Tuesday, February 19, 2013

അഛനെ അറിയാൻ



അഛനെ അറിയാൻ



ആദിവാസികൾക്കിടയിൽ അവിവഹിതരായ അമ്മമാർ പെരുകുന്നതിനെപ്പറ്റി വീണ്ടും കേട്ടു തുടങ്ങിയിരിക്കുന്നു.  എത്ര കാലം ഈ സംസാരം തുടരും, പിന്നെ എത്ര ഇടവേളക്കു ശേഷം വീണ്ടും തുടങ്ങും എന്നു പറയാൻ വയ്യ.  ഇപ്പോഴത്തെ സംസാരത്തിൽ അമ്മമാരെക്കാൾ പ്രധാനം കുട്ടികളാണെന്നു തോന്നുന്നു.  അഛൻ ആരെന്നറിയാത്ത കുട്ടികളെ പുനരധിവസിപ്പിക്കാൻ ഏതാനും കോടി രൂപയുമായി ഒരു ഡി ഐ ജിയെ ചുമതലപ്പെടുത്തിയിരിക്കുന്നു.  എന്തുകൊണ്ട് ഡി ഐ ജി എന്ന് തെളിഞ്ഞുകിട്ടിയില്ല.  അറിയാത്ത അഛനു കുട്ടി ഉണ്ടായത് അമ്മയുടെ കുറ്റം ആണെന്നായിരിക്കാം.  

പതിന്നാലു കൊല്ലം മുമ്പ് ഇങ്ങനെയൊരു വാർത്ത വന്നപ്പോൾ ശ്രദ്ധാകേന്ദ്രം അഛൻ ആയിരുന്നു.  കെ രാധാകൃഷ്ണൻ എന്ന നല്ലവനായ മന്ത്രിയുടേതായിരുന്നു മുൻകൈ.  എത്രയോ ആദിവാസിക്കുട്ടികൾ അഛൻ ആരെന്നറിയാതെ കഴിയുന്നു എന്ന കാര്യം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു.  അദ്ദേഹം ഒരു നിർദ്ദേശം കൊടുക്കുകയും പ്രസ്താവന ഇറക്കുകയും ചെയ്തു.  കുട്ടികളുടെ അഛന്മാരെ കണ്ടെത്തി ഉറപ്പിക്കാൻ ഡി എൻ എ പരിശോധന നടത്തുമെന്നായിരുന്നു രാധാകൃഷ്ണന്റെ തീരുമാനം.  നല്ല തീരുമാനം.  നടപ്പാക്കാൻ അധികമാർക്കും ഉത്സാഹമില്ലാത്ത തീരുമാനം.  

അന്ന് ഇന്ത്യ ടുഡേയിൽ ആയിരുന്ന ഞാൻ എന്റെ പംക്തിയിൽ ഇങ്ങനെയൊരു തലക്കെട്ടിൽ ഒരു കുറിപ്പെഴുതി:  “തന്തയില്ലായ്മയുടെ ഏനക്കേട്.“  അഛൻ ആരെന്നറിയായ്ക എന്ന ദൈന്യമായിരുന്നു എന്റെ പ്രധാന ചിന്താബിന്ദു എങ്കിലും രാധാകൃഷ്ണന്റെ നിർദ്ദേശത്തിന്റെ നന്മയെയും അസാധ്യതയെയും ഞാൻ ഒട്ടൊക്കെ ഉള്ളിൽ കേറി പരിശോധിക്കുകയുണ്ടായി.  അനാഥമായ ബീജങ്ങളെപ്പോലെ ചോദ്യങ്ങൾ എന്റെ മനസ്സിൽ ഇഴഞ്ഞു നടന്നു.  ആരെയെല്ലാം എങ്ങനെ ഡി എൻ എ പരിശോധനക്കു വിധേയരാക്കും?  അവർ സമ്മതിക്കുമോ?  അമ്മമാരുടെ വാക്കിന്റെ പിൻ ബലത്തിൽ മാത്രം അഛന്മാരെന്നു സംശയിക്കുന്നവരെയൊക്കെ പരിശോധിക്കാൻ പറ്റുമോ? അഛന്മാരാകുമായിരുന്നവരിൽ  കരുത്തുള്ള ചിലരെങ്കിലും കോടതി വഴി അതിനു തടയിടുകയില്ലേ?  

പിന്നെയും ഉണ്ടായിരുന്നു ചോദ്യങ്ങൾ.  അഛന്മാരാണ് ചിലർ എന്നു സ്ഥാപിക്കപ്പെട്ടാൽ, അഛന്മാരുടെ ചുമതല മുഴുവൻ അവരെക്കൊണ്ട് എങ്ങനെ ചെയ്യിപ്പിക്കും? അവരുടെ വരുമാനത്തിന്റെ ഒരു നിശ്ചിതശതമാനം കുട്ടികളുടെ ചിലവിനു വേണ്ടി മാറ്റി വെപ്പിക്കാം.  അതിനും വലിയൊരു ബ്യൂറോക്രസി വേണ്ടിവരുമെന്നത് വേറെ കാര്യം.  ചിലവിനു കൊടുത്തില്ലെങ്കിലും കുട്ടികളുടെ പിതൃത്വം നിർബ്ബന്ധപൂർവം അവർക്ക് ഏറ്റെടുക്കേണ്ടിവരും എന്നത് തീർച്ചയായും നല്ല കാര്യം തന്നെ.  അഛൻ ആരെന്നറിയായ്ക എന്ന ദൈന്യത്തിൽനിന്ന് കുട്ടികൾ മോചിക്കപ്പെടുന്നു എന്നതു തന്നെ ആ കാര്യത്തിന്റെ നന്മ.  ഒരു സ്ത്രീയുടെ വയറു വീർപ്പിച്ച് കടന്നു കളയുന്ന ആണിനെ പരിശോധന വഴി പിടി കൂടാൻ പറ്റിയാലും, അയളെക്കൊണ്ട് കുട്ടിക്കും അമ്മക്കും ചിലവിനു കൊടുക്കാൻ അയാളെ നിർബ്ബന്ധിക്കാമെങ്കിലും, കുട്ടി അർഹിക്കുന്ന വാത്സല്യം അഛനാകാൻ മടിക്കുന്ന
ആളിൽനിന്നു കിട്ടില്ല.  നിയമം വഴി സ്നേഹം വളർത്താൻ കഴിഞ്ഞെങ്കിൽ എത്ര നന്നായിരുന്നു!

നിയമം വഴി പിതൃത്വം ഉറപ്പു വരുത്താൻ നടത്തിയ രണ്ടു ശ്രമങ്ങൾ ഓർമ്മ വരുന്നു.  എന്റെ ഒരു ബന്ധുവിന്റേതെന്നു പറയപ്പെട്ട ഒരു കുട്ടിയുടെ അമ്മ നിയമപരമായി അഛനെ ഉറപ്പിക്കാൻ കേസു കൊടുത്തു.  അമ്മയെക്കാൾ പ്രബലനായിരുന്നു അഛനെന്നു പറയപ്പെട്ട ആൾ.  അതുകൊണ്ടാകാണം, രണ്ടു വർഷത്തെ വാദപ്രതിവാദതിനുശേഷം കേസു തീർപ്പായപ്പോൾ, ഏറെക്കുറെ എല്ലാവരും ണെരത്തേ കരുതിയ പോലെ, അഛൻ എന്നു പറയപ്പെട്ട ആൾ അഛൻ ആണെന്നു പറയാൻ വേണ്ട തെളിവില്ലെന്നായിരുന്നു വിധി.  അമ്മയുടെ അറിവ് തെളിവ് അല്ല.  പിന്നെ ആരാണ് അഛൻ എന്നു കണ്ടു പിടിക്കാൻ കോടതിക്ക് നേരമോ ചുമതലയോ ഇല്ല.  ആ പയ്യൻ ദിവ്യഗർഭത്തിന്റെ ഫലമായിരുന്നോ? എന്തായാലും അയാൾ അഛനില്ലാതെ ജീവിച്ചു മരിച്ചു, അല്ലെങ്കിൽ, മരിച്ചു ജീവിച്ചു.

സെക്രട്ടേറിയറ്റിലെ ഒരു ഛോട്ടാ കുലപതി അഛനാണെന്നു പറഞ്ഞ് ഒരു ചെറുപ്പക്കാരൻ വന്നു.  അയാൾക്ക് അഛനെ കാണേണ്ട.  അചന്നിൽനിന്ന് ഒന്നും കിട്ടേണ്ട.  ഒരു തവണ, ഒറ്റ തവണ മാത്രം, അയാൾ അഛനെ അഛൻ എന്നു വിളിച്ചോട്ടേ?  കല്യാണക്കുറി അടിക്കുമ്പോൾ അഛന്റെ പേർ അടിച്ചോട്ടേ?  അത്രയേ ആഗ്രഹം ഉണ്ടായിരുന്നുള്ളു.  കല്യാണക്കുറി അടിച്ചു, അഛന്റെ പേർ വെച്ചു.  അഛൻ കോപിച്ചു.  തന്റെ മകനെന്ന അവകാശവാദവുമായി വന്ന ചെറുപ്പക്കാരനെതിരെ കേസു കൊടുക്കുമെന്നായി അഛൻ എന്നു പറയപ്പെട്ടയാൾ.  ഡി എൻ എ പരിശോധനയിലൂടെ സത്യം തെളിയിക്കാം എന്ന് ചില വക്കീൽമാർ വാദിച്ചു.  പക്ഷേ അതൊന്നുമുണ്ടായില്ല.  വക്കീൽമാരുടെ കീശ നിറഞ്ഞാലും, നിയമബിന്ധുക്കൾ വളർന്നു വലുതായാലും തന്തയില്ലായ്മ എന്ന ഏനക്കേട് തീരുകയില്ല.

എല്ലാ നാട്ടിലും എന്നും ഇതൊരു പ്രശ്നമായിരുന്നു.  മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സൻ അദ്ദേഹത്തിന്റെ ഒരു അടിമയിൽ പിറന്ന കുട്ടിയുടെ അഛനായിരുന്നുവെന്ന വാദം ശക്തമായത് അദ്ദേഹം മരിച്ച് ഇരുന്നൂറു കൊല്ലം കഴിഞ്ഞായിരുന്നു.  അടിമയുടെ ഏറ്റവും ഒടുവിലത്തെ തലമുറയെയും ജെഫേഴന്റെ പിൻ തുടർച്ചക്കാരെയും ഡി എൻ എ പരിശോധനക്ക് വിധേയരാക്കി.  ഒടുവിൽ തെളിഞ്ഞതെന്തെന്നോ?  ഒരു ജെഫേഴ്സന്റെ ജീൻ അവിടെയൊക്കെ കിടന്നു കളിക്കുന്നു.  പക്ഷേ അതു പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സന്റേതാണെന്നു തറപ്പിച്ചു പറയാനാവില്ല.  അതാണ് പിതൃത്വത്തിന്റെ സ്വഭാവം, തറപ്പിച്ചു പറയാൻ പറ്റില്ല.

പിന്നെപ്പിന്നെ അമേരിക്കയിലും, മറ്റു പല നാടുകളിലും, അവിവാഹിതരായ അമ്മമാരുടെ എണ്ണം കൂടിക്കൂടി വന്നു.  അതിലുള്ള നാണക്കേട് കുറഞ്ഞു വന്നു.  എത്രയോ കുട്ടികൾ പ്രഖ്യാപിക്കപ്പെടാത്ത അഛന്മാരുടെ ഓർമ്മപ്പെടുത്തലായി വളർന്നു വന്നു.  ആചാരങ്ങളും മര്യാദകളും മൂല്യസങ്കല്പങ്ങളും മാറി മാറി വന്നു.  എന്നിട്ടും അഛൻ ആരെന്നറിയാനുള്ള മോഹം, അറിയാത്ത അഛനെച്ചൊല്ലിയുള്ള രോഷവും വേദനയും മാനഹാനിയും, അവിവാഹിതരായ അമ്മമാരുടെ മക്കൾ മറച്ചു വെച്ചാണെങ്കിലും അനുഭവിച്ചു പോന്നു.  ആ വേദനയുടെ ശബ്ദം,  ആരുടെ അവസാനത്തെ നിലപാട്  മഹായുദ്ധത്തിൽ നിർണായകമായോ സൂതന്റെ പുത്രനാകാതെ സൂതപുത്രനായ ആ കർണ്ണന്റെ ഓർമ്മയിൽ കേൾക്കാം.  അങ്ങനെ എത്രയോ കഥകളിൽ, കഥാപാത്രങ്ങളിൽ അതു വിഷയ്മായിരിക്കുന്നു.  ഇപ്പോൾ, ഇതാ, വീണ്ടും ആദിവാസികളായ അവിവാഹിതരായ അമ്മമാരുടെ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ശ്രമത്തിലും അതിന്റെ ലാഞ്ഛന കാണാം.  എവിടെയും, എപ്പോഴും, എങ്ങനെയെങ്കിലും, പുരുഷൻ തടി തപ്പും, അല്ലേ?

