ്പ്.
മരണത്തെ അഞ്ച് ഇന്ദ്രിയങ്ങളുടെയും അനുഭവമായി ചിത്രീകരിച്ചുവരുന്നു. തണുപ്പും ഇരുട്ടുമാണ് മരണത്തിന്റെ പരിചിതരൂപകങ്ങൾ. എന്നാലും മരണത്തിന്റെ ശബ്ദം ഇടപ്പള്ളി മുതൽ കവാബാത്ത വരെ നീണ്ടുനീണ്ടുപോകുന്നു. ഇടപ്പള്ളി കേട്ടത് മരണത്തിന്റെ മണിമുഴക്കം ആയിരുന്നെങ്കിൽ, കവാബാത്ത അതിനെ ഒരു നോവലിൽ മലയുടെ ഒച്ചയിൽ ആവാഹിച്ചു. ഇരമ്പുന്ന മല മരണത്തിന്റെ ഉറക്കം കെടുത്തുന്ന മെറ്റഫർ ആയി. ഓരോ ആലോചനയിലും മണി മുഴങ്ങുന്നതാർക്കുവേണ്ടി എന്ന ചോദ്യം ഉയർന്നു. ഓം മണിയുടെ സ്വരവൈചിത്ര്യം കണ്ടും കേട്ടും അത്ഭൂതം കൊണ്ടുനിൽക്കുന്ന ഗൌരിക്ക് ഉത്തരമില്ലാത്ത ആ ചോദ്യത്തിന്റെ ഭംഗി, അവൾക്കു മനസ്സിലാകുന്ന ഭാഷയിൽ, പറഞ്ഞുകൊടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ ഈ തിങ്കളാഴ്ച വരെ.
(malayalam news may ten)

വെട്ടിനിരത്താൻ കുറെ വാക്കുകൾ
ആരെന്തു വെട്ടിയാലും അരിശമോ അത്ഭുതമോ തോന്നതായിരിക്കുന്നു. ചിലർ മനസ്സിലാകാത്തതുകൊണ്ടു വെട്ടും. ചിലർ മനസ്സിലായെന്നു ധരിക്കുന്നതുകൊണ്ടു വെട്ടും. ഏറെ മുമ്പല്ല, എന്റെ ഒരു കുറിപ്പിൽ “ആറ്റുകാൽ ക്ഷേത്രത്തിൽ വെടി“ എന്നു കണ്ടപ്പോൾ എഡിറ്റർ “ആറ്റുകാൽ“ വെട്ടി. “ആറ്റുകാൽ“ ഒരു സംജ്ഞാനാമം ആണ്, കുറിപ്പിലെ ഒരു അർദ്ധവിരാമത്തിൽ പോലും അസഭ്യമില്ല എന്നു പറയാൻ ഇടയുണ്ടായില്ല. ആ സ്ഥാപനത്തിന്റെ കാര്യക്കാർ പേരു പൊക്കി തട്ടിക്കയറിയാലോ? തിബത്തിലെ ലാമമാർ ഉപയോഗിക്കുന്ന ഒരുതരം മണിയെപ്പറ്റി എഴുതിയപ്പോൾ അതിന്റെ പേരു പറഞ്ഞുപോയി: “ഓം മണി“. എഡിറ്റർ ഓം മണിയെ വെറും മണിയാക്കി ശുദ്ധീകരിച്ചു. തെളിമ പോകാം, സാരമില്ല. അങ്ങുമിങ്ങും തൊടാതെ പറഞ്ഞാൽ ആർക്കും സൊല്ലയില്ലല്ലോ.
ചില ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലും ഇപ്പോഴും ഒരു കുരു അളിയുന്നതു കാണാം. മുങ്ങിച്ചാകാൻ പോയ ഒരാളെ കര കയറ്റി
മിംസിൽ പ്രവേശിപ്പിച്ച കാര്യം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, മിംസ് എന്നു പറയില്ല; “സ്വകാര്യ ആസ്പത്രി” എന്നേ പറയൂ. ആർക്കും ചികിത്സ തേടാവുന്ന ഒരു സ്ഥാപനം സ്വകാര്യമാവുന്നതെങ്ങനെ? വാസ്തവത്തിൽ സർക്കാരിന്റേതല്ലാത്തതെന്നേ വിവക്ഷയുള്ളു. ഊരും പേരും പറഞ്ഞാൽ, അവിടെ കേറിച്ചെല്ലേണ്ടവർക്ക് ഉപകാരമാകും, ആശയവിനിമയത്തിന് വ്യക്തത എന്ന കാവ്യഗുണം ഉണ്ടാകും എന്ന വാദമൊന്നും ഏശില്ല. സർക്കാർവഴക്കത്തിലുള്ള നാമധർമ്മം തന്നെ ഇന്നും ആചാരം.
ആകാശവാണി തുടക്കത്തിൽ ഇറക്കിയതാണ് സർക്കാർ നാമധർമ്മം. സ്വകാര്യസംരംഭത്തിന്റെ വാർത്ത കൊടുക്കാൻ പാടില്ലെന്നു മാത്രമല്ല, പേരു പോലും ഉച്ചരിച്ചുകൂട. ഒന്നിന്റെ പേരു പറഞ്ഞാൽ മറ്റൊന്നിന്റെയും പേരു പറഞ്ഞില്ലെങ്കിൽ, പക്ഷഭേദം എന്ന ആരോപണമാകും. അതുകൊണ്ട് സർക്കാരേതരമാണെങ്കിൽ പേരേ പറയേണ്ട. പേരെങ്ങാനും പറഞ്ഞുപോയാൽ, വാണിജ്യപരമായ പരസ്യമായാലോ എന്നായിരുന്നു പേടി. ഇന്നും അതു തീർന്നിട്ടില്ല. വാർത്ത അരിച്ചെടുത്തുവെക്കുമ്പോൾ, സ്വകാര്യനാമം ഒന്നൊഴിയാതെ വെട്ടിക്കളയാൻ എഡിറ്റർ ശ്രദ്ധിക്കണം. കണ്ണൊന്നു തെറ്റി, വേണ്ടാത്ത വാക്ക് ഒന്നു പറഞ്ഞു പോയാൽ, പ്രക്ഷേപണധർമ്മം ലംഘിച്ചെന്ന മുറവിളിയുമായി സഹപ്രവർത്തകർ കള്ളപ്പേരിൽ കത്തെഴുതുകയായി. അങ്ങനെ തലങ്ങും വിലങ്ങും സംജ്ഞാനാമങ്ങൾ വെട്ടി ശീലിച്ച എനിക്ക് ആരെന്തു വെട്ടിക്കണ്ടാലും കുലുക്കമില്ലാതായിരിക്കുന്നു.
എന്തും പരസ്യമാകാം. മാനനഷ്ടമാകാം. പ്രകോപനമാകാം. ആനുകൂല്യമാകാം. അങ്ങനെയാകാവുന്നതൊന്നും പറഞ്ഞുകൂടെന്ന മാനുവൽ മുറുകെപ്പിടിച്ചാൽ പിന്നെ പ്രസക്തിയുള്ളതൊന്നും പറയാൻ പറ്റില്ലെന്നുവരുമെന്നാവും യുക്തി. സംഭവിക്കുന്നതോ മറിച്ചും. പത്രത്തിന്റെ ഒരു ഭാഗം വിലക്കെടുത്ത്, അതിൽ ഇഷ്ടമുള്ള വർത്തമാനം എഴുതിച്ചേർക്കുന്നതാണ് പുതിയൊരു വിപണനതന്ത്രം. അതിനെക്കാൾ പുതിയതാണ് പത്രത്തിന്റെ ഒരു ഭാഗവും വിലക്കെടുക്കാതെ, അതിന്റെ ഏതു ഭാഗത്തും അതിലെ ലേഖകന്മാരെക്കൊണ്ടുതന്നെ പ്രതിഫലം നൽകുന്ന ആൾക്കു വേണ്ടത് എഴുതിപ്പിക്കുന്ന വേല. അവിടെ എഡിറ്റർ ഒന്നും വെട്ടുകയില്ല. പണം വന്നാൽ, എഡിറ്ററുടെ മേലെയും പറക്കും.
പരസ്യം എത്രയാകാം, വാർത്ത എത്രയാകാം എന്നൊരു അംശബന്ധം പണ്ടുണ്ടായിരുന്നു. എല്ലാ അലിഖിതനിയങ്ങളെയും പോലെ, അതും മാറി, മറന്നു. കൊള്ളാത്തതെന്നു തോന്നുന്ന പരസ്യം വെട്ടാനും എഡിറ്റർമാർ മുതിർന്നിരുന്നതിന്റെ കഥകൾ ഓർക്കുന്നു. ഞാൻ ഇറക്കിയ ഒരു വിശേഷാൽ പ്രതിയിൽ അമിതോദാരമായി പരസ്യം ചെയ്യാൻ തയ്യാറായ ഒരു വ്യവസായിയുടെ ഉല്പന്നം എന്താണെന്നു നോക്കാൻ കൌതുകം തോന്നി. ഒരു സർവരോഗഹരൌഷധമായിരുന്നു പുള്ളിക്കാരന്റെ പൊടിക്കൈ. പാതി വായനയിൽ മനസ്സിലായി, ഇതാ വെള്ളം ചേർക്കാത്ത നുണ. പണം പോയാലും അതു വേണ്ടെന്നു ഞാൻ നിശ്ചയിച്ചു. അതു വേണമെന്നു നിർബ്ബന്ധമുണ്ടായിരുന്ന ജനറൽ മാനേജരുമായി സൌഹൃദം തകർക്കുന്ന മട്ടിൽ ശണ്ഠ കൂടുകയും ചെയ്തു. ഇന്ന് അങ്ങനെ ഒരു ശണ്ഠ ഉണ്ടാവില്ല. പരസ്യം എല്ലാവർക്കും പഥ്യമായിരിക്കുന്നു. നുണ വെട്ടിക്കളയാൻ അതിജീവനശേഷിയുള്ള എഡിറ്റർ ഒരുമ്പെടുകയില്ല. വാർത്തയിൽ വരുന്ന ചില സംജ്ഞാനാമങ്ങൾ വെട്ടിമാറ്റാനേ എഡിറ്റർക്ക് അധികാരവും താല്പര്യവും ഉള്ളു.
സദാചാരഭ്രമവും അധികാരമോഹവും രോഗമാകുമ്പോൾ സമൂഹത്തിന്റെ വചനവും പെരുമാറ്റവും നിയന്ത്രിക്കാൻ നീക്കമുണ്ടാകും എന്നതാണ് ചരിത്രം. തന്റെ പേരു പറഞ്ഞ് ആളുകൾ ചിരിക്കുന്നുവെന്നു കേട്ടപ്പോൾ, സാംബിയയിലെ ഒരു ഭരണാധികാരി തന്റെ പേരിനു തന്നെ നിരോധനം ഏർപ്പെടുത്തി. കനാൻ ബനാന എന്നായിരുന്നു പേർ. പേരു പറയാതെ ചിരിച്ചാൽ എന്തു ചെയ്യണമെന്ന ചിന്ത ഏകാധിപത്യത്തിൽ ഉദിച്ചിരുന്നില്ല. ബനാനയുടെ ചുവടു പിടിച്ച് അടിയന്തരാവസ്ഥയിൽ ചിലർ “ഫെബ്രുവരി 29“ കണ്ടിടത്തെല്ലാം വെട്ടിക്കളഞ്ഞു. ചോ രാമസ്വാമി ഷാ കമ്മിഷനിൽ വെളിപ്പെടുത്തിയതാണ് വിവരം. അദ്ദേഹത്തിന്റെ പത്രമായ തുഗ്ലക്കിന്റെ ഒരു ലക്കം “ഫെബ്രുവരി 29ന് മൊറാർജി ദേശായിക്ക് ജന്മദിനാശംസകൾ” ആശംസിക്കുന്നതായിരുന്നു. ആ വാക്കുകൾ പല വട്ടം പല ക്രമത്തിൽ സെൻസർക്കു സമർപ്പിച്ചു. എല്ലാം വെട്ടിപ്പോയി. പിന്നെ വാക്കുകൾ കുറച്ചു; എന്നിട്ടും വെട്ടിപ്പോയി. ഒടുവിൽ വെറും “ഫെബ്രുവരി 29“ സമർപ്പിച്ചു. ബുദ്ധിമാനായ സെൻസർക്ക് അറിയാമായിരുന്നു അതിലെയും സൂത്രം. അങ്ങനെ ആ തീയതിയും എഴുതാൻ പാടില്ലെന്നു വിധി ഉണ്ടായി.
വയോധികനായ, താടിയും മുടിയും നീട്ടിയ, എ ഡി ഗോരേവാല എന്ന ഐസിഎസ്സുകാരൻ നടത്തിയിരുന്ന വാരികയിൽനിന്ന് ഭരണഘടനയിലെ മുഖവാക്യം പോലും നീക്കം ചെയ്തു എന്നു കേട്ടപ്പോൾ, ഒരിക്കലും ചിരിക്കാത്ത ജസ്റ്റിസ് ജെ സി ഷായുടെ ചുണ്ടിൽ ചിരി പടരുന്നുണ്ടായിരുന്നു. Opinion എന്ന ആ വാരികയിൽ ഭരണഘടന അച്ചടിച്ചതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴുമായിരുന്നില്ല. പക്ഷേ അധികാരവും സാമൂഹ്യധർമ്മവും നിയന്ത്രിക്കാൻ അവകാശപ്പെട്ടവരെന്നു സ്വയം ധരിക്കുന്നവർക്ക് എന്തു കണ്ടാലും പേടിയാകും.
അതൊക്കെ ഓർത്തോർത്ത്, ആരും എന്തും വെട്ടിക്കളഞ്ഞാൽ എനിക്ക് അരിശമോ അത്ഭുതമോ തോന്നാതായിരിക്കുന്നു. നമുക്ക് നമ്മുടെ നിരോധനങ്ങൾ കൊണ്ടാടാം. നിരോധിച്ചാൽ നീങ്ങുന്നവയെല്ലാം നീങ്ങിപ്പോകട്ടെ. ധനവും നിരോധനവും കണ്ടും കേട്ടും കമന്റ് അടിക്കാൻ നിയമിക്കപ്പെട്ടിരുന്നവരായിരുന്നല്ലോ ബീർബലും നമ്പ്യാരും. അവരുടെ അടക്കിപ്പിടിച്ച ചിരി ആവാഹിച്ചെടുത്ത്, നമുക്ക് നമ്മുടെ നിഷേധങ്ങൾ ആഘോഷിക്കാം.
(thejas may six kalakshepam)

Tuesday, April 27, 2010
കാര്യവും കളിയും കളി തന്നെ
ഹിന്ദു പൊളി പറയില്ലാന്നാണ് പുരാണം. ഹിന്ദുഗണിതം വെച്ചുനോക്കിയാൽ, ഒരു കളി കാണാൻ നാല്പതിനായിരം രൂപ വരെ കൊടുക്കണം. അതേ, ക്രിക്കറ്റ് കളിയുടെ കാര്യം തന്നെയാണ് പറയുന്നത്. നാല്പതിനായിരം രൂപ കൊടുത്താൽ, കളി കാണുകയും രാത്രി കളിക്കാരുമായി കളി പറയുകയും ചെയ്യാമത്രേ. എന്തൊരു പുണ്യം!