വെറുക്കാൻ എന്തെളുപ്പം!







വെറുക്കാൻ എന്തെളുപ്പം!


തിങ്കളാഴ്ച ആസ്പത്രിയിൽ വെച്ച് രാമചന്ദ്രനെ കണ്ടപ്പോൾ, ഞാൻ വീണ്ടും വെരിയർ എൽവിനെ ഓർത്തു, അദ്ദേഹം ഉദ്ധരിച്ച പ്രൊഫസർ ഹണ്ടറുടെ വചനം ഓർത്തു.  “എന്റെ ഓരോ ശത്രുവിനോടും എനിക്ക് നന്ദി തോന്നുന്നു.  എന്നെ ചൂടാക്കാനുള്ള അവസരം ഉപയോഗപ്പെടുത്താത്ത ഓരോ ആൾക്കും എന്റെ ജീവൻ കടപ്പെട്ടിരിക്കുന്നു.“ ഗാന്ധിയുടെ പ്രേഷിതപ്രവർത്തനത്തിൽ ആകൃഷ്ടനായി, ഇന്ത്യയിൽ താമസമാക്കി, ആദിവാസികൾക്കിടയിൽ സേവനമനുഷ്ഠിച്ച ഇംഗ്ലിഷുകാരൻ നരവംശശാസ്ത്രജ്ഞനായിരുന്നു വെരിയർ എൽവിൻ.  അദ്ദേഹം ആകാശവണിയിൽ ആസാദ് സ്മാരക പ്രഭാഷണത്തിൽ ഉദ്ധരിച്ചതായിരുന്നു ഹണ്ടറുടെ വചനം.  സ്നേഹദർശനമായിരുന്നു പ്രഭാഷണവിഷയം.  പ്രഭാഷകൻ ഉദ്ധരിക്കാൻ ണ്ടതാകട്ടെ, ഒരു ശരീരശാസ്ത്രജ്ഞന്റെ ചിന്തയും.

വികാരാവേഗം ശരീരത്തിൽ വരുത്തുന്ന മാറ്റത്തെപ്പറ്റി പഠിക്കുമ്പോൾ ഉരുത്തിരിഞ്ഞതായിരുന്നു ഹണ്ടറുടെ ആ ചിന്ത.  ഹൃദ്രോഗത്തിന്റെ ഭാവരൂപങ്ങളെപ്പറ്റി പ്രാരംഭഗവേഷണം നടത്തിയ ആളായിരുന്നു ഹണ്ടർ.  ഓരോ തവണയും ദേഷ്യം വരുമ്പോൾ, ഈർഷ്യ തോന്നുമ്പോൾ, പക പുകയുമ്പോൾ, ഹൃദയത്തിന്റെ ശേഷി കുറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം.  അപ്പോൾ പിന്നെ ഈർഷ്യ വരുത്താനുള്ള തക്കം ഉപയോഗിക്കാതെ വിടുന്ന ആളോട് നന്ദി തോന്നേണ്ടേ?  സൌഹൃദവും സ്നേഹവുമാണല്ലോ സ്വാസ്ഥ്യത്തിന്റെ നിദാനം.  അതിൽനിന്ന് എൽവിൻ നിഷ്പാദിപ്പിച്ചെടുത്തു, സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം, സ്നേഹത്താൽ വൃദ്ധി തേടുന്നൂ...

ആസ്പത്രിയിൽ വെച്ച് രാമചന്ദ്രൻ ചൂടായപ്പോൾ, എൽ വിനെ ഓർത്തത് അങ്ങനെയായിരുന്നു.  ചൂടാവാൻ കാരണമുണ്ടായിരുന്നുവെന്ന് വേണമെങ്കിൽ പറയാം.  മുപ്പത്തഞ്ചു കൊല്ലം പഴയതാണ് ആ വിരോധത്തിന്റെ കഥ.  ഒരുമിച്ചു ജോലി ചെയ്തിരുന്നവരായിരുന്നു ഞങ്ങൾ. എന്നെ രാമചന്ദ്രൻ വേല വെച്ചപ്പോൾ, എനിക്കു ചെയ്യാമായിരുന്നത് ഞാനും ഒപ്പിച്ചു.  അതിന്റെ ദേഷ്യം അദ്ദേഹത്തിന് മറക്കാൻ വയ്യായിരുന്നു, മൂന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും.  അതിനിടയിൽ വല്ലപ്പോഴുമേഞങ്ങൾ കാണാനിടയായിട്ടുള്ളു.  കണ്ടാൽ ഞങ്ങൾ മുഖം തിരിച്ചു പോകും.  

തിങ്കളാഴ്ച തൊട്ടടുത്ത് കണ്ടുമുട്ടിയപ്പോൾ, ഞാൻ കരുതി, കാലം കുറെയായില്ലേ, വയസ്സായില്ലേ, ഇനിയും പഴയ വൈരാഗ്യം കൊരട്ടത്തിട്ടു നടക്കണമോ? വൈരാഗ്യം കൊണ്ടോ സൊഹൃദം കൊണ്ടോ, ഞങ്ങൾക്കു തമ്മിൽത്തമ്മിൽ ചെയ്യാവുന്ന ദോഷവും ഗുണവും
വിശേഷിച്ചൊന്നുമില്ല താനും.  അങ്ങനെയെങ്കിൽ,  ഏറെ നാളായി ഉടന്നുകിടക്കുന്ന ഒരു ബന്ധം വിളക്കിയെടുക്കുന്നതല്ലേ ആരോഗ്യം?  ഒരു വൈരം കുറയുമ്പോൾ, എന്റെ ഉള്ളിലെ ചൂട് അത്രയും കുറയുമെന്ന വാസ്തവം ദിവസം തോറും അറിയാൻ തുടങ്ങിയിരിക്കുന്നു.  അതൊക്കെ കരുതി, ഞാൻ ചോദിച്ചു, “എന്താ രാമചന്ദ്രാ, അറിയുമോ?”

ഒരു നിമിഷം അദ്ദേഹം ഒന്നും മിണ്ടിയില്ല.  തയ്യാറാവുകയായിരുന്നു, എന്നോടു തട്ടിക്കേറാൻ.  എന്തു ചെയ്യണമെന്നു തീരുമാനമായപ്പോൾ രാമചന്ദ്രൻ മുരണ്ടു, “എന്തിനാ അറിയുന്നേ...?”  അടുത്തുനിന്നിരുന്നവർ എന നോക്കി, തമ്മിൽത്തമ്മിൽ നോക്കി.  എന്റെ ഭാര്യ വല്ലാതായി.  “അതൊക്കെ കിട്ടണം.  അയാളോട് കിന്നാരം പറയാൻ നോക്കേണ്ട വല്ല കാര്യവുമുണ്ടോ?“ ഞാൻ ഒന്നും മിണ്ടിയില്ല.  പക്ഷേ എനിക്കു വല്ലായ്മയും തോന്നിയില്ല.  ഉള്ളിൽ പൊള്ളിയിരുന്നത് രാമചന്ദ്രനായിരിക്കണം.  കുറച്ചു നേരമെങ്കിലും എന്നോടുള്ള പഴകിയ പക അദ്ദേഹത്തിൽ വീണ്ടും പുകഞ്ഞിരിക്കണം. ഞാൻ വീണ്ടും വെരിയർ എൽവിനെയും പ്രൊഫസർ ഹണ്ടറെയും ഓർത്തു.

രാമചന്ദ്രനെപ്പോലെയല്ല കൃഷ്ണൻ നായർ.  ദിവസവും പല വട്ടം കാണാറുള്ള കൃഷ്ണൻ നായരും ഞാനും കണ്ട മട്ടു കാണിക്കാറില്ല.  ഒരു വൈകുന്നേരം ഞങ്ങൾ അഭിമുഖമായി ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ വിരോധത്തെച്ചൊല്ലിയുള്ള വിരോധം എന്റെ ഉള്ളിൽ തള്ളി വന്നു.  
രണ്ടും കല്പിച്ച് ഞാൻ ചോദിച്ചു: “കൃഷ്ണൻ നായർക്കെന്താ ഇത്ര ഗൌരവം?” “ഏയ്, അങ്ങനെയൊന്നുമില്ല” എന്നു മാത്രം പറഞ്ഞ് അദ്ദേഹം വീണ്ടും നടന്നു തുടങ്ങി.  പക്ഷേ അതിനിടെ “ഗൌരവം” മുഴുവൻ അലിഞ്ഞു തുടങ്ങിയിരുന്നു.  പിന്നെ ഞാനും അദ്ദേഹവും ഓരോന്നു
പറഞ്ഞ് ചിരിക്കാൻ തുടങ്ങി.

ഓരോ ബന്ധവും പുതുക്കിയെടുക്കുമ്പോൾ, പുതിയൊരു ജന്മം കൈവരുന്നതു പോലെ തോന്നും.  ഉറങ്ങിക്കിടക്കുന്ന ആയിരം കോശങ്ങൾ ഉണർന്നെണീൽക്കുന്നതു പോലെ തോന്നും.  വീർപ്പു മുട്ടി നിൽക്കുന്ന ആൾക്ക് ശ്വാസം നേരെ വീണതു പോലെയാകും.  ചെറുപ്പക്കാരുടെ പുതിയ ഭാഷയിൽ പറഞ്ഞാൽ, മസിൽ പിടിച്ചിരിക്കുകയായിരുന്നു അതുവരെ ഞാൻ രാമചന്ദ്രനെയും കൃഷ്ണൻ നായരെയും കണുമ്പോൾ.  രണ്ടു പേരോടും സംസാരിക്കാൻ മുൻ കൈ എടുത്തപ്പോൾ, എന്റെ ഉള്ളിലെ കെട്ടുപാടെല്ലാം അയഞ്ഞു, അല്ല, അഴിഞ്ഞു.  പല അസുഖങ്ങളുമുള്ള കൃഷ്ണൻ നായർക്കും ഉൾക്കെട്ടഴിഞ്ഞ അനുഭവം ഉണ്ടായിരിക്കണം.  

എന്നോടു തട്ടിക്കേറിയ രാമചന്ദ്രനോ?  എനിക്കു സംശയമില്ല, എന്നെ ഒന്നു ൊച്ചാക്കി”യതിലുള്ള ഗർവോടൊപ്പം, പഴകിയ രോഷം പുതുക്കിയതിന്റെ ഭാരവും അദ്ദേഹമറിയാതെ അദ്ദേഹത്തിൽ പെരുകി വന്നിരിക്കണം.  ഓരോ വൈരത്തിന്റെ ഉത്ഭവത്തിലും, ആയിരം സർഗ്ഗകോശങ്ങൾ വിറളി പിടിച്ച് ആത്മാഹുതി ചെയ്യുന്നു.  അതിനെക്കാളേറെയാവും ഓരോ വൈരത്തെയും നവീകരിക്കാനുള്ള ശ്രമം വഴി ഉണ്ടാകുന്ന ജീവനാശം.  സ്വയം ദേഷ്യപ്പെടുമ്പോഴും വേറൊരാളെ ദേഷ്യം പിടിപ്പിക്കുമ്പോഴും സംഭവിക്കുന്നതും അതു തന്നെ: സർഗ്ഗകോശങ്ങളുടെ മരണം.  സ്നേഹവ്യാഹതി തന്നെ മരണം എന്ന് ആശാൻ വചനം. തന്നെ ദേഷ്യപ്പെടുത്താനുള്ള അവസരം
ഉപയോഗപ്പെടുത്താത്ത ശത്രുവിനോടു നന്ദി പറയാൻ പ്രൊഫസർ ഹണ്ടർക്കു തോന്നിയതിന്റെ കാരണം മറ്റൊന്നല്ല.  വാസ്തവത്തിൽ, അങ്ങനെ ചെയ്യാത്ത ശത്രു തന്നെയല്ലേ മിത്രം?