ഒരു കളിക്ക് കടവല്ലൂർ പാടത്തെ കൊട്ടകയിൽ തറ ടിക്കറ്റിന് ഒരണ മതിയായിരുന്നു. ജീവിതനൌക കളിച്ചിരുന്ന കാലം. ദിവസം രണ്ടു കളികൾ. ഞായറാഴ്ച മാറ്റിനി. കൊട്ടകക്കാരൻ കോടീശ്വരനോ മോഡി ഈശ്വരനോ ആയോ എന്നറിയില്ല. ഇല്ലെന്നാണ് ഊഹം. ടിക്കറ്റിന്റെ ഒരണയോടൊപ്പം ഒരണ കൂടി കൂട്ടിയാൽ ഒരു കഷണം പുട്ടും ചായയുമായി. ചെറിയ തോതിൽ ഒരു പ്രാതൽ. പ്രാതൽ എന്ന വാക്കു മാത്രമല്ല ഭക്ഷണവും അന്ന് പ്രചാരത്തിൽ വന്നിരുന്നില്ല. പഴംകഞ്ഞിയെ പ്രാതൽ എന്നു വിളിക്കാമോ? ഇപ്പോഴാകട്ടെ, ഉച്ചക്കഞ്ഞി പോലും ഒരു വാക്കായി ഒതുങ്ങിയിരിക്കുന്നു. പത്തറുപതു കൊല്ലത്തിനുള്ളിൽ നമ്മൾ പ്രാതലിലേക്കും ഉച്ചച്ചോറിലേക്കും ഉച്ചച്ചപ്പാത്തിയിലേക്കും വളർന്നിരിക്കുന്നു. അതിനെക്കാൾ വലിയ വളർച്ചയാണ് നാല്പതിനായിരത്തിന്റെ ടിക്കറ്റുള്ള കളി.
ഈ വില വ്യത്യാസം പണപ്പെരുപ്പത്തിന്റെ ഭാഷയിൽ പറഞ്ഞുതീർക്കാവുന്നതല്ല. നേരായ വളർച്ചയായും അതിനെ കാണാൻ വയ്യ. അതിനെക്കാൾ എത്രയോ വലുതാണ് നാം കേൾക്കുന്ന ഈ കണക്ക്. ആളുകൾ പെട്ടെന്നങ്ങ് പണക്കാരാകുന്നു. പണം മാനത്തുനിന്ന് ഉണ്ടാകുന്നതല്ലെന്നാണ് പഴയ മൊഴി. മോഡി ഈശ്വരന്മാരുടെ പക്കലുള്ള പണം സ്വരൂപിക്കാൻ മാനത്തുനിന്ന് വീഴുന്നതു മുഴുവൻ പെറുക്കിക്കൂട്ടിയാലും മതിയാവില്ല. മോഡിയുടെ കാര്യം വിടൂ. അയാൾ അങ്ങു മുംബൈക്കാരൻ. ഈയിടെ നമുക്കൊരു വേണാടുവീരൻ ഉണ്ടായല്ലോ, കൊച്ചു പയ്യൻ, ശബരീനാഥ്, “രണ്ടുമൂന്നു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്ന“ മട്ടിൽ അയാൾ ഇരുട്ടിൽനിന്നു മാന്തിയെടുത്ത പണത്തിന്റെ കണക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അയാളുടെ ബിസിനസ്സിനെ ചില രസികന്മാർ വിളിച്ചത് ടോട്ടൽ തട്ടിപ്പ് എന്നായിരുന്നു.
ഈ കോടീശ്വരന്മാരുടെ ഉത്ഭവം ഒരിക്കലും സമഗ്രമായി വ്യാഖ്യാനിക്കപ്പെടുകയില്ല. കഴിഞ്ഞ ആയിരത്താണ്ടിലെ പത്തു പണക്കാരുടെ കഥ സിന്തിയ എന്നൊരു മാധ്യമപ്രവർത്തക എഴുതിയതോർക്കുന്നു. ബിൽ ഗേയ്റ്റ്സ് മുതൽ മഹമൂദ് ഗസനി വരെ അവരിൽ പെടും. കഥയും കാര്യവുമായി സിന്തിയ എഴുതിയ പുസ്തകത്തിൽ പണക്കൊതി വളർത്തുന്ന മസ്തിഷ്ക്കകോശങ്ങളെപ്പറ്റിയും വിചിത്രമായ ധനാഗമമാർഗ്ഗങ്ങളെപ്പറ്റിയും പരാമർശമുണ്ട്. അത്രയേ ഉള്ളു. ധനത്തിന്റെ മസ്തിഷ്ക്കശാസ്ത്രം neuroeconomics എന്നറിയപ്പെടുന്നു. പണംകൊണ്ടു കളിച്ചു ജയിച്ച അലക്സാണ്ടർ ആറാമൻ മാർപ്പപ്പ തന്റെ അവിഹിതപുത്രികളെ വിറ്റും സ്വത്ത് ഉണ്ടാക്കിയിരുന്നുവത്രേ. സ്വത്തിന്റെ പിന്നിൽ എന്നും കുറ്റമുണ്ടായിരുന്നു എന്നത് പാഴ് മൊഴി അല്ലെന്നോ?
ഈ ധനസിംഹങ്ങൾ ഉയരുമ്പോൾ, ജനം അവരെ ആരാധിക്കുന്നു. അവരുടെ കഥ പാണന്മാർ പാടുകയും പത്രങ്ങളിൽ എഴുതുകയും ചെയ്യുന്നു. അവരുടെ കാറുകളെപ്പറ്റി, കാമുകികളെപ്പറ്റി, അവരുടെ കഴിവുകളെയും കസർത്തുകളെയും പറ്റി, പടിഞ്ഞാറൻ പാട്ടുകൾ പൊടി പൊടിക്കുന്നു. അവർ വീഴുമ്പോൾ, വീണ്ടും അത്ഭുതത്തോടെയും അസൂയ ചേർന്ന സന്തോഷത്തോടെയും, അതിനെപ്പറ്റി രാപകൽ കേട്ടുപറഞ്ഞു രസിക്കുന്നു. അവരുടെ ദിവ്യജനനത്തിനും പതനത്തിനും ഒരുപോലെ കാരണപുരുഷരായി പ്രവർത്തിച്ച അദൃശ്യരായ അധികാരവ്യാപാരികളുടെ അഭിനയം, പക്ഷേ, വേണ്ടത്ര ചർച്ച ചെയ്യപ്പെടാറില്ല. നമുക്ക് മുകൾപ്പരപ്പിലെ മഞ്ഞുകട്ടയിൽ തൊട്ടാൽ മതി, ആഴിക്കടിയിലെ ഭിമാകാരമായ, ഘനീഭൂതമായ പാപം കാണണമെന്നില്ല.
നമ്മുടെ സംവാദത്തിലും നിറഞ്ഞുനിൽക്കുന്നത് മോഡീശ്വരന്മാർ തന്നെ. അവരുടെ വേഷം, അവരുടെ ഇഷ്ടം, അവരുടെ വഴി: അതാണ് നമുക്ക് കരണീയം. പണ്ടേ ഭർതൃഹരി പറഞ്ഞതാണ്: യസ്യാസ്തി വിത്തം സ: നര: കുലീന:, സ: ഏവ പണ്ഡിത: എന്നിങ്ങനെ. നമ്മുടെ ഹീറോ ഹീറോ ആകണമെങ്കിൽ ഒരു കോടിയെങ്കിലും പ്രതിഫലം വാങ്ങണമെന്നായിരിക്കുന്നു. മുപ്പതു-മുപ്പത്തഞ്ചു ലക്ഷത്തിൽ കൂടുതൽ കാണികൾ ഇല്ലാത്ത ഭാഷാസിനിമയിൽ, ഒരാൾക്കുതന്നെ കൂലിയായി ഒരു കോടി കൊടുക്കണമെന്നുവന്നാൽ, നിർമ്മാതാവ് എങ്ങനെ രക്ഷപ്പെടും? സിനിമ എങ്ങനെ പുലരും? എന്നിട്ടും ഹീറോ ആടുകയും പാടുകയും നിർമ്മതാവ് തൂങ്ങിച്ചാവാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, ന്യൂറൊഇക്കോണമിക്സിൽ അല്ല, ധനശാസ്ത്രത്തിന്റെ ഇന്ദ്രജാലത്തിൽ കൂടുതൽ ഗവേഷണം വേണ്ടി വരും.
ഒരു കാലത്ത് മലയാളികൾ തമിഴരെ പരിഹസിച്ചിരുന്നു, അവരുടെ സിനിമയുടെ പേരിൽ. തമിഴന്റെ ഭാവുകത്വത്തിൽ യാഥാർഥ്യവിരോധം നിറഞ്ഞിരിക്കുന്നു എന്നായിരുന്നു നമ്മുടേ ആഢ്യമ്മന്യത. ഏഴു രാത്രികളും വിശപ്പിന്റെ വിളിയും രണ്ടിടങ്ങഴിയും വെള്ളിത്തിര തകർക്കുകയായിരുന്നു മലയാളത്തിൽ മൂന്നു പതിറ്റാണ്ടു മുമ്പ്. അന്ന് തമിഴിൽ രാജകുമാരന്മാരും വെണ്ണക്കൽമണ്ഡപങ്ങളും വളഞ്ഞുപിരിഞ്ഞ കോവണികളും കാണികളുടെ കണ്ണഞ്ചിപ്പിച്ചു. പക്ഷേ ഇപ്പോൾ പട്ടിണിയുടെ പാട്ടു പാടിയാൽ, മലയാളത്തിലും കേൾക്കാൻ ആളെ കിട്ടില്ല. ജനസാമാന്യത്തിന്റെ രുചിയെ സ്വാധീനിക്കുന്നത് അവർക്ക് അപ്രാപ്യമായ ശബളിമയും ധനികതയുമായിരിക്കുന്നു. വിപ്ലവത്തിൽ പോലും അങ്ങനെയൌരു മാറ്റം വന്നതു കണ്ടറിയാൻ ധൈര്യമുള്ളവരാണ് “കട്ടൻ ചായയെയും പരിപ്പു വടയെയും” തള്ളിപ്പറയുന്നത്. ഒരിക്കൽ സത്യസന്ധതയുടെയും ദരിദ്രതയുടെയും രൂപകമായിരുന്ന കട്ടനും വടയും കഴിച്ചിരുന്നാൽ വിപ്ലവം വാഴില്ലെന്ന തിരിച്ചറിവ് പുതിയ സംവേദനശീലത്തിന്റെ അടയാളമാകുന്നു, അന്തസ്സത്തയുമാകുന്നു.
പാവപ്പെട്ടവരെക്കൊണ്ട് പണക്കാരന്റെ വികലമായ അഭിരുചികൾ അനുകരിപ്പിക്കുന്നതാണ് വാസ്തവത്തിൽ പിന്തിരിപ്പത്തം. ആവശ്യമില്ലാത്ത സൌകര്യങ്ങൾ ഏർപ്പെടുത്തുന്നതും ഉല്പാദനച്ചിലവിന്റെ പല മടങ്ങ് വില ചുമത്തുന്നതും അതിന്റെ ഭംഗിയുണ്ടെന്നു പരക്കേ സമ്മതിക്കപെടുന്ന ഭാഗമാകുന്നു. പുതിയ ഫാഷനാകുന്ന വീടിന്റെ സൌകര്യങ്ങളും സാമഗ്രികളും നോക്കിയാൽ, മുന്തിയ ഭക്ഷണശാലകളിൽ വിളമ്പുന്ന പദാർഥങ്ങളുടെ വിലയും വൈദേശികത്വവും നോക്കിയാൽ ഈ പ്രവണത ഏറെക്കുറെ മനസ്സിലാകും. കൂടുതൽ, അയഥാർഥമായ, വില കൊടുക്കുകയും, ഉപയോഗിക്കാൻ അവസരം തീരെ കുറഞ്ഞ സൌകര്യങ്ങളും ഉല്പന്നങ്ങളും സ്വന്തമാക്കുകയും ചെയ്യുന്നതാണ് മാന്യതയുടെ മാനദണ്ഡം എന്ന വിശ്വാസമാണ് ആ പിന്തിരിപ്പത്തത്തിന്റെ സംഭാവന. ഇതാണ് വിപണിവൽക്കരണമെന്നും ആഗോളവൽക്കരണമെന്നുമൊക്കെ പറയുന്ന ലോകഗതിയുടെ ഒരു വശം. ചെറുതിന് സൌന്ദര്യം മാത്രമല്ല വിപണനസാധ്യതയും ഇല്ലാതാകുകയാണ്. വിഭവങ്ങളുടെ മുക്കാൽ പങ്കും ജനസംഖ്യയുടെ കാൽ പങ്കിനുവേണ്ടി വിനിയോഗിക്കുന്ന വികസനമാതൃക അതുവഴി ഒന്നുകൂടി ബലപ്പെടുകയാണ്.
പഴയ ഒരു സംഭാഷണം ഓർമ്മ വരുന്നു. ഉപഭോക്തൃപ്രസ്ഥാനം ഇന്ത്യയിൽ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ഉപഭോക്തൃക്കമ്മിഷന്റെ ആദ്യത്തെ അധിപനായി ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. പക്ഷേ ആപ്പീസും അമ്പാരിയും ആയിരുന്നില്ല. അദ്ദേഹം നാടു ചുറ്റി കാര്യങ്ങൾ മനസ്സിലാക്കുന്നതിനിടയിൽ തിരുവനന്തപുരത്തും എത്തി. അന്ന് മാതൃഭൂമി എഡിറ്റർ ആയിരുന്ന മോനു നാലപ്പാടിന്റെ വീട്ടിൽ ഞങ്ങൾ ചലിർ ഉച്ചക്ക് ഉണ്ണാൻ കൂടി. ഉപഭോക്തൃനിയമത്തിന്റെ അർഥവും അക്ഷരവും ചർച്ചക്കു വന്നു. വിപണിയിലെത്തുന്ന സാധനങ്ങളും സേവനങ്ങളും മുന്തിയതാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. എന്തെല്ലാം സാധനങ്ങൾ? എന്തെല്ലാം സേവനങ്ങൾ?
പുതിയ ഫ്രിജ് കേടായാലോ? പുതിയ സൌന്ദര്യോല്പന്നംകൊണ്ട് തൊലിയിൽ പാണ്ടു വന്നാലോ? വിമാനത്തിൽ, പറഞ്ഞ പോലെ, സേവനം കിട്ടിയില്ലെങ്കിലോ? അങ്ങനെ പോയി പരാതികളും അന്വേഷണങ്ങളും. അതൊക്കെ ഉപഭോക്തൃനിയമത്തിന്റെ ബലത്തോടെ കേസ്സെടുക്കാവുന്നതാണെന്ന് ജസ്റ്റിസ് ഏറാടി പറഞ്ഞു. അതിനെക്കാൾ കുറഞ്ഞ, പക്ഷേ കൂടുതൽ ജനപ്രസക്തിയുള്ള, കാര്യങ്ങൾ ഉന്നയിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടോ എന്നായിരുന്നു എന്റെ അന്വേഷണം. റേഷൻ അരിയുടെ തൂക്കവും ഗുണവും പിഴച്ചാൽ കേസ്സെടുക്കാമോ? ആസ്പത്രിയിൽ ചികിത്സ വൈകുകയോ പിഴക്കുകയോ ചെയ്താൽ കേസ്സെടുക്കാമോ? ഒരിക്കലും നന്നാക്കാത്ത വഴിയുടെ പേരിൽ കേസ്സെടുക്കാമോ? അതിനും വഴിയുണ്ടെന്ന് ജസ്റ്റിസ് ഏറാടി ഒഴുക്കൻ മട്ടിൽ പറഞ്ഞു. നിസ്സാരമായ ഒരു ശസ്ത്രക്രിയയിൽ സാരമായ ക്ഷതം നേരിട്ട ഒരാൾക്ക് സർക്കാരിൽനിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കാൻ അന്നത്തെ ഉപ്ഭോക്തൃക്കമ്മിഷൻ സഹായകമായില്ല എന്നത് വേറെ കാര്യം.