രാമചന്ദ്രൻ എന്നോടു തട്ടിക്കേറിയതിനുശേഷം ഞാൻ ഒരു കണക്കെടുപ്പിനു മുതിർന്നു.  എത്ര പേരുമായുള്ള പരിചയം ഞാൻ മരവിപ്പിച്ചിരിക്കുന്നു?  എത്ര പേരുമായുള്ള ബന്ധത്തിനു തീ കൊളുത്തിയിരിക്കുന്നു.  ഓരോന്നിനും വിശേഷിച്ചൊരു കാരണവുമില്ല.  വലിയൊരു  താല്പര്യസംഘട്ടനമോ കഴുത്തറുപ്പൻ കിടമത്സരമോ ചതിയോ പ്രതികാരമോ ഒന്നും മരവിക്കുകയോ മലീമസമാകുകയോ ചെയ്യുന്ന ബന്ധങ്ങളുടെ പിന്നിലില്ല.  ഒന്നും രണ്ടും പറഞ്ഞ്, അല്ലെങ്കിൽ മൂന്നും നാലും ശങ്കിച്ചും സങ്കല്പിച്ചും, ഞാനോ നീയോ വലിയവനെന്നു തർക്കിച്ച്, തമ്മിൽത്തമ്മിൽ സംസാരിക്കാതാവുന്നു; പിന്നെ വിജാഗിരിയിലെ തുരുമ്പു പോലെ എന്തോ വളർന്നു വരുന്നു.;
അതാകട്ടെ, നേരെ കരളിലും കപോലത്തിലും പടർന്നു പിടിക്കുന്നു.  ഒടുവിൽ പറഞ്ഞതിന് ഹണ്ടറുടെ സാക്ഷ്യമുണ്ടെന്ന് ഓർക്കുക.

ആ തുരുമ്പ് എടുത്തു കളയുന്ന ഒരാളെ ഞാൻ പണ്ടൊരിക്കൽ ഞാൻ കണ്ടു മുട്ടി.  അതു പോലെ എത്രയോ ആളുകൾ ഉണ്ടാവും, ഞാൻ കണ്ടത് ഒരാളെ എന്നു മാത്രം.  സജി എന്ന ഒരു സുഹൃത്ത് കൊണ്ടുപോയതാണ്, കൂനമ്മാവിൽ ഒരു പള്ളിയിൽ ഒരു അച്ചനെ പരിചയപ്പെടുത്താൻ.  ചെറുപ്പക്കാരനായ ബ്രദർ ഡൊമിനിക് പത്യാല.  ഞങ്ങൾ മുറിയിൽ  സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, സന്ദർശകർ അങ്ങനെ വന്നുകൊണ്ടിരുന്നു.  കഴിഞ്ഞ ദിവസങ്ങളിൽ അവർക്കുണ്ടായ അനുഭവംവിവരിക്കാൻ വന്നിരുന്നവരായിരുന്നു അവരെല്ലാം.  

സാധാരണ മനുഷ്യർ.  സാധാരണ കാലുഷ്യങ്ങൾ കരളിൽ കുടിവെച്ചുപോന്നിരുന്നവർ.  പത്യാല അച്ചന്റെ സങ്കേതം ലളിതമായിരുന്നു.  തിങ്കളാഴ്ച ആസ്പത്രിയിൽ വെച്ച് രാമചന്ദ്രനെ കണ്ടപ്പോൾ, ഞാൻ വീണ്ടും വെരിയർ എൽവിനെ ഓർത്തു, അദ്ദേഹം ഉദ്ധരിച്ച പ്രൊഫസർ ഹണ്ടറുടെ വചനം ഓർത്തു.  “എന്റെ ഓരോ ശത്രുവിനോടും എനിക്ക് നന്ദി തോന്നുന്നു.  എന്നെ ചൂടാക്കാനുള്ള അവസരം

ഉപയോഗപ്പെടുത്താത്ത ഓരോ ആൾക്കും എന്റെ ജീവൻ കടപ്പെട്ടിരിക്കുന്നു.“
ഗാന്ധിയുടെ പ്രേഷിതപ്രവർത്തനത്തിൽ ആകൃഷ്ടനായി, ഇന്ത്യയിൽ താമസമാക്കി, ആദിവാസികൾക്കിടയിൽ സേവനമനുഷ്ഠിച്ച ഇംഗ്ലിഷുകാരൻ നരവംശശാസ്ത്രജ്ഞനായിരുന്നു വെരിയർ എൽവിൻ.  അദ്ദേഹം ആകാശവണിയിൽ ആസാദ് സ്മാരക പ്രഭാഷണത്തിൽ ഉദ്ധരിച്ചതായിരുന്നു ഹണ്ടറുടെ വചനം.  സ്നേഹദർശനമായിരുന്നു പ്രഭാഷണവിഷയം.  പ്രഭാഷകൻ ഉദ്ധരിക്കാൻ കണ്ടതാകട്ടെ, ഒരു ശരീരശാസ്ത്രജ്ഞന്റെ ചിന്തയും.

വികാരാവേഗം ശരീരത്തിൽ വരുത്തുന്ന മാറ്റത്തെപ്പറ്റി പഠിക്കുമ്പോൾ ഉരുത്തിരിഞ്ഞതായിരുന്നു ഹണ്ടറുടെ ആ ചിന്ത.  ഹൃദ്രോഗത്തിന്റെ ഭാവരൂപങ്ങളെപ്പറ്റി പ്രാരംഭഗവേഷണം നടത്തിയ ആളായിരുന്നു ഹണ്ടർ.  ഓരോ തവണയും ദേഷ്യം വരുമ്പോൾ, ഈർഷ്യ തോന്നുമ്പോൾ, പക പുകയുമ്പോൾ, ഹൃദയത്തിന്റെ ശേഷി കുറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം.  അപ്പോൾ പിന്നെ ഈർഷ്യ വരുത്താനുള്ള തക്കം ഉപയോഗിക്കാതെ വിടുന്ന ആളോട് നന്ദി തോന്നേണ്ടേ?  സൌഹൃദവും സ്നേഹവുമാണല്ലോ സ്വാസ്ഥ്യത്തിന്റെ നിദാനം.  അതിൽനിന്ന് എൽവിൻ നിഷ്പാദിപ്പിച്ചെടുത്തു, സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം, സ്നേഹത്താൽ വൃദ്ധി തേടുന്നൂ...

ആസ്പത്രിയിൽ വെച്ച് രാമചന്ദ്രൻ ചൂടായപ്പോൾ, എൽ വിനെ ഓർത്തത് അങ്ങനെയായിരുന്നു.  ചൂടാവാൻ കാരണമുണ്ടായിരുന്നുവെന്ന് വേണമെങ്കിൽ പറയാം.  മുപ്പത്തഞ്ചു കൊല്ലം പഴയതാണ് ആ വിരോധത്തിന്റെ കഥ.  ഒരുമിച്ചു ജോലി ചെയ്തിരുന്നവരായിരുന്നു ഞങ്ങൾ. എന്നെ രാമചന്ദ്രൻ വേല വെച്ചപ്പോൾ, എനിക്കു ചെയ്യാമായിരുന്നത് ഞാനും ഒപ്പിച്ചു.  അതിന്റെ ദേഷ്യം അദ്ദേഹത്തിന് മറക്കാൻ വയ്യായിരുന്നു, മൂന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും.  അതിനിടയിൽ വല്ലപ്പോഴുമേഞങ്ങൾ കാണാനിടയായിട്ടുള്ളു.  കണ്ടാൽ ഞങ്ങൾ മുഖം തിരിച്ചു പോകും.  

തിങ്കളാഴ്ച തൊട്ടടുത്ത് കണ്ടുമുട്ടിയപ്പോൾ, ഞാൻ കരുതി, കാലം കുറെയായില്ലേ, വയസ്സായില്ലേ, ഇനിയും പഴയ വൈരാഗ്യം കൊരട്ടത്തിട്ടു നടക്കണമോ? വൈരാഗ്യം കൊണ്ടോ സൊഹൃദം കൊണ്ടോ, ഞങ്ങൾക്കു തമ്മിൽത്തമ്മിൽ ചെയ്യാവുന്ന ദോഷവും ഗുണവും വിശേഷിച്ചൊന്നുമില്ല താനും.  അങ്ങനെയെങ്കിൽ,  ഏറെ നാളായി ഉടന്നുകിടക്കുന്ന ഒരു ബന്ധം വിളക്കിയെടുക്കുന്നതല്ലേ ആരോഗ്യം?  ഒരു വൈരം കുറയുമ്പോൾ, എന്റെ ഉള്ളിലെ ചൂട് അത്രയും കുറയുമെന്ന വാസ്തവം ദിവസം തോറും അറിയാൻ തുടങ്ങിയിരിക്കുന്നു.  അതൊക്കെ കരുതി, ഞാൻ ചോദിച്ചു, “എന്താ രാമചന്ദ്രാ, അറിയുമോ?”ഒരു നിമിഷം അദ്ദേഹം ഒന്നും മിണ്ടിയില്ല.  തയ്യാറാവുകയായിരുന്നു, എന്നോടു തട്ടിക്കേറാൻ.  എന്തു ചെയ്യണമെന്നു തീരുമാനമായപ്പോൾ രാമചന്ദ്രൻ മുരണ്ടു, “എന്തിനാ അറിയുന്നേ...?”  അടുത്തുനിന്നിരുന്നവർ എന്നെ നോക്കി, തമ്മിൽത്തമ്മിൽ നോക്കി.  എന്റെ ഭാര്യ

വല്ലാതായി.  “അതൊക്കെ കിട്ടണം.  അയാളോട് കിന്നാരം പറയാൻ നോക്കേണ്ട വല്ല കാര്യവുമുണ്ടോ?“ ഞാൻ ഒന്നും മിണ്ടിയില്ല.  പക്ഷേ എനിക്കു വല്ലായ്മയും തോന്നിയില്ല.  ഉള്ളിൽ പൊള്ളിയിരുന്നത് രാമചന്ദ്രനായിരിക്കണം.  കുറച്ചു നേരമെങ്കിലും എന്നോടുള്ള പഴകിയ പക
അദ്ദേഹത്തിൽ വീണ്ടും പുകഞ്ഞിരിക്കണം. ഞാൻ വീണ്ടും വെരിയർ എൽവിനെയും പ്രൊഫസർ ഹണ്ടറെയും ഓർത്തു.

രാമചന്ദ്രനെപ്പോലെയല്ല കൃഷ്ണൻ നായർ.  ദിവസവും പല വട്ടം കാണാറുള്ള കൃഷ്ണൻ നായരും ഞാനും കണ്ട മട്ടു കാണിക്കാറില്ല.  ഒരു വൈകുന്നേരം ഞങ്ങൾ അഭിമുഖമായി ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ വിരോധത്തെച്ചൊല്ലിയുള്ള വിരോധം എന്റെ ഉള്ളിൽ തള്ളി വന്നു.  രണ്ടും കല്പിച്ച് ഞാൻ ചോദിച്ചു: “കൃഷ്ണൻ നായർക്കെന്താ ഇത്ര ഗൌരവം?” “ഏയ്, അങ്ങനെയൊന്നുമില്ല” എന്നു മാത്രം പറഞ്ഞ് അദ്ദേഹം വീണ്ടും നടന്നു തുടങ്ങി.  പക്ഷേ അതിനിടെ “ഗൌരവം” മുഴുവൻ അലിഞ്ഞു തുടങ്ങിയിരുന്നു.  പിന്നെ ഞാനും അദ്ദേഹവും ഓരോന്നു പറഞ്ഞ് ചിരിക്കാൻ തുടങ്ങി.