ഈ ഒടുവിൽ പറഞ്ഞ കാര്യങ്ങളൊന്നും മോഡി ഈശ്വരന്മാർക്ക് താല്പര്യമുള്ളതാവില്ല. കളിയായി പോലും അവർ ആ വക കാര്യങ്ങൾ
ചർച്ച ചെയ്യില്ല. അവർക്കിഷ്ടമില്ലാത്തത് സംസാരിക്കാൻ നമുക്കും താല്പര്യം കുറയും. ക്രിക്കറ്റും നാല്പതിനായിരത്തിന്റെ സീറ്റുമൊക്കെയാണ് നമുക്ക് ഹരം. ഇന്ത്യൻ പ്രീമിയർ ലീഗുകൊണ്ട് കേരളത്തിന് വലിയ കാര്യമൊന്നുമില്ലെന്നു പറഞ്ഞ തോമസ് ഐസക്കിനോട് യോജിക്കുന്നവരാവില്ല ദേശീയസംവാദത്തിന്റെ പല്ലവി നിശ്ചയിക്കുന്ന മേധാവികൾ.
(malayaaLam nyoosil somavaaram enna pamkthiyil Epril 26nu vannath)

Thursday, April 22, 2010
കാലക്ഷേപം
നന്ദി നിറഞ്ഞ കുറെ ഓർമ്മകൾ
പ്രക്ഷേപണത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുകയാണ് ആകാശവാണി. കേൾപ്പിക്കുന്നവരുടെയും കേൾവിക്കാരുടെയും ഓർമ്മകൾ പകർത്തിക്കൊണ്ടാണ് ആഘോഷം. കൂട്ടത്തിൽ എന്റെ ഓർമ്മയും പകർത്തി. എന്റെ പുഷ്കലകാലത്തെ പത്തുകൊല്ലം ചെലവാക്കിയത് ആകാശവാണിക്കുവേണ്ടിയായിരുന്നു--കോഴിക്കോട്ടും ഐസോളിലും തിരുവനന്തപുരത്തും ഡൽഹിയിലും. കുറെ വീരസ്യങ്ങളും വികല്പങ്ങളും ഞാനും ഓർത്തുരസിച്ചു. ഓർക്കാതെ പോകുന്നവയാണ് പലപ്പോഴും സാരമായ കാര്യങ്ങൾ എന്നു തോന്നുന്നു. ആഘോഷത്തിനുവേണ്ടി ഓർത്തെടുക്കാത്ത എത്രയോ ചെറിയ വലിയ കാര്യങ്ങൾ ഞാൻ പിന്നീട് ഓർത്തുപോയി.
കോഴിക്കോട്ട് കടപ്പുറത്തെ പഴയ ഒരു കെട്ടിടമായിരുന്നു ആകാശവാണീമന്ദിരം. ശബ്ദലേഖനമില്ലാത്ത കാലത്ത് ബാലകൃഷ്ണൻ നായർ തുടങ്ങിയ ആദ്യപ്രക്ഷേപകർ അവിടെ വിജയപൂർവം ഏറ്റെടുത്ത വെല്ലുവിളികളുടെ പുരാവൃത്തം എന്നും എനിക്ക് ഹരമായിരുന്നു. അവർ കയറിയിറങ്ങിയ മരക്കോണി എന്റെ കാൽക്കീഴിലും അരിശപ്പെട്ടു. കോണി കയറി, ഇടുങ്ങിയ ഇടനാഴിയിലൂടെ നാലടി നടന്ന് ഇടത്തോട്ടു തിരിഞ്ഞാൽ വലിയ ഒരു തളമായി. തളത്തിനപ്പുറം, ഇടത്തുമാറി വീതി കുറഞ്ഞ ഒരു വരാന്ത. വരാന്തയുടെ രത്തറയിൽ അവിടവിടെ കീറിയ, മഞ്ഞളിച്ച കയറ്റുപായ കിടന്നുരുണ്ടു. പൊടിയുടെ മാറാത്ത മണം അന്തരീക്ഷത്തിന്റെ പ്രാചീനത സാക്ഷ്യപ്പെടുത്തി. വരാന്തയുടെ തട്ടിൽ രണ്ടു കപ്പികൾ. അതിൽ ചരടിട്ടു വലിച്ചാൽ, അകത്തെ മുറിയിൽ ഉറങ്ങുന്ന പരന്ത്രീസ് പാതിരിക്ക് കാറ്റു കിട്ടും. പാതിരിയുടെ കൂർക്കം വലിയെപ്പറ്റിയുള്ള കേട്ടറിവും പങ്ക വലിച്ചിരുന്ന ജീവിയെപ്പറ്റിയുള്ള സങ്കല്പവും എന്നെ അസ്വസ്ഥനാക്കി. കാഴ്ച മാത്രമായ ആ കപ്പികളുടെ കീഴെ വാർത്തകൾ തയ്യാറായി.
വാർത്തയുമായി നേരിട്ടു ബന്ധമില്ലാത്തവരായിരുന്നു വാർത്താവിഭാഗത്തിലെ വിരുന്നുകാർ അധികവും. നീണ്ട മുടി മേലോട്ട് കോതിയൊതുക്കി, നരച്ച താടി തടവി, അറ്റൻഡർ നമ്പ്യാർ വന്നു--സൈഗളിന്റെ ഗാനവുമായി. ഭംഗിയില്ലാതെ, പക്ഷേ അഭിനിവേശത്തോടെ, നമ്പ്യാർ ഞങ്ങളെ കേൾപ്പിച്ചിരുന്ന പാട്ടിൽ ഞാൻ പരാധീനതകൾ കേട്ടു. നമ്പ്യാരെക്കാൾ ധനികനായിരുന്നില്ല കണ്ണിറുക്കിയും സ്വകാര്യം പറഞ്ഞും തുള്ളിച്ചാടി നടന്നിരുന്ന ഗംഗാധരൻ. ശോകഗാനം ഗംഗാധരന്റെ ചുണ്ടിൽ വഴങ്ങുന്നതായിരുന്നില്ല. ആവശ്യമില്ലാത്ത കുറെ കീശകളുള്ള ഖാദി കോട്ട് യൂനിഫോമായി അണിയേണ്ടിവന്നതിലെ നാണക്കേടായിരുന്നു ഗംഗാധരന്റെ സ്ഥായീഭാവം.
വരാന്തയുടെ ഇടത്തേ വശത്തെ തളത്തിൽ പകലും ഇരുട്ടായിരുന്നു. ട്യൂബ് ലൈറ്റ് തെളിച്ചില്ലെങ്കിൽ, ഒന്നും കാണില്ല. ഒന്നും കാണേണ്ടെന്നോ ആരും കാണരുതെന്നോ കരുതി, ഒരാൾ തളത്തിന്റെ ഇടത്തേ മൂലയിൽ ഇരുട്ടുമായി മത്സരിച്ച് ഇരുപ്പുണ്ടാകും. എല്ലാവരും എത്തുന്നതിനു മുമ്പ് എത്തിയാലും, കൃത്രിമമായ വെളിച്ചത്തിനുവേണ്ടി സ്വിച്ചിടാൻ ആ മനുഷ്യൻ മെനക്കെടുകയില്ല. ഉള്ള വെളിച്ചം മതി വികാരത്തിന്റെ പുതിയ ഒരു ഉലകം തീർക്കാൻ എന്നതായിരുന്നോ ഭാവം? ചോദിച്ചിട്ടില്ല. ചോദിച്ചാൽ, ഒരു ചിരി ഉത്തരമായി കിട്ടിയാൽ ആയി. കുറ്റിത്താടിയും വിറളി പിടിച്ച മുടിയുമുള്ള ആ മനുഷ്യൻ തന്റെ ഇരിപ്പിടം വിട്ട് എവിടെയെങ്കിലും പോകുന്നെങ്കിൽ, അത് വാർത്താവിഭാഗത്തിലായിരുന്നു.
ഒരു ദിവസം താടി വടിച്ച്, മുടി എണ്ണ പുരട്ടി ചീകി, പതിവില്ലാതെ അലക്കിത്തേച്ച വസ്ത്രവുമായി ആ മനുഷ്യനെ കണ്ടപ്പോൾ, എല്ലാം ഊഹിച്ചറിയുന്ന തിക്കോടിയൻ ചോദിച്ചു: “ഇന്നെവിടെയാണ് പ്രസംഗം?” അങ്ങനെയൊരവസരത്തിലേ അദ്ദേഹം അണിഞ്ഞൊരുങ്ങിയിരുന്നുള്ളു. പതിഞ്ഞ ചിരിയായിരുന്നു അതിനും ഉത്തരം. തന്നെ നോക്കി, തന്റെ വേഷം നോക്കി, ചിരിക്കാൻ അദ്ദേഹത്തിന് രസമായിരുന്നു. ഒരു ദിവസം ബസ്സിൽ കയറി ടക്കറ്റിന് പത്തു രൂപ കൊടുത്തു. പതിവു പോലെ, കണ്ടകറ്റർ ബാക്കി പിന്നെ കൊടുക്കാമെന്ന് ആംഗ്യം കാട്ടി. നല്ലളത്ത് ഇറങ്ങാറായപ്പോൾ കുറ്റിത്താടിക്കാരൻ ബാക്കിക്ക് കൈ നീട്ടി. കണ്ടക്റ്റർ തട്ടിക്കേറി. “കള്ളപ്പണി പറ്റിച്ച് പണം തട്ടാനുള്ള പരിപാടിയാണോടോ” എന്ന് അയാൾ ആക്രോശിച്ചപ്പോൾ, യാത്രക്കാർ അയാളുടെ വശം ചേരുന്നതു പോലെ തോന്നി. തടി വെടക്കാകാത്തതിന് നന്ദി മന്ത്രിച്ചുകൊണ്ട് കുറ്റിത്താടിക്കാരൻ ഇറങ്ങിപ്പോന്നു. ആ നന്ദി വീണ്ടും ഉരുക്കഴിക്കുമ്പോൾ കെ എ കൊടുങ്ങല്ലൂർ പതിവില്ലാതെ ഊറിച്ചിരിച്ചു.
കൊടുങ്ങല്ലൂർ ഒരു സ്ഥലമല്ലേ, ആളുടെ പേരാകുന്നതെങ്ങനെ? ഒരു ദിവസം ഞാൻ സ്വാതന്ത്ര്യത്തോടെ ചോദിച്ചു. മൌനമായിരുന്നു മറുപടി. പിന്നെ, എനിക്ക് ഒരു സൌജന്യം അനുവദിച്ചതുപോലെ പറഞ്ഞു: “അബ്ദുള്ള എന്നു കൂട്ടിക്കോളൂ. എ ചേരുന്ന വേറെ ഏതു പേരായാലും കൊള്ളാം. പേരിൽ എന്തിരിക്കുന്നു...?“ ജെ ഡി ടി ഇസ്ലാമിലെ ക്ലാസുമുറികളിലൂടെ കേട്ടുറപ്പിച്ച ഷേക്സ്പിയർ ചോദ്യം എന്തിനെല്ലാമോ ഉത്തരമായിരുന്നു.
ശബ്ദം കൊണ്ട് വിശ്വം കീഴടക്കാൻ കഴിയുമായിരുന്നു അഹമ്മദ് കോയ മനസ്സിരുത്തിയിരുന്നെങ്കിൽ. വടക്കേ മലബാറിന്റെ ഏറ്റവും മുഴക്കമുള്ള ശബ്ദമായിരുന്നു പി എം അഹമ്മദ് കോയ. ആരുടെയും സുഹൃത്താകാൻ കാതിരുന്ന അഹമ്മദ് കോയ തന്റെ ബലിഷ്ഠമായ ശരീരവും സമ്പന്നമായ മനസ്സും ഏതാണ്ട് ഒരു പൊതുമുതൽ പോലെ സ്നേഹിതന്മാർക്കുവേണ്ടി വിനിയോഗിക്കുമായിരുന്നു. വാർത്താവിഭാഗത്തിൽ നിത്യസന്ദർശകനായിരുന്നു. രണ്ടു കാര്യം കൊണ്ട് കോയയുടെ സന്ദർശനവും ഞാനുമായുള്ള സൌഹൃദവും പലർക്കും പഥ്യമല്ലാതായി. ഒന്ന്, പഴയ ഒരു ദുശ്ശീലത്തിലേക്ക് അദ്ദേഹം ആ ദിവസങ്ങളിൽ വീണ്ടും വീഴുകയായിരുന്നു. ഒടുവിൽ അത് അദ്ദേഹത്തെ അപഹരിക്കുകയും ചെയ്തു. മറ്റൊന്ന്, സി പി എമ്മുമായുള്ള അദ്ദേഹത്തിന്റെ ചാർച്ചയും ദേശാഭിമാനിയിൽ ആകാശവാണിയിലെ അപസ്വരങ്ങളെപ്പറ്റി വന്നുകൊണ്ടിരുന്ന വാർത്തകളും എന്നെയും സംശയത്തിന്റെ നിഴലിൽ വീഴ്ത്തി.
നിഴലിന്റെ നീളം കുറഞ്ഞതൊന്നുമായിരുന്നില്ല. അടിയന്തരാവസ്ഥയിലേക്കു നയിച്ച സംഭവങ്ങളിൽ ഒന്നായ റെയിൽവേ പണിമുടക്ക് എല്ലാവരെയും നുണ പറയാൻ നിർബ്ബന്ധിതരാക്കി. വണ്ടി വേണ്ടപോലെ ഓടുന്നുവെന്ന് ഞങ്ങൾ കൂടെക്കൂടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. നാണം കെട്ട ഏർപ്പാടായിരുന്നു. പക്ഷേ പ്രക്ഷേപണത്തിലെങ്കിലും പണിമുടക്ക് പൊളിഞ്ഞുവെന്ന് തെളിയിക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. വാർത്താവിഭാഗത്തിലെ ഒരു അശുവിന് സത്യമേത്?, മിഥ്യയേത്?, നന്മയേത്? തിന്മയേത്? എന്നൊന്നും ആലോചിക്കേണ്ടിയിരുന്നില്ല. എന്നാലും, കോയ ഉൾപ്പടെ പലരുമായുള്ള എന്റെ സൌഹൃദം കടന്നൽക്കൂട്ടിൽ കല്ലെടുത്തെറിഞ്ഞു. ആകാശവാണിക്കാർക്ക് ഏറെ പരിചിതമായ കള്ളക്കത്തുകൾ എനിക്കെതിരെയും പോയി. സർക്കാരിനെ അട്ടിമറിക്കാൻ ഞാൻ വാർത്താബുള്ളറ്റിനുകൾ ഉപയോഗിക്കുന്നുവത്രേ! പിന്നീട് പ്രധാനമന്ത്രിയാകാനിരുന്ന, അന്നത്തെ പ്രക്ഷേപണമന്ത്രി ഐ കെ ഗുജ്രാൽ അത് അന്വേഷിക്കാൻ ഒരു ഉദ്യോഗസ്ഥനെ അയച്ചു. എന്റെ ഗുരുവും മേധാവിയുമായിരുന്ന ഡി പ്രതാപചന്ദ്രൻ ബുള്ളറ്റിന്റെ ഉത്തരവാദിത്വം മുഴുവൻ ഏറ്റതോടെ ഞാൻ രക്ഷപ്പെട്ടു.