ഓരോ ബന്ധവും പുതുക്കിയെടുക്കുമ്പോൾ, പുതിയൊരു ജന്മം കൈവരുന്നതു പോലെ തോന്നും.  ഉറങ്ങിക്കിടക്കുന്ന ആയിരം കോശങ്ങൾ ഉണർന്നെണീൽക്കുന്നതു പോലെ തോന്നും.  വീർപ്പു മുട്ടി നിൽക്കുന്ന ആൾക്ക് ശ്വാസം നേരെ വീണതു പോലെയാകും.  ചെറുപ്പക്കാരുടെ പുതിയ ഭാഷയിൽ പറഞ്ഞാൽ, മസിൽ പിടിച്ചിരിക്കുകയായിരുന്നു അതുവരെ ഞാൻ രാമചന്ദ്രനെയും കൃഷ്ണൻ നായരെയും കണുമ്പോൾ.  രണ്ടു പേരോടും സംസാരിക്കാൻ മുൻ കൈ എടുത്തപ്പോൾ, എന്റെ ഉള്ളിലെ കെട്ടുപാടെല്ലാം അയഞ്ഞു, അല്ല, അഴിഞ്ഞു.  പല അസുഖങ്ങളുമുള്ള കൃഷ്ണൻ നായർക്കും ഉൾക്കെട്ടഴിഞ്ഞ അനുഭവം ഉണ്ടായിരിക്കണം.  

എന്നോടു തട്ടിക്കേറിയ രാമചന്ദ്രനോ?  എനിക്കു സംശയമില്ല, എന്നെ ഒന്നു “കൊച്ചാക്കി”യതിലുള്ള ഗർവോടൊപ്പം, പഴകിയ രോഷം പുതുക്കിയതിന്റെ ഭാരവും അദ്ദേഹമറിയാതെ അദ്ദേഹത്തിൽ പെരുകി വന്നിരിക്കണം.  ഓരോ വൈരത്തിന്റെ ഉത്ഭവത്തിലും, ആയിരം
സർഗ്ഗകോശങ്ങൾ വിറളി പിടിച്ച് ആത്മാഹുതി ചെയ്യുന്നു.  അതിനെക്കാളേറെയാവും ഓരോ വൈരത്തെയും നവീകരിക്കാനുള്ള ശ്രമം വഴി ഉണ്ടാകുന്ന ജീവനാശം.  സ്വയം ദേഷ്യപ്പെടുമ്പോഴും വേറൊരാളെ ദേഷ്യം പിടിപ്പിക്കുമ്പോഴും സംഭവിക്കുന്നതും അതു തന്നെ: സർഗ്ഗകോശങ്ങളുടെ മരണം.  സ്നേഹവ്യാഹതി തന്നെ മരണം എന്ന് ആശാൻ വചനം. തന്നെ ദേഷ്യപ്പെടുത്താനുള്ള അവസരം ഉപയോഗപ്പെടുത്താത്ത ശത്രുവിനോടു നന്ദി പറയാൻ പ്രൊഫസർ ഹണ്ടർക്കു തോന്നിയതിന്റെ കാരണം മറ്റൊന്നല്ല.  വാസ്തവത്തിൽ, അങ്ങനെ ചെയ്യാത്ത ശത്രു തന്നെയല്ലേ മിത്രം?

രാമചന്ദ്രൻ എന്നോടു തട്ടിക്കേറിയതിനുശേഷം ഞാൻ ഒരു കണക്കെടുപ്പിനു മുതിർന്നു.  എത്ര പേരുമായുള്ള പരിചയം ഞാൻ മരവിപ്പിച്ചിരിക്കുന്നു?  എത്ര പേരുമായുള്ള ബന്ധത്തിനു തീ കൊളുത്തിയിരിക്കുന്നു.  ഓരോന്നിനും വിശേഷിച്ചൊരു കാരണവുമില്ല.  വലിയൊരു  താല്പര്യസംഘട്ടനമോ കഴുത്തറുപ്പൻ കിടമത്സരമോ ചതിയോ പ്രതികാരമോ ഒന്നും മരവിക്കുകയോ മലീമസമാകുകയോ ചെയ്യുന്ന ബന്ധങ്ങളുടെ പിന്നിലില്ല.  ഒന്നും രണ്ടും പറഞ്ഞ്, അല്ലെങ്കിൽ മൂന്നും നാലും ശങ്കിച്ചും സങ്കല്പിച്ചും, ഞാനോ നീയോ വലിയവനെന്നു തർക്കിച്ച്, തമ്മിൽത്തമ്മിൽ സംസാരിക്കാതാവുന്നു; പിന്നെ വിജാഗിരിയിലെ തുരുമ്പു പോലെ എന്തോ വളർന്നു വരുന്നു.; അതാകട്ടെ, നേരെ കരളിലും കപോലത്തിലും പടർന്നു പിടിക്കുന്നു.  ഒടുവിൽ പറഞ്ഞതിന് ഹണ്ടറുടെ സാക്ഷ്യമുണ്ടെന്ന് ഓർക്കുക.

ആ തുരുമ്പ് എടുത്തു കളയുന്ന ഒരാളെ ഞാൻ പണ്ടൊരിക്കൽ ഞാൻ കണ്ടു മുട്ടി.  അതു പോലെ എത്രയോ ആളുകൾ ഉണ്ടാവും, ഞാൻ കണ്ടത് ഒരാളെ എന്നു മാത്രം.  സജി എന്ന ഒരു സുഹൃത്ത് കൊണ്ടുപോയതാണ്, കൂനമ്മാവിൽ ഒരു പള്ളിയിൽ ഒരു അച്ചനെ പരിചയപ്പെടുത്താൻ.  ചെറുപ്പക്കാരനായ ബ്രദർ ഡൊമിനിക് പത്യാല.  ഞങ്ങൾ മുറിയിൽ samസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ,  സന്ദർശകർ അങ്ങനെ വന്നുകൊണ്ടിരുന്നു.  കഴിഞ്ഞ ദിവസങ്ങളിൽ അവർക്കുണ്ടായ അനുഭവം വിവരിക്കാൻ വന്നിരുന്നവരായിരുന്നു  അവരെല്ലാം.  
സാധാരണ മനുഷ്യർ.  സാധാരണ കാലുഷ്യങ്ങൾ കരളിൽ കുടിവെച്ചുപോന്നിരുന്നവർ.  പത്യാല അച്ചന്റെ സങ്കേതം ലളിതമായിരുന്നു.  ഓരോ ആളോടും അവരുടെ ശത്രുതകളെപ്പറ്റി ചോദിച്ചറിഞ്ഞു.  പിറ്റേന്നു മുതൽ ശത്രുവിനു വേണ്ടി ഒരു മെഴുകുതിരി കത്തിക്കാൻ ഓരോരുത്തരെയും പ്രേരിപ്പിച്ചു.  ഇഷ്ടപ്പെടാത്തവർക്കുവേണ്ടി ഒരാഴ്ച മെഴുകുതിരി കത്തിച്ചപ്പോൾ കരളിലെ കെട്ടുപാട്  
കരിഞ്ഞുകൊഴിഞ്ഞുവീണതിന്റെ അസാധാരണ സുഖം വിവരിക്കാൻ തിടുക്കത്തിൽ വന്നതായിരുന്നു ആ സാധാരണ മനുഷ്യർ.  പിന്നീട്

ഞാൻ പത്യാല അച്ചനെ ഒരു ടെലിവ്ഷൻ പരിപാടിയിൽ അവതരിപ്പിച്ചപ്പോൾ, ഉപക്രമമായി ഇങ്ങനെ പറഞ്ഞു:  “ഓരോ വൈരവും സാധാരണമാകുന്നു; ഓരോ വൈരമുക്തിയുടെ സുഖവും അത്ര അസാധാരണവും.” ഓരോ ആളോടും അവരുടെ ശത്രുതകളെപ്പറ്റി ചോദിച്ചറിഞ്ഞു.  പിറ്റേന്നു മുതൽ ശത്രുവിനു വേണ്ടി ഒരു മെഴുകുതിരി കത്തിക്കാൻ ഓരോരുത്തരെയും പ്രേരിപ്പിച്ചു.  ഇഷ്ടപ്പെടാത്തവർക്കുവേണ്ടി ഒരാഴ്ച മെഴുകുതിരി കത്തിച്ചപ്പോൾ കരളിലെ കെട്ടുപാട്  
കരിഞ്ഞുകൊഴിഞ്ഞുവീണതിന്റെ അസാധാരണ സുഖം വിവരിക്കാൻ തിടുക്കത്തിൽ വന്നതായിരുന്നു ആ സാധാരണ മനുഷ്യർ.  പിന്നീട് ഞാൻ പത്യാല അച്ചനെ ഒരു ടെലിവ്ഷൻ പരിപാടിയിൽ അവതരിപ്പിച്ചപ്പോൾ, ഉപക്രമമായി ഇങ്ങനെ പറഞ്ഞു:  “ഓരോ വൈരവും സാധാരണമാകുന്നു; ഓരോ വൈരമുക്തിയുടെ സുഖവും അത്ര അസാധാരണവും.”

ഒരു അഭിമുഖത്തിനുശേഷം






ഒരു അഭിമുഖത്തിനുശേഷം


ഫോര്‍മോസസ് മാര്‍പ്പാപ്പയെ ഓര്‍ത്തുപോയി, ഭാഗ്യലക്ഷ്മിയുമായുള്ള അഭിമുഖം കണ്ടപ്പോള്‍.  കണ്ടപ്പോഴല്ല,
അഭിമുഖത്തെ അഭിനനന്ദിച്ചപ്പോള്‍ എന്നു പറയണം.  നന്നായെന്നു തോന്നിയപ്പോള്‍, ഉടന്‍ അഭിനന്ദിച്ചു,
പിന്നെ വേണ്ടെന്നു തോന്നി. പിന്‍വലിക്കാന്‍ പറ്റുമോ?

ഫോര്‍മോസസ് മാര്‍പ്പാപ്പയുടെ സ്ഥാനം അങ്ങനെ പിന്‍വലിച്ചിരുന്നു. അധികാരത്തിന്റെ പേക്കൂത്ത് നടന്നിരുന്ന കാലം. ഫോര്‍മോസസ്സിനുശേഷം വന്ന ഒരു മാര്‍പ്പാപ്പ, എസ്തപ്പാന്‍ രണ്ടാമന്‍, അദ്ദേഹത്തിന്റെസ്ഥാനം മാത്രമല്ല,
അദ്ദേഹം ഇറക്കിയ കല്പനകളും പിന്‍വലിച്ചു.  കല്പന എഴുതിയ മൂന്നു വിരലുകള്‍ മൃതദേഹത്തില്‍നിന്ന് വെട്ടിക്കളഞ്ഞു. മാര്‍പ്പാപ്പയുടെ കുപ്പായമിടുവിച്ച് മൃതദേഹത്തെ വിചാരണ ചെയ്തു.  പിന്നെ പള്ളിക്കു വെളിയില്‍  കുഴിച്ചിട്ടു.

അതുപോലെ എല്ലാം പിന്‍വലിക്കേണ്ട കാര്യമോന്നുമില്ല.  അഭിമുഖം നന്നായിരുന്നു.  അങ്ങനെ പറയുകയും ചെയ്തു.
പറഞ്ഞുകഴിഞ്ഞപ്പോള്‍ അതൊക്കെ നേരത്തെ ഒരു വാരികയില്‍ വന്നതാണെന്ന് കണ്ടു.  അത്രയേ ഉണ്ടായുള്ളൂ.  വാരികയില്‍ പറഞ്ഞതൊക്കെ ഭാഗ്യലക്ഷ്മി മുഖദാവില്‍ പരഞ്ഞുകണ്ടപ്പോള്‍, ഞാന്‍ ഇമ വെട്ടാതെ കണ്ടും കേട്ടുമിരുന്നു. കാണാതെ പോയ ഭാഗങ്ങള്‍ വീണ്ടും കാണണമെന്നു തോന്നി.