ലക്ഷ്മീനരസിംഹൻ എന്ന ഒരു നരസിംഹം ആയിരുന്നു നിലയം മേധാവി. കാണുമ്പോഴൊക്കെ “ഗുഡ് മോണിംഗ്“ എന്നു പറയാത്തതിന് അദ്ദേഹം എന്നോട് തട്ടിക്കേറി. പിന്നെ എന്റെ പ്രേമം പൊളിക്കാൻ നോക്കി. എനിക്ക് അവധി അനുവദിക്കാതിരിക്കാൻ നോക്കി. നിലയത്തിനെതിരെ പത്രത്തിൽ വാർത്ത വരുന്നതിൽ എന്റെ കയ്യുണ്ടെന്ന് അദ്ദേഹം സംശയിച്ചു. പിന്നെപ്പിന്നെ അദ്ദേഹത്തിന് ഏറ്റവും ബോധിച്ച ആളായി ഞാൻ! എന്റെ ഗുരുത്വം എന്നേ പറയേണ്ടൂ. പാട്ടിനെപ്പറ്റി നല്ല ഗ്രാഹ്യമുണ്ടായിരുന്ന, ടെന്നിസ് കളിക്കരനാായിരുന്ന ലക്ഷ്മീനരസിംഹൻ കയറ്റം കിട്ടി പോയി. ചെന്നെയിലും ഡൽഹിയിലും ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടു, ഒരാവശ്യവുമില്ലാതെ. അദ്ദേഹത്തിന് വലിയ സന്തോഷമായി. ലക്ഷ്മീനരസിംഹൻ പറഞ്ഞു: “നല്ല സുഖമില്ല.” “എന്താണ് അസുഖം?” “അസുഖം ഒന്നുമില്ല. ഉറക്കം വരില്ല. അത്ര തന്നെ.”
അന്ന് ആകാശവാണി വിട്ട് ഒരു പത്രത്തിൽ ചേർന്നിരുന്ന എന്റെ ഉറക്കം കെടുത്താൻ പോന്നതായിരുന്നു ആ പ്രസ്താവന! അധികാരത്തിലിരിക്കുന്നവരും അധികാരം തെടിയലയുന്നവരും ഉറക്കം കിട്ടാതെ കഴിയുന്നതിനെപ്പറ്റി ഞാൻ ഏറെക്കാലം ആലോചിച്ചു. പത്തുകൊല്ലത്തെ സേവനത്തിനുശേഷം ആകാശവാണി വിട്ടപ്പോൾ സമ്പാദ്യമായി കിട്ടിയ പണം ഒരു സുമിത് മിക്സി വാങ്ങാനേ മതിയായുള്ളു എന്ന ചിന്ത എന്റെയും ഉറക്കം കെടുത്തേണ്ടതായിരുന്നു. അതുണ്ടായില്ല. ഉയിരിന്റെ കൊലക്കുരുക്കാകാവുന്ന കയറിനെ ഉഴിഞ്ഞാൽ ആക്കിത്തീർക്കാൻ ആ പത്തുകൊല്ലം എന്നെ ശീലിപ്പിച്ചുവെന്നതാണ് ആകാശവാണിയെപ്പറ്റിയുള്ള നന്ദി നിറഞ്ഞ ഓർമ്മ.

Saturday, March 20, 2010
വേണം ഒരു പ്രതിമാനയം
തിരുവനന്തപുരത്ത് ആൽത്തറമുക്കിൽ മിനിയാന്ന് തിരക്കുകൊണ്ട് വഴി മുട്ടി നിന്നപ്പോൾ, സംഗീതസംവിധായകൻ ദേവരാജന്റെ പ്രതിമ കണ്ടു. സംഗീതസംവിധായകൻ എന്നങ്ങനെ ഒഴുക്കൻ മട്ടിലല്ല പറയുക. നാദബ്രഹ്മം എന്നോ ദേവരാഗം എന്നോ ഉച്ചസ്ഥായിയിൽ മൊഴിയുന്നതാണ് ഇപ്പോഴത്തെ ശൈലി. കടുകട്ടിയായ വിശേഷണമില്ലാതെ നമുക്ക് ഒന്നും പറയാൻ വയ്യെന്നായിരിക്കുന്നു. ദേവരാജന്റെ സംഗീതം വിലയിരുത്താൻ ഞാൻ ആളല്ല. അദ്ദേഹം വലിയ ആളായിരുന്നു. താരതമ്യേന പ്രാധാന്യം കുറഞ്ഞ വേറെ രണ്ടു കാര്യം ചൂണ്ടിക്കാണിക്കാനേ ഇവിടെ ഉദ്ദേശമുള്ളു.
ഒന്ന്, പ്രതിമയുടെ സ്വഭാവം. ദേവരാജനെ ഞാൻ നേരിൽ കണ്ടിട്ടില്ല. എന്നാലും പ്രതിമ അദ്ദേഹത്തെപ്പോലെത്തന്നെ ആയിരിക്കുമെന്ന് ഞാൻ ഉറപ്പിക്കുന്നു. ഒരാളെ അയാളുടെ തനിപ്പകർപ്പായി അവതരിപ്പിക്കുന്നതിൽ കലയൊന്നുമില്ല. അതു ചെയ്യാനുള്ള കലാശൂന്യത നമുക്ക് ഉണ്ടുതാനും. ദേവരാജന്റെ രൂപം സംവേദനസാന്ദ്രമായ ഒരു മനസ്സിൽ വീഴ്ത്തുന്ന ഉയർച്ചതാഴ്ച്ചകളും നിഴൽവെളിച്ചങ്ങളും അതേ പടി കൊത്തിവെച്ചാൽ, ഇതാണോ ദേവരാജൻ എന്ന് കാണികൾ ചോദിക്കും. അവർക്കുവേണ്ടിയാണല്ലോ കവലകളിൽ പ്രതിമകൾ മുളച്ചുവരുന്നത്. അവർക്കുവേണ്ടിയാണെങ്കിലും, രണ്ടു കൈകളും ഭുജത്തിന്റെ പകുതിക്കു വെച്ച് മുറിച്ചെടുത്തതുപോലെ കണ്ടപ്പോൾ വേദന തോന്നി.
രണ്ടാമത്തെ കാര്യം. ഞാൻ ആ പ്രതിമ മിനിയാന്നേ കണ്ടുള്ളു എന്നതിൽ അത്ഭുതം തോന്നി. ദേവരാജന്റെ ചരമവാർഷികത്തിന്റെ തലേന്നാൾ ആയിരുന്നു അതെന്നത് വെറും യാദൃച്ഛികത. എത്ര തവണ ആ വഴിയേ കടന്നു പോയിരിക്കുന്നു! ഒരിക്കലും കണ്ടില്ല, തിരിച്ചറിഞ്ഞില്ല. ആൾ മാറിപ്പോവാതിരിക്കാൻ പ്രതിമയുടെ താഴെ പേരും ശ്രദ്ധയോടെ എഴുതിവെച്ചിട്ടുണ്ട്. എന്നിട്ടും കണ്ടില്ല. എന്നെപ്പോലെ എത്ര പേർ അതു കാണാതെ കടന്നു പോകുന്നുണ്ടാവും! ആൽത്തറ മുക്കിൽത്തന്നെ ദേവരാജനെ പ്രതിഷ്ഠിക്കാൻ കാരണം? വേറെയുള്ള കൊള്ളാവുന്ന സ്ഥലമൊക്കെ സംവരണം ചെയ്തുകഴിഞ്ഞു കാണം! ദേവരാജന്റെ പേരിൽ ഒരു സംഗീതസഭയോ വിദ്യാലയമോ മതിയായിരുന്നില്ലേ? അങ്ങനെ പോയി എന്റെ കിറുക്കൻ വിചാരം.
ആളുകൾ മരിക്കാൻ കാത്തിരിക്കുകയാണ് നമ്മൾ പ്രതിമ ഉണ്ടാക്കാൻ. എവിടെ സ്ഥലമുണ്ടോ, അവിടെ പ്രതിമ ഉയരും. കേരളത്തിന്റെ മൊത്തം കണക്കെടുത്താൽ, ഏറ്റവുമധികം കാണുക നാരായണ ഗുരുവിനെയും ഇന്ദിര ഗാന്ധിയെയും ഏ കെ ജിയെയും ഇ എം എസ്സിനെയുമാവും. കൊത്തുപണിക്കാരന്റെ കഴിവുകേടിന്റെ അനുപാതത്തിൽ പ്രതിമകളിൽ വൈകൃതങ്ങൾ കാണും. പ്രതിമകളിലെ സൌന്ദര്യശൂന്യത കണ്ടു മടുത്തിട്ട്, ഒരിക്കൽ പി കെ ബാലകൃഷ്ണൻ, സംസാരത്തിനിടെ, പൊട്ടിത്തെറിച്ചു: “ആ നല്ല മനുഷ്യനെ കവലകളിൽ ഇട്ടു കാട്ടിയിരിക്കുന്നതു കണ്ടില്ലേ?” നാരായണ ഗുരുവിനെപ്പറ്റിയായിരുന്നു പരാമർശം. ഗുരുവിനെപ്പറ്റി ബാലകൃഷ്ണൻ രചിച്ച പുസ്തകം ഇന്നും കിടയറ്റതായി നിൽക്കുന്നു എന്നു കൂടി പറയട്ടെ.
കവലകളിലും കയറ്റങ്ങളിലും കവാടങ്ങളിലും പഞ്ചായത്തും നഗരസഭയും സർക്കാരും മുൻകയ്യും മുൻകാലും എടുത്ത് പടുത്തുയർത്തുന്ന പ്രതിമകൾ ഉണ്ട്. കൊടിയേന്തിയോ സലാം വെച്ചോ പുറമ്പോക്കിൽ ഞെട്ടിയുണരുന്ന പ്രതിമകളും ഉണ്ട്. അവയുടെയെല്ലാം സ്വഭാവം ഒന്നു തന്നെ: അനശ്വരത. ഉണ്ടായിപ്പോയാൽ നിലനിൽക്കും, കല്പാന്തം വരെ. തകരണമെങ്കിൽ, ഭൂമി പിളരണം, ആകാശം അടരണം. പെരുവഴിയുടെ നടുവിലാണ് പ്രതിമ പൊങ്ങുന്നതെങ്കിൽ, വഴി രണ്ടായി പിരിയും. വഴിക്കുവേണ്ടി പ്രതിമ ഇളക്കാൻ ആരും ധൈര്യപ്പെടില്ല. അതാണ് പ്രതിമയുടെ ശക്തി, ജീവിച്ചിരിക്കേ ഇല്ലാത്ത ശക്തി.
പ്രതിമാസ്ഥാപനം പോലെ ചിലവും വരവും ഇല്ലാത്തതാണ് വഴിക്കും വാസസ്ഥലത്തിനും പേരിടുന്നത്. പരേതനോടുള്ള ബഹുമാനാർത്ഥം ഇപ്പോൾ ചുളുവിൽ ചെയ്തുതീർക്കാവുന്ന ഒരു കര്യം പുള്ളിക്കാരന്റെ പേരിനെ ഒരു റോഡിന്റെ തുടക്കത്തിൽ അടിച്ചേൽപ്പിക്കുകയാണ്. പരേതൻ മോശക്കാരനല്ല്ലെങ്കിൽ, റോഡിനല്ല, നഗറിനു തന്നെ മൂപ്പരുടെ പേർ വീഴും. കൂട്ടത്തിൽ പറയട്ടെ, ഇപ്പോൾ എവിടെയും നഗറുകളേ ഉള്ളു. നാട്ടിൻപുറങ്ങളും നന്മകളും കുറ്റിപ്പുറം പാലത്തിനടിയിലൂടെ ഒലിച്ചുപോയിരിക്കുന്നു. ഒരു പൊതുസ്ഥാപനവും ജനവും മനസ്സിരുത്തിയില്ലെങ്കിൽ, പരേതന് പരേതനാകുന്നതിനുമുമ്പുതന്നെ തന്നെ അനശ്വരനാക്കുന്ന നാമകരണം ഏർപ്പെടുത്താം. ആകാശവാണിയുടെ അടുത്തൊരിടത്ത് സ്ഥലം വാങ്ങി താമസമാക്കിയ ഒരാൾ, ഒരു ദിവസം അവിടെ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരെഴുതി ഒരു പലക കുത്തിനിർത്തി. പിന്നെ അതായി ആ നഗറിന്റെ പേർ. അതോടെ മൂപ്പരുടെ പഴയ പേർ--ചീത്തപ്പേർ-- ഒഴുകിപ്പോയെന്നു തോന്നുന്നു. പണം കട്ടതിന് അഞ്ചാറു കൊല്ലം അകത്തുകിടന്ന് ധനാഢ്യനായി പുറത്തുവന്ന മാന്യനെന്ന ചീത്തപ്പേർ അദ്ദേഹത്തിനുണ്ടായിരുന്നു. അതൊന്നും നോക്കിയല്ലല്ലോ പേരിടുക.
പണ്ടൊക്കെ സ്ഥലത്തിന്റെ പേരിൽ ആളുകൾ അറിയപ്പെട്ടു. ഇപ്പോൾ സ്ഥലം ആളിന്റെ പേരിൽ അറിയപ്പെടുന്നു. യമുനയുടെ തീരം അടുത്ത തലമുറ അറിയുക മായാവതിയുടെ പേരിലായിരിക്കും. ഒരു പക്ഷേ പ്രതിമാഭ്രമം ഇത്രയധികം പിടിപെട്ട വേറൊരു നേതാവ് അടുത്തൊന്നും ഉണ്ടാവില്ല. അവനവന്റെ രൂപം ഇത്രകണ്ട് ആസ്വദിക്കാൻ തോന്നുന്നതും ഒരു തരം രോഗം തന്നെ. പണ്ടൊരു യവനകഥാപാത്രം കുളക്കരയിലിരുന്ന് വെള്ളത്തിലെ പ്രതിബിംബം നോക്കി കോൾമയിർ കൊള്ളുമായിരുന്നു--മായാവതിയെപ്പോലെ. വെള്ളത്തിൽ ഒരു കല്ലു വന്നു വീണപ്പോൾ നാർസിസസ്സിനുണ്ടായ അനുഭവം മായാവതിക്കും ഉണ്ടാകും. അതുവരെ കൂടെക്കൂടെ പത്രങ്ങളിൽ വരുന്ന മുഴുപ്പേജ് പരസ്യങ്ങളിലുള്ള സ്വന്തം ചിത്രം നോക്കി രസിക്കാം. പത്രങ്ങൾക്ക് ചിരിക്കാം.
ഇതൊക്കെ പഠിപ്പിക്കുന്ന ഒരു പാഠം ഉണ്ട്--പഠിച്ചാലും ഇല്ലെങ്കിലും. നമുക്ക് ഒരു പ്രതിമാനയം വേണം? ആരുടെ പേർ റോഡിനിടാം? ആർക്കൊക്കെ പ്രതിമ വേണം? എവിടെയെല്ലാം പ്രതിമ ആകാം? അമേരിക്കയിലെ വില്യംസ്ബർഗ് എന്ന സ്ഥലത്ത് ഒരു പ്രതിമോദ്യാനം കണ്ടതോർക്കുന്നു. അവിടത്തെ രാഷ്ട്രാപതിമാരുടെയെല്ലാം പ്രതിമകൾ നിരന്നു നിൽക്കുന്നു. പക്ഷേ പരേതാത്മാക്കളുടെ മാത്രം; ജീവിച്ചിരിക്കുന്നവർക്ക് അവിടെ പ്രവേശനമില്ല. നമുക്ക് ആളുകൾ കൂടുതൽ ഉള്ളതുകൊണ്ട് സ്ഥലം കൂടുതൽ വേണം. കവല തോറും കൊത്തിയ രൂപം പൊങ്ങാതിരുന്നാൽ സ്ഥലത്തിന്റെ ഭംഗി പോവില്ല. പിന്നെ ഒരാൾ പോയി എത്ര കാലം കഴിഞ്ഞിട്ടു വേണം പ്രതിമ കൊത്താൻ എന്നൊരു ധാരണ പൊതുവായി ഉണ്ടായാൽ കൊള്ളാം. ഭാവിയിൽ പ്രതീക്ഷയും വർത്തമാനത്തിൽ വിശ്വാസവും ഭൂതകാലത്തിൽ അഭിമാനവുമുള്ള ഒരു സമൂഹം, ചരിത്രത്തിന്റെ ശക്തികളെ അല്പം മാറിനിന്നേ വിലയിരുത്തുകയുള്ളു.
(മാർച് പതിനെട്ടിന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Subscribe to:
Posts (Atom)