ഭാഗ്യലക്ഷ്മിയെ എനിക്ക് എന്നും ഇഷ്ടമായിരുന്നു.  എന്നുവെച്ചാല്‍, അവരുടെ ശബ്ദം പരിചയപ്പെട്ടതിനുശേഷം എന്നും. ദു:ഖവും ദേഷ്യവും ലാഘവവും ഗുരുത്വവും ഭാഗ്യലക്ഷ്മിയുടെ സ്വരത്തില്‍, നായികയുടെ രൂപത്തില്‍,  പുറത്തുവന്നു.  ആ സ്വരം മാറ്റിയാല്‍, പിന്നെ നായികയുടെ അംഗവിക്ഷേപമെല്ലാം വെറുതെ ആവില്ലേ എന്നു ഞാന്‍ പേടിച്ച സന്ദര്‍ഭങ്ങള്‍ ഏറെ.  ഭാഗ്യലക്ഷ്മിയുടെ ശബ്ദപ്രയോഗത്തില്‍ ഒരു സര്‍ഗ്ഗാത്മകത ദര്‍ശിക്കാം.  പക്ഷേ ആ ആദരം കൊണ്ടൊന്നുമല്ല ഞാന്‍ ആ അഭിമുഖം ഇഷ്ടപ്പെട്ടതെന്ന് ഇപ്പോഴേ പറഞ്ഞുവെക്കട്ടെ.

അഭിമുഖത്തിന്റെ ചില ഭാഗങൾ പരസ്യം ചെയ്തപ്പോൾ, ശ്രദ്ധയിൽ പെട്ടിരുന്നു.  അതു കാണതിരിക്കാൻ വയ്യെന്ന് അപ്പോഴേ കരുതി.  അത്ര ഉള്ളു തുറക്കുന്നതും ഉള്ളിൽ തട്ടുന്നതുമായിരുന്നു സംസാരം.  ഇന്ങനെയും ആളുകൾ വെട്ടിത്തുറന്നു പറയുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.  മിക്കവരും മറച്ചുവെക്കാൻ പാടു പെടുന്ന, പേടിക്കുന്ന കാര്യന്ങൾ, ഭാഗ്യലക്ഷ്മി ഒട്ടൊക്കെ അഭിനിവേശത്തോടെത്തന്നെ  പറഞുപോകുന്നതു കേട്ടപ്പോൾ, പാവം തോന്നി, ആദരം തോന്നി, അത്ഭുതം തോന്നി, ഇഷ്ടം തോന്നി.  അതൊക്കെ പറഞുതീർക്കണമെന്നൊരു ആന്തരനിർബ്ബന്ധം പറയുന്നയാൾ അനുഭവിക്കുന്നുവോ എന്നു തോന്നി.  ഇംഗ്ലിഷിൽ കാഥാർസിസ് എന്ന് ഇതിനെയാണോ പറയുക?

ദൈന്യത്തിന്റെ ദ്വീപുകളായി, അവിശ്വസനീയമായ ഗോപുരന്ങളായി,  എന്റെ മനസ്സിൽ ഉയർന്നുനിന്ന രണ്ടു മൂന്ന്  ചിത്രങളുണ്ടായിരുന്നു ആ അഭിമുഖത്തിൽ.  ഒന്ന്, കുട്ടിക്കാലത്ത് അനാഥാലയത്തിന്റെ പടി കാണിച്ചു കൊടുത്ത് ഓടി മറയുന്ന അമ്മ.  രണ്ട്, വഴി തെറ്റിക്കാൻ കാത്തിരിക്കുന്ന ചെറിയമ്മ.  മൂന്ന്, പ്രേമിച്ചു കല്യാണം കഴിച്ചതിനുശേഷം ഒരു കൊല്ലത്തിനകം അപരിചിതനെപ്പോലെ പെരുമാറാൻ തുടന്ങിയ ഭർത്താവ്.  ഈ ശ്ലഥബന്ധന്ങളോരോന്നും ഇഴ പിരിച്ച്, അവ എന്ങനെ രൂപപ്പെട്ടുവെന്നും വിരൂപമായെന്നും മനസ്സിലാക്കണമെന്നുണ്ടായിരുന്നു.  പക്ഷേ സംഭവകഥനത്തിനിടയിൽ, അപഗ്രഥനത്തിനോ ആത്മവിശ്ലേഷണത്തിനോ ഭാഗ്യലക്ഷ്മി ധൃതി കാട്ടിരിയിരുന്നില്ല.

അമ്മ എന്റെ ചിന്തയിൽ എന്നും സജീവമായിരുന്നു.  ആ ഭാവത്തിന്റെ വിവിധതകളെപ്പറ്റിയുള്ള ആലോചനകൾക്ക് അറുതിയില്ല.  മുമ്പൊരിക്കൽ ഈ പംക്തിയിൽ അമ്മ മനസ്സിനെപ്പറ്റി എഴുതാനും ഇടയായി.  അമ്മ മനസ്സിന്റെ പുണ്യത്തെപ്പറ്റിയുള്ള പാട്ടുകളെല്ലാം പുഷ്കലമായ കാല്പനികഭാവന മാത്രമാണെന്നു വാദിക്കുന്ന ഗവേഷകരെ പരിചയപ്പെട്ടത് അതിനിടയിലായിരുന്നു.  പത്തു മാസം ചുമന്നു പെറ്റ കുട്ടിയെ അമ്മത്തൊട്ടിലിലോ കുപ്പക്കുഴിയിലോ കിടത്തിപ്പോകുന്ന അമ്മമാരുടെ ദീനതകളെപ്പറ്റിയും ആത്മനിർബ്ബന്ധന്ങളെപ്പറ്റിയും ഞാൻ ഓർത്തുപോയി.  ഭഗ്യലക്ഷ്മിയുടെ അമ്മയുടെ ചിത്രം കൂടുതൽ തെളിന്ഞുവന്നില്ല.  അവരുടെ നിസ്സഹയാതകളും അധികം വിവരിക്കപ്പെട്ടില്ല. അതൊക്കെ അറിയണമെന്ന ആഗ്രഹം വളർത്തിയതായിരുന്നു ആ അഭിമുഖത്തിന്റെ വിജയം.

ഭാഗ്യലക്ഷ്മിയുടെ കഥ കേട്ടപ്പോൾ വ്യാകുലത വളർന്നു.  ഞാൻ അസ്വസ്ഥനായി.  പിരിയുന്ന ഓരോ ബന്ധവും അസ്വസ്ഥത വളർത്തുന്നു.  “സ്നേഹവ്യാഹതി തന്നെ മരണം“ എന്ന് ആശാൻ പറന്ഞതും അതുകൊണ്ടുതന്നെ.  അതിനദ്ദേഹം കാരണവും കണ്ടിരുന്നു:  “പരപുഛവും അഭ്യസൂയയും, ദുരയും ദുർവ്യതിയാനസക്തിയും, കരളിൽ കുടിവെച്ചു ഹാ പരമ്പരയായ് പൌരികൾ കെട്ടു പോയിതേ“ എന്നായിരുന്നു സ്നേഹവ്യാഹതിക്കുള്ള വ്യാഖ്യാനം.  ആ വഴിക്കുപോയ എന്റെ ചിന്ത പെട്ടെന്ന് അറച്ചുനിന്നു.

ഭഗ്യലക്ഷ്മിയുടെ വ്യാകുലതകൾ പറന്ഞുകേട്ടപ്പോൾ, അവക്കൊരു സാംക്രമികത ഉണ്ടെന്നു തോന്നി.  ഓരോ ബന്ധഭംഗവും ശ്രദ്ധേയവും വേദനാജനകവും ആയി തോന്നി.  പിന്നെ ഞാൻ തിരിന്ഞ് എന്നോടുതന്നെ ചോദിച്ചു:  “ഇതിൽ  വിശേഷിച്ചൊരു വേദനക്ക് കാരണമുണ്ടോ?  എന്നും എത്രയോ തവണ കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലേ ഈ കഥ? അതിലൊന്നും വേദന തോന്നുകയോ വിചാരം കൊള്ളുകയോ ചെയ്യാത്തതെന്തേ?”

കുട്ടികളെ കളയുകയോ, കൈക്കുന്ഞുന്ങളെ കാണിച്ച് പിച്ച തെണ്ടുകയോ ചെയ്യുന്ന അഞ്ച് അമ്മമാരെയെൻകിലും കണ്ടുമുട്ടാതെ എന്റെ ഒരു തീവണ്ടിയാത്രയും അവസാനിക്കാറില്ല.  മുഷിഞ കീറത്തുണിയിൽ പൊതിന്ഞ കുട്ടിയെ തോളിലിട്ട് , പിച്ചപ്പാട്ടുമായി വരുന്ന അമ്മമാർ എന്നെ സ്പർശിക്കാറില്ല.  സ്പർശിക്കുന്നുവെൻകിൽത്തന്നെ, അറപ്പോ വെറുപ്പോ സംശയമോ ജനിപ്പിക്കും അത്ര തന്നെ.  ശല്യം ഒഴിവാക്കാനായി, ഒരു നാണയം എറിന്ഞ് ഞാൻ മുഖം വെട്ടിക്കും.  മനുഷ്യബന്ധത്തിന്റെ രസതന്ത്രത്തെപ്പറ്റിയൊന്നും അപ്പോൾ ആലോചിക്കാറില്ല.  യാചകരുടെ ശല്യത്തെപ്പറ്റിയും, വ്യഭിചാരത്തെപ്പറ്റിയും, കുട്ടികളെ അംഗഭംഗം വരുത്തി കച്ചവടച്ചരക്കാക്കുന്ന മാഫിയയെപ്പറ്റിയും രോഷത്തോടെയുള്ള ചർച്ച മുറുകും.  അവിടെ വ്യാകുലതയില്ല.

സിനിമയിലോ പത്രത്തിലോ ഒരു നൊമ്പരക്കിന്നാരം കേട്ട് വിഹ്വലരാകുക; ഉടനേ മനുഷ്യാവസ്ഥയെപ്പറ്റിയുള്ള ചിന്തയിലും ചർച്ചയിലും മുഴുകുക.  അതു നടക്കവേ, തൊട്ടടുത്ത് ആ കഥ ജീവിതമായി പൊരിയുതും പൊള്ളുന്നതും  വികരഭേദമില്ലാതെ കണ്ടിരിക്കുക; സൂര്യോദയത്തിന്റെ സ്വാഭാവികതയോടെ അതിനെ സ്വീകരിക്കുക.  ഇതിനെ ഹിപൊക്രിസി എന്നു തള്ളിക്കളയുന്നതിനെക്കാൾ ശരിയാകും, മനുഷ്യമനസ്സിലെ ജൈവവിരുദ്ധ്യം എന്നു വിശേഷിപ്പിക്കുന്നതെന്നു തോന്നുന്നു.  “അടുത്തു നിൽപ്പൊരനുജനെ നോക്കാൻ അക്ഷികൾ ഇല്ലാത്തോർക്ക് അരൂപൻ ഈശ്വരൻ അദൃശ്യനായാൽ അതിൽ എന്താശ്ചര്യം?”

എളുപ്പവും സ്വാഭാവികവുമായ ആ ചോദ്യത്തെക്കാൾ എനിക്ക് വെളിച്ചം തരുന്ന ഒരു ചിത്രം ഓർക്കുന്നു.  മൃണാൾ സെന്നിന്റെ ഏക് അധൂരീ കഹാനീ എന്ന ചിത്രത്തിലെ ഒരു രംഗം.  പൂട്ടിയിട്ട തുണിമില്ലിലെ തൊഴിലാളികൾ പട്ടിണി കിടന്നു മരിക്കുമ്പോൾ വിശേഷിച്ചൊന്നും തോന്നാത്ത മില്ലുടമ, പുൽത്തകിടിയിൽ ഇരുന്ന് വിശക്കുന്ന ഉറുമ്പുകൾക്ക് പഞ്ചസാര വിതറിക്കൊടുക്കുന്നു....! ഒരു ശ്ലഥബന്ധത്തിന്റെ കഥ കേട്ട് വിഹ്വലരാകുന്നവർ, തന്ങളുടെ ചുറ്റും ഉള്ളിലും കൂടെക്കൂടെ പൊട്ടിക്കൊണ്ടിരിക്കുന്ന ചന്ങാത്തന്ങളെപ്പറ്റി ഓർക്കുക പോലും ചെയ്യാതിരിക്കുന്നതും അതു പോലെയല്ലേ?

ഐസ്ക്രീമിന്റെ രുചി, അരുചി






ഐസ്ക്രീമിന്റെ രുചി, അരുചി

ഐസ്ക്രീം പാർലറിൽ ഞാൻ പോകാറില്ല.  അങ്ങനെയായിരുന്നു ഇന്ത്യ വിഷനോടു ഞാൻ പറഞ്ഞ കാര്യങ്ങളുടെ തുടക്കം.  എന്തിനെന്നെക്കൊണ്ട് അതൊക്കെ പറയിച്ചുവെന്ന് അറിയില്ല.  പ്രക്ഷേപണം ചെയ്തതതായി കേട്ടുമില്ല.  എഡിറ്റർ അങ്ങനെ തീരുമാനിച്ചു കാണും.  വാർത്തയുടെ അപാരമായ സംസാരത്തിൽ എഡിറ്റർ ആണ് പ്രജാപതിയെന്ന് നമ്മളൊക്കെ ധരിച്ചുവെച്ചിരിക്കുന്നല്ലോ.   

ഐസ്ക്രീം വാർത്തയെപ്പറ്റി എന്നോടു പ്രതികരിക്കാൻ പറഞ്ഞു.  ഞാൻ ---കരിച്ചു.  ഏതാണ്ടിങ്ങനെ: “ഒട്ടൊക്കെ ധീരമായ അന്വേഷണം.  അഭിനന്ദനം.  മുമ്പൊന്നും ഇങ്ങനെയൊരു സാധനം ഒരു പത്രവും പൊട്ടിക്കില്ല.  ഒന്നോ രണ്ടോ ആളുടെ വാമൊഴി മാത്രമേ ആധാരമായുള്ളു. അതിനെതിരെ ആരും കേസുമായി വന്നില്ലെന്നത് സത്യത്തിന്റെ സൂചനയാണെന്ന് കണക്കാക്കാം.  പക്ഷേ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നാൽ, പ്രചാരണമായി തോന്നും.  സത്യം വിശ്വസിക്കാൻ വയ്യാതാക്കാൻ ഏറ്റവും നല്ല വഴി അതിനെ പ്രചാരണത്തിന്റെ വിഷയമാക്കലാണ്.  ഇന്ത്യ വിഷന്റെ ഉടമസ്ഥതയുടെയും ഭരണത്തിന്റെയും സ്വഭാവം വെച്ചു നോക്കുമ്പോൾ അജണ്ട വേറെയെന്തോ അല്ലേ എന്ന സംശയം ഏറുകയും ചെയ്യും.  പിന്നെ, നമ്മുടെ നേതാക്കന്മാരുടെ രതിരുചികളിലാണ് കാണികൾക്ക് സ്ഥായിയയ താല്പര്യം എന്നു വരുന്നത് നന്നല്ല.”

ഇത്രയും പ്രതികരിച്ചപ്പോൾ ചോദ്യം വന്നു: “വാർത്തയും വ്യാഖ്യാനവും കൊടുക്കുമ്പോൾ, എഡിറ്റർ മാനേജ്മെന്റിനു വിധേയനാണോ?” ഞാൻ ഉള്ളിൽ പറഞ്ഞു: “കുഞ്ഞാലിക്കുട്ടിയെ വീണ്ടും വെട്ടിലാക്കിയ വാർത്ത കൊടുത്തത് മുനീർ അറിയാതെയും അനുവദിക്കതെയുമാണെന്നു സ്ഥാപിക്കുകയാണല്ലോ.” ഏതായാലും, ആ ചോദ്യത്തിന് ശൂന്യതയിൽ ഒരു ഉത്തരം കൊടുക്കാൻ പറ്റില്ല.  അതുകൊണ്ട് ഞാൻ സവിസ്തരം ഉപന്യസിച്ചു.

എന്താണീ മാനേജ്മെന്റ്‌? പണം മുടക്കുന്ന ആളോ?  അയാൾ നിയമിക്കുന്ന സി എ ഒയോ? എഡിറ്ററോ? ന്യൂസ് എഡിറ്ററോ?  ബ്യൂറോ ചീഫോ?  ഇവരിൽ ഓരോരുത്തരും ഓരോരോ വാർത്താസന്ദർഭങ്ങളിൽ തീരുമാനം എടുക്കുകയും നടപ്പാക്കുകയും ചെയ്യുക എന്ന അർത്ഥത്തിൽ മാനേജീരിയൽ കർത്തവ്യം നിർവഹിക്കുന്നുണ്ട്.  തീരുമാനത്തിന്റെ ധനപരവും രാഷ്ട്രീയവുമായ വ്യാപ്തിയനുസരിച്ച്, അത് എടുക്കുന്ന തലം ഉയർന്നു പോകും.  ചില നേരങ്ങളിൽ, ചില കാര്യങ്ങളിൽ, അവസാനത്തെ തീരുമാനം കമ്പൈ ഉടമയുടെ ആയിരിക്കും, പണം മുടക്കുന്ന ആളുടെ ആയിരിക്കും.  എഡിറ്ററും കമ്പനി മേധാവിയും തമ്മിൽ യോജിക്കുന്നില്ലെങ്കിൽ, മേധാവിയുടെ അഭിപ്രായം നടപ്പിലാകും. മറിച്ചു  പറയുന്നതൊക്കെ പാഴ്പാട്ടെന്നു കരുതിയാൽ മതി.

കമ്പനി മേധാവിയുടെ താല്പര്യത്തിനു നിരക്കാത്തതൊന്നും ഒരു മാധ്യമവും കൊടുക്കില്ല.  അങ്ങനെ കൊടുക്കാൻ ഒരുമ്പെടുന്ന എഡിറ്റർ യാഥാർഥ്യബോധമുള്ള ആളല്ല.  പണം മുടക്കുന്ന ആളെ പഴി പറയാൻ നിയോഗിക്കപ്പെടുന്ന ആളല്ല എഡിറ്റർ.  അതറിഞ്ഞോ അറിയാതെയോ തോന്ന്യാസം കാണിക്കുന്ന എഡിറ്റരുടെ കസാര ഇന്നലെയല്ലെങ്കിൽ ഇന്നു തെറിച്ചിരിക്കും.  എത്ര വിശാലമനസ്കനായ കമ്പനി മേധാവിയാണെങ്കിലും, തന്റെ താല്പര്യത്തിനെതിരെ തന്റെ തന്നെ മാധ്യമം പട പുറപ്പെടുന്നത് കണ്ടിരിക്കുകയില്ല.  ചിലപ്പോൾ, മറ്റുള്ളവരെല്ലാം കൊടുക്കുന്ന ഒരു വാർത്ത, അഹിതമാണെങ്കിലും, തന്റെ മാധ്യമത്തിലും മിനിമം രൂപത്തിൽ കൊടുക്കാൻ അനുവദിച്ചേക്കും--ഒരു തന്ത്രമെന്ന നിലയിൽ.  ഇന്ത്യൻ എക്സ്പ്രസ്സിന്റെ മേധാവിയായിരുന്ന രാം നാഥ് ഗോയങ്കക്കെതിരെ വയലാർ രവിയും കെ പി ഉണ്ണിക്കൃഷ്ണനും മറ്റും പാർലമെന്റിൽ പ്രസംഗിച്ചിരുന്ന കാലത്ത്, തന്റെ പത്രത്തിൽ അതും അടിക്കട്ടെ എന്ന് അദ്ദേഹം നിർദ്ദേശം കൊടുത്തിരുന്നു.  പക്ഷേ അത് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർ എഴുതിയതാവരുത്; ഏതെങ്കിലും വാർത്താ ഏജൻസിയുടെ ഭാഷ്യം ആകണം.  

എന്നുവെച്ച്, അദ്ദേഹത്തിന്റെ താല്പര്യത്തിനു വിരുദ്ധമായ വാർത്ത കണ്ടെത്തിക്കൊടുക്കുകയോ അദ്ദേഹത്തിന്റെ ചൊൽ‌പ്പടിക്കു നിൽക്കാതിരിക്കുകയോ ചെയ്യുന്ന എഡിറ്റർ പ്രവരന്മാരെ പൊറുപ്പിക്കുമെന്നു കരുതരുത്.  അടിയന്തരാവസ്ഥയിൽ പത്രത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന എഡിറ്റർ വി കെ നരസിംഹൻ, രാഷ്ട്രീയകാലാവസ്ഥ മാറിക്കഴിഞ്ഞ് ഒരു ദിവസം ആപ്പീസിലെത്തുമ്പോൾ, തന്റെ കസാലയിൽ വേറൊരാൾ, എസ് മുൾഗാവ്കർ, ഇരിക്കുന്നതു കണ്ടു.  അരുൺ ശൌരിയെ രണ്ടു തവണ പുറത്താക്കി.  രണ്ടാമത്തെ തവണ പുറത്താക്കപ്പെടുമ്പോൾ, അതിനുള്ള ഒരുക്കം നടക്കുന്ന കാര്യം ശൌരിയും രാം  നാഥ് ഗോയങ്കയും അറിഞ്ഞിരുന്നില്ലെന്നതാണ് തമാശ.  ഗോയങ്ക കിടപ്പിലായിരുന്നു; ശൌരി ഒന്നും മണത്തറിഞില്ല--എഡിറ്ററായ തന്റെ ലേഖനം ആരോ തടഞ്ഞുവെച്ചിട്ടുപോലും.

ഇതാകട്ടെ, എഡിറ്ററുടെ പരാധീനതയും മാനേജ്മെന്റിന്റെ സർവാധിപത്യവും വിളിച്ചോതുന്ന ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ല.  എന്നെ ടൈംസ് ഒഫ് ഇന്ത്യയിൽ എടുക്കാൻ ദിലീപ് പഡ്ഗാംവ്കർ തീരുമാനിക്കുമ്പോൾ, അദ്ദേഹത്തെ പറഞ്ഞുവിടാൻ തീരുമാനമായിരുന്ന വിവരം അദ്ദേഹത്തിനറിയുമായിരുന്നില്ല.  ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ ബി ജി വർഗീസ് ഒരു വൈകുന്നേരം കോണി ഇറങ്ങിപ്പോകുമ്പോൾ, ഒരു കുറിപ്പ് കിട്ടി: അദ്ദേഹത്തിന്റെ കാലാവധി അവസാനിപ്പിച്ചിരിക്കുന്നു.  ഫ്രീ പ്രസ് ജർണലിന്റെ എഡിറ്റർ സി എസ് പണ്ഡിതിനോട് ഒന്നാം തിയതി ക്യൂവിൽ പോയി നിൽക്കാൻ പറഞ്ഞു, പ്യൂണിനോടും സെക്രട്ടറിയോടുമൊപ്പം, ശമ്പളം വാങ്ങാൻ.  അതും അദ്ദേഹം ചെയ്തത്രേ. ഏഷ്യൻ ഏജ് പടുത്തുയർത്തിയ എം ജെ അക്ബർ, തന്റെ പേർ പത്രത്തിൽനിന്ന് എടുത്തു മാറ്റിയ വിവരം ആരോ പറഞ്ഞപ്പോഴേ അറിഞ്ഞുള്ളു.

എഡിറ്ററുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ടാറ്റയുടെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ്സ്മാൻ ഒരു പ്രത്യേകസംവിധാനം ഒരുക്കിയിരുന്നു.  സ്റ്റേറ്റ്സ്മാന്റെ എഡിറ്റർ പത്രത്തിന്റെ ടസ്റ്റീ ബോർഡിനോടു മാത്രമേ ഇടപെടുകയുള്ളു.  ടാറ്റയുടെ ഡയറക്റ്റർ ബോർഡ് അദ്ദേഹത്തെ നിയന്ത്രിക്കുകയില്ല.  ആദ്യത്തെ ഇന്ത്യൻ എഡിറ്റർ ആയ പ്രാൺ ഒതുക്കാൻ ഡയറക്റ്റർ ബോർഡ് ആഗ്രഹിച്ചു.  പത്രത്തിന്റെ ട്രസ്റ്റീ ബോർഡ് അതു തടഞ്ഞു.  നിയമജ്ഞനായ എം സി സെതൽവാഡ് ആയിരുന്നു അതിന്റെ തലവൻ.  അദ്ദേഹം വിട്ടു കൊടുത്തില്ല.  അതുകൊണ്ട് എഡിറ്റർ പ്രാൺ ചോപ്ര കുറച്ചിട രക്ഷപ്പെട്ടു.  നാനി പാൽഖിവാല ഡയറാക്റ്റർ ബോർഡിന്റെ തലവനായി വന്നപ്പോൾ, ട്രസ്റ്റീ ബോർഡിനെത്തന്നെ നിർജ്ജീ‍വമാക്കി.  ഒടുവിൽ എഡിറ്ററെ ചാടിക്കുകയും ചെയ്തു.

ചരിത്രപരവും ഭരണപരവും ധനപരവും രാഷ്ട്രീയവുമായ ഈ പശ്ചാത്തലത്തിൽ വേണം എഡിറ്ററുടെ പ്രജാപതിത്വവും മാനേജ്മെന്റിന്റെ ഉദാരധീരതയും കാണാൻ.  മാനേജ്മെന്റിന്റെ താല്പര്യത്തെ വെല്ലുവിളിച്ചുപോകുന്ന എഡിറ്ററും, തന്റെ താല്പര്യത്തിനെതിരെ തന്റെ മാധ്യമത്തെ മേയാൻ വിടുന്ന ചെയർമാനും ഭൂമിയിൽ വസിക്കുന്ന മനുഷ്യരല്ല.  അങ്ങനെയൊക്കെ വരുത്തിത്തീർത്താൽ, മാനേജ്മെന്റിന്റെ അജണ്ട നടപ്പാക്കുകയും എഡിറ്ററുടെ സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി പാറിക്കുകയും ഒരുമിച്ചാകാം.  ആ ഭാഷ്യം വിഴുങ്ങാൻ കാണികളും വായനക്കാരും തയ്യാറാകണമെന്നു മാത്രം.  അവരാരും കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മിലുള്ള മത്സരത്തിന്റെ മിന്നലാട്ടമായി ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തെ കാണില്ല.

പേടിക്കണ്ട; അതൊക്കെ വരാം







പേടിക്കണ്ട; അതൊക്കെ വരാം


കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ ഒരു യോഗത്തിൽ സംസാരിക്കാൻ ഞാൻ കണ്ട വിഷയം ഇതായിരുന്നു:  പേടിക്കണ്ട; അതൊന്നും വരില്ല.  ഞാൻ സംസാരിക്കുമ്പോൾ പേടിക്കാൻ കാരണമുണ്ടായിരുന്നു.  മയൻ പഞ്ചാംഗമനുസരിച്ച്  ലോകാവസാനം അടുത്തിരുന്നു.  ആ പ്രവചനം തെറ്റിപ്പോയെങ്കിലും അവസാനത്തിന്റെ തുടക്കമെന്നോണം വരൾച്ച നാടെങ്ങും മുടിക്കാൻ തുടങ്ങിയെന്നു പറയുന്നു വിദഗ്ധരും പത്രക്കാരും.  പഴയ വേദപുസ്തകത്തിൽ വരൾച്ചയെ പേടിച്ചിരുന്നില്ല.  മരുഭൂമി തിമിർത്തുല്ലസിക്കുകയും പാഴ് നിലങ്ങളിൽ പൂക്കൾ വിടരുകയും ചെയ്യുമെന്നായിരുന്നു സുവിശേഷവചനം.  “മരുഭൂ മോഹനപുഷപവാടിയായ്... “  എന്ന ആശാൻ വരി ആ വചനത്തിന്റെ മാറ്റൊലിയായിരുന്നിരിക്കണം.

വരൾച്ച മാത്രമല്ല, പ്രകൃതിയുടെ വികൃതിയായി, ഒപ്പം വെള്ളപ്പൊക്കവും വരാം.  കടലിലെ വെള്ളം പൊങ്ങി എല്ലാം മുങ്ങിപ്പോകാം.  ധ്രുവപ്രദേശങ്ങളിലെ മന്നുരുകിയ വെള്ളം കടലിൽ എത്തുമ്പോൾ അവിടത്തെ നിരപ്പ് ഉയരുന്നു, നന്നേ ഉയരത്തിലല്ലാത്ത ഇടമൊക്കെ ആണ്ടുപോകുന്നു.  കരീബിയൻ ദ്വീപുകൾ മാത്രമല്ല, നമ്മുടെ അയൽ പക്കത്തെ മാലിദ്വീപും ഭീഷണി നേരിടുന്നുവത്രേ.  രാവിലെ അവിടെ ഒരു തുരുത്ത് വാങ്ങിയ കേരളത്തിലെ ഒരു നേതാവ് വൈകുന്നേരം നോക്കിയപ്പോൾ വേലിയേറ്റത്തിൽ അതു കണാതായത്രേ.  അദ്ദേഹത്തെ ചതിച്ച ആ തുരുത്തു മാത്രമല്ല, ദ്വീപു തന്നെ ഇല്ലാതാകാവുന്നതേയുള്ളു.  തുവ്വാലു ജനാധിപത്യറിപ്പബ്ലിക് എന്ന രാജ്യത്ത് അവശേഷിച്ചിട്ടുള്ള പതിനായിരം ആളുകൾ എന്നു വേണമെങ്കിലും നോഹയുടെ പെട്ടകം പോലൊരു യാനപാത്രത്തിൽ രക്ഷപ്പെടാൻ തഞ്ചം നോക്കിയിരിക്കുകയാണു പോലും.

അങ്ങനെ “പാരാവാരം കരേറി കരകളെ മുഴുവൻ മുക്കിമൂടാതെ” നിലകൊള്ളുന്നതെന്ന് വി സി ബാലകൃഷ്ണ പണിക്കർ പാടിപ്പുകഴ്ത്തിയ വിശ്വപ്രകൃതിക്ക് താളം തെറ്റിയാലോ?  അതാണ് നിതാന്തമായ ഭരം. താരാവൃന്ദങ്ങൾ തമ്മിലുരസി മറിഞ്ഞുവീണാലോ? ഒളിഞ്ഞുകിടക്കുന്ന ഒരു ഭീമൻ അഗ്നിപർവതം പൊട്ടിയാലോ?  അതിൽനിന്നുള്ള പൊടിപടലം വിമാനയാത്ര അസാധ്യമാക്കുമെന്നത് ചെറിയൊരു അസൌകര്യം മാത്രം. ആണ്ടുകളോളം നീണ്ടുനിൽക്കുന്ന ഇരുട്ടിൽ ജീവിതം പ്രയാസമാകും.  ലക്ഷക്കണക്കിന് ആളുകൾ ചത്തുവീഴും.
കമ്പ്യൂട്ടറുകൾക്ക് ജീവൻ വെക്കുകയും മനുഷ്യസഹജമായ സമനില ഉണ്ടാകാതെ വരുകയും ചെയ്താൽ എന്തു സംഭവിക്കും?  കൂടുതൽ വ്യക്തമായി പറഞ്ഞാൽ, എന്തൊക്കെ സംഭവിച്ചുകൂടാ?

കീടനാശിനികൊണ്ടുണ്ടാകുന്ന ആപത്ത് നമ്മൾ കാസർഗോട്ട് കണ്ടുകഴിഞ്ഞതാണ്.  അതു കണ്ടിട്ടും ബോധ്യം വരാത്ത മട്ടിൽ പ്രവർത്തിക്കുന്ന ശാസ്ത്രവീരന്മാരെയും രാഷ്ട്രീയനേതാക്കളെയും പറ്റി എന്തു പറയാൻ?  ഏതെങ്കിലുമൊരു ബയോ എഞ്ചിനീയറിംഗ് ലബോറട്ടറിയിൽ പൊട്ടിത്തെറിയുണ്ടായാലോ?  കൂട്ടത്തോടെയുള്ള മരണം നമുക്കു പരിചിതമല്ലാത്ത തോതിൽ സംഭവിക്കും.  മണ്ണുകൊണ്ടുണ്ടായ ഈ ചെറുപന്തും അതിങ്കൽ എങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യനും ഒറ്റയടിക്ക് ഇല്ലാതാകും.

അതു വെറുമൊരു സാധ്യതയല്ല.  കീടനാശിനികൊണ്ടുണ്ടാകാവുന്ന ദുരന്തത്തെക്കാളേറെയാകും എഞ്ചിനീയറിം പരീക്ഷണശാലകൾ പൊട്ടിത്തെറിചാലുണ്ടാകാവുന്ന വിപത്ത് എന്നാണ് മാർട്ടിൻ റീസിനെപ്പോലുള്ള ശാസ്ത്രജ്ഞരുടെ മതം.  ബലതന്ത്രത്തിൽ സാരമായ പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള മഹാനായ ശസ്ത്രജ്ഞനാണ് മാർട്ടിൻ റീസ്.  മനുഷ്യരാശിയുടെ നിലനില്പിന്റെ സാധ്യതയെപ്പറ്റി പഠനം നടത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിൽ ഒരു പദ്ധതി തുടങ്ങിയിരിക്കുന്നു.  ആ പദ്ധതിയും അതിനെപ്പറ്റിയുള്ള തീരുമാനവും മതി മാർട്ടിൻ റീസ് മണ്ടനോ കിറുക്കനോ അല്ലെന്നു സ്ഥാപിക്കാൻ.

അപ്പോൾ അതാണ് മനുഷ്യന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ വേവലാതി?  മനുഷ്യരാശി നിലനിൽക്കുമോ?  അസംഭവ്യമല്ല ആ ദുരന്തം.  പക്ഷേ അതിനെച്ചൊല്ലി വേവലാതെപ്പേട്ടതുകൊണ്ടോ വിരണ്ടോടിയതുകൊണ്ടോ കാര്യമില്ല.  ഭയത്തെയും രോഗാതുരമായ ഭയത്തെയും മനശ്ശാസ്ത്രജ്ഞർ വേർ തിരിച്ചു കാണുന്നു.  നാം കയറുന്ന എലിവേറ്റർ പൊട്ടിവീഴാൻ സാധ്യതയുണ്ട്.  സ്വബോധമുള്ള മനുഷ്യൻ ആ സാധ്യത അംഗീകരിക്കും.  ആ സാധ്യതയെ ഭയപ്പെടുന്നത് രോഗമാണ്.  എലിവേറ്റർ പൊട്ടിവീഴുമെന്നു കരുതി അതിൽ കയറാൻ കൂട്ടാക്കാതിരിക്കുന്ന ആളെ ചികിത്സിക്കണം.  അവരുടെ രോഗത്തെ ഫോബിയ എന്നു പറയുന്നു.  അവർക്കു വേണ്ടത് ആശ്വാസമാണ്:  പേടിക്കണ്ട; അതൊന്നും വരില്ല.

ഞാൻ കൂടെക്കൂടെ ഉദ്ധരിക്കുന്ന ഒരു വാക്യമുണ്ട്.  ഡൽഹിയിൽ പാർലമെന്റ് സ്റ്റ്രീറ്റിന്റെ അറ്റത്ത്, ജന്തർ മന്തർ കവലക്കടുത്ത്, ഇപ്പോൾ അഴിമതിക്കെതിരെ പോരാടുന്നവരുടെ അരങ്ങായി മാറിയിരിക്കുന്ന സ്ഥലത്ത്, ഒരു ട്രാഫിക് കണ്ട്രോൾ പോയന്റ് ഉണ്ട്.  പച്ച വെളിച്ചത്തിനുവേണ്ടി വാഹനം നിർത്തി കാത്തിരിക്കുന്നവർ മുന്നോട്ടുനോക്കുമ്പോൾ തൊട്ടടുത്ത ബൈബിൾ ഭവൻ വളപ്പിൽ പൊക്കത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു പരസ്യപ്പലക കാണാം.  അതിൽ ഇത്രയേ എഴുതിയിട്ടുള്ളു:  പേടിക്കണ്ട; അതൊന്നും വരില്ല.

അവ്യക്തമായ എന്തിനെയെല്ലാമോ പേടിച്ചിരുന്ന എന്നെ ആ വാക്യം സമാധാനിപ്പിച്ചിരുന്നു.  അയുക്തികമായിരുന്നു ആ സമാധാനം.  എന്നാലും അതൊരു സമാധാനമായിരുന്നു.  നമ്മൾ ഭയപ്പെടുന്നതൊന്നും ഉണ്ടാവില്ല എന്നൊരു സാന്ത്വനം എവിടന്നു വന്നാലും സ്വാഗതാർഹമാകും.  നമുക്കറിയാത്തതും, ഒരു പക്ഷേ ഒട്ടും അടിസ്ഥാനമില്ലാത്തതുമായ കേന്ദ്രത്തിൽനിന്നാണെങ്കിലും നമ്മൾ പേടിക്കണ്ട എന്നു പറയുന്ന ഒരു ശബ്ദം കേൾക്കാനാണ്  ജീവിതം മുഴുവൻ നമ്മുടെ കാത്തിരിപ്പ്.  മതങ്ങളും തത്വസംഹിതകളും ആ ഈണത്തിൽ പിടിച്ച് മുന്നേറുന്നു.  ഗീതയുടെ സന്ദേശം മുഴുവൻ രണ്ടു വാക്കിൽ ഒതുക്കാമെന്നു പറയാം: മാ ശുച.  പേടിക്കണ്ട.

എല്ലാവർക്കും എപ്പോഴും എന്തിനെയും പേടി ആകുന്നു.  വൈദ്യശാസ്ത്രം പഠിക്കുന്ന കുട്ടികളിൽ മൂന്നം കൊല്ലം കാണുന്നതാണ് ഈ രോഗം.  എല്ലാ രോഗങ്ങളും തങ്ങൾക്കുണ്ടെന്ന പേടിയാകുന്ന രോഗം.  മൂന്നാം കൊല്ലം രോഗലക്ഷണങ്ങൾ പഠിച്ചുതുടങ്ങുമ്പോൾ ഓരോ ലക്ഷണവും തനിക്കുണ്ടെന്ന് വിദ്യാർഥി കരുതിപ്പോകും.  പനിയുണ്ട്, പനി മസ്തിഷ്കജ്വരമാകാം, ടൈഫോയ്ഡ് ആകാം, മരണത്തിന്റെ മുന്നോടിയാകാം.  മുതുകിലൊരു വീർപ്പുണ്ട്, വീർപ്പ് അർബ്ബുദമാകാം, ചികിസ്ലിച്ചാൽ തന്നെ മരണത്തിലെത്തിക്കുന്ന തരത്തിലുള്ളതാകാം ആ അർബ്ബുദം. അങ്ങനെ പേടി എന്ന രോഗമായി third year syndrome വളരുന്നു.

ഭയത്തിന്റെ സാർവത്രികതയെ തെളിയിക്കുന്നതാണ് അതിനുള്ള പരിഹാരനിർദ്ദേശങ്ങൾ.  ഭാവിയുടെ ഗർഭത്തിൽ ഒളിഞ്ഞിരിക്കുന്നതെന്തെന്നറിയാൻ പരക്കം പായുന്നവരുടെയും, മഷി നോക്കിയോ നക്ഷത്രം നോക്കിയോ കവിടി നിരത്തിയോ തത്തയെ ഇറക്കിയോ ഭാവി പ്രവചിക്കുന്നവരുടെയും എണ്ണം കൂടിവരുന്നത് ഭയത്തിന്റെ വ്യാപ്തിയുടെ സൂചനയാകുന്നു.  ഉറക്കം വരുത്താനും ഉൽക്കണ്ഠ മാറ്റാനും ശരീരതിന്റെ ഊഷ്മാവും രക്തത്തിന്റെ മർദ്ദവും കുറക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വില്പന ഏറുന്നതും അതിന്റെ സൂചനയത്രേ.  ഏതു പേടിയും, എന്നല്ല, ഏതു വ്യത്യസ്തമോ അസുഖകരമോ ആയ മാനസികസ്ഥിതിയും, മരുന്നു കൊടുത്തു മാറ്റാമെന്നതാണ് ഇപ്പോഴത്തെ മനോരോഗസങ്കല്പം. മസ്തിഷ്കത്തിലെ രാസക്രമത്തിലെ വിപര്യയമായി മാത്രം മനോരോഗം മനസ്സിലാക്കപ്പെടുന്നു.  ലിയോൺ ഐസൻബെർഗ് എന്ന വിദഗ്ധൻ ഒരുക്കൽ പറയുകയുണ്ടായി,  ഫ്രോയ് ഡിന്റെ സ്വാധീനം നിലനിന്നിരുന്ന കാലത്ത്, ആഭിചാരം നിലനിന്നിരുന്ന കാലത്ത്, മനോരോഗം ചികിത്സിക്കുന്നവർ സ്വീകരിച്ചിരുന്നത് മസ്തിഷ്കബാഹ്യമായ സമീപനമായിരുന്നു.  ഔഷധനിർമ്മാണം പുരോഗമിച്ചപ്പോൾ, അത് മനോബാഹ്യമായിരിക്കുന്നു.  എന്തും മരുന്നു കൊടുത്ത് ചികിത്സിക്കേണ്ടതാണെന്ന വിചാരം വേരൂന്നിയിരിക്കുന്നു.  Brainless, Mindless എന്നിവയാണ് ഐസൻബെർഗ്  ഉപയോഗിക്കുന്ന പദങ്ങൾ.

മരുന്നു കൊടുത്താൽ ചിലപ്പോൾ മനസ്സു മാറ്റാൻ കഴിഞ്ഞേക്കും.  ഗീത കേൾപ്പിച്ചാൽ ചിലരുടെ വൈക്ലബ്യം മാറ്റാനായേക്കും.  പക്ഷേ “ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ” എന്ന അയ്യപ്പപ്പണിക്കരുടെ പരിദേവനം കേട്ടില്ലെന്നു നടിക്കണ്ട.  ഗീത കീട്ടിട്ടും മാറാതെനിൽക്കുന്നതല്ലേ നമ്മുടെ യഥാർഥ വ്യഥ?  ഔഷധം കൊണ്ടോ ആശ്വാസവചനം കൊണ്ടോ പലപ്പോഴും സാധിക്കാൻ നമ്മൾ ശ്രമിക്കുന്നത് “അതൊന്നും വരില്ല, വേവലാതെ വേണ്ട” എന്നു സ്ഥാപിക്കാനാണ്.  പറയുന്നയാളിലോ കേൾക്കുന്നയാളിലോ ആ വചനത്തിന്റെ യുക്തിയെപ്പറ്റി വിശ്വാസമില്ല.  അതൊരു വേലയായി മാത്രമേ അവർ ഉദ്ദേശിക്കുന്നുള്ളു.  വെറും കുറുംകൌശലം.  യുക്തിസഹവും അർഥപൂർണവും ധീരവുമായ സമീപനം ഇതായിരിക്കും:  വന്നപോലെ ചന്തം.  അതൊക്കെ വന്നുകൂടാം.  എന്നാലും പേടിക്കണ്ട.  

ഒരു പിരിച്ചുവിടലിന്റെ കഥ







ഒരു പിരിച്ചുവിടലിന്റെ കഥ

ഇരുപത്തഞ്ചു കൊല്ലം കൊണ്ട് പഴക്കം ഉണ്ടായിരുന്നില്ല.  പണ്ടു തോന്നിയിരുന്ന ചൂടും വെളിച്ചവും കഴിഞ്ഞ ആഴ്ച മണമ്പൂർ രാജൻ ബാബു വിളിച്ചപ്പോഴും തോന്നി.  പണ്ടും കൂടെക്കൂടെ കണ്ടിരുന്ന ആളല്ല. അഞ്ചാറു തവണയിൽ കൂടുതൽ കണ്ടിട്ടേ ഉണ്ടാവില്ല.  അത്ര തവണ ഫോണിൽ സംസാരിച്ചു കാണും.  പിന്നെ അദ്ദേഹം പ്രസിദ്ധീകരിക്കുന്ന “ഇന്ന്” എന്ന ഇൻലന്റ് മാസിക അയച്ചു തരുമായിരുന്നു.  പിന്നെ അതും നിന്നു.

എത്രയോ കാലത്തിനുശേഷം “ഇന്ന്” വീണ്ടും കിട്ടിയപ്പോൾ, ട്വിറ്റർ അല്ല, ഇന്റർനെറ്റ് അല്ല, കമ്പ്യൂട്ടർ തന്നെ ഇല്ലാതിരുന്ന കാലത്ത് രാജൻ ബാബു തുടങ്ങിയ ആ സംരംഭത്തിന്റെ കാലാതിവർത്തിയായ പുതുമയെപ്പറ്റി ആലോചിച്ചുപോയി.  ട്വിറ്റർ പോലുള്ള പുതിയ ആശയവേദികളിൽ നടക്കുന്ന ഹ്രസ്വവിനിമയം അതിനെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലതിരുന്ന കാലത്ത് “ഇന്നി”ൽ നടന്നിരുന്നു.  സാഹിത്യമായിരുന്നു മുഖ്യവിഷയം എന്നേയുള്ളു.  ഇരുപത്തെട്ടുകൊല്ലം മുമ്പു തുടങ്ങിയ ആ മാസിക പതിനായിരത്തിൽ താഴെ വരിക്കാരുമായി ഇന്നും തുടരുന്നു.  മാസികകളുടെ ലോകത്ത് ബാലമരണം കൂടിയിട്ടും മണമ്പൂർ രാജൻ ബാബുവിന്റെ മാനസസന്തതിക്ക് ആയുസ്സറ്റില്ല.

കഴിഞ്ഞ ആഴ്ച “ഇന്ന്” വീണ്ടും തപാലിൽ കിട്ടിയപ്പോൾ, എങ്ങനെ എന്നെ തേടിപ്പിടിച്ചു എന്നറിയാൻ ഞാൻ രാജൻ ബാബുവിനെ വിളിച്ചു.  തേടിപ്പിടിച്ചതു തന്നെയായിരുന്നു.  പിന്നെ അദ്ദേഹം പത്തിരുപത്തഞ്ചുകൊല്ലം മുമ്പ് ഞങ്ങൽ ബന്ധപ്പെടാൻ ഇടയായ അവസരം ഓർത്തു പറഞ്ഞു.  “എന്നെ രക്ഷിച്ച ആളല്ലേ?” എന്നു കേട്ടപ്പോൾ രക്ഷകപദം ഏറ്റെടുക്കാനുള്ള അല്പത്വമോ അതു തട്ടിക്കളയാനുള്ള പക്വതയോ എനിക്കുണ്ടായില്ല.  രാജൻ ബാബു “രക്ഷപ്പെട്ട“ സാഹചര്യത്തെപ്പറ്റി ഞങ്ങൾ ഓർമ്മ പങ്കിട്ടു.

ഇന്നും മലപ്പുറത്ത് താമസിക്കുന്ന മണമ്പൂർക്കരൻ രാജൻ ബാബു അന്ന് മലപ്പുറത്തെ എം എസ് പി ആപ്പിസ്സിൽ ഗുമസ്തനായിരുന്നു.  പൊലിസൂകാരനു ബാധകമായ അച്ചടക്കച്ചട്ടം സിവിലിയൻ ജീവനക്കാർക്ക് ബാധകമാകേണ്ട കാര്യമില്ല. പണ്ടൊരിക്കൽ ഡൽഹിയിൽ വെച്ച് ഇതുപോലൊരു പ്രശ്നം കൈകാര്യം ചെയ്യേണ്ടിവന്നതോർത്തു. അതിർത്തിപ്രദേശങ്ങളിൽ റോഡു പണിയുന്ന സംഘടന(ബി ആർ ഒ) എന്നും സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു.  അതിലെ പട്ടാളക്കാരല്ലാത്ത ജീവനക്കാർക്ക്, പട്ടാളക്കാർക്കുള്ള ആനുകൂല്യങ്ങൾ പട്ടാളക്കരുടെ അച്ചടക്കച്ചട്ടം ബാധകമാക്കുന്നതിനെതിരെ പ്രക്ഷോഭമുണ്ടായി.  സുനിൽ എന്ന ഒരു മലയാളി ചെറുപ്പക്കാരനായിരുന്നു അതിന്റെ നായകൻ എന്നോർക്കുന്നു.  സുനിലിനെതിരെയും മറ്റും കർക്കശമായ സൈനികനിയമമനുസരിച്ച് നടപടി തുടങ്ങിയപ്പോൾ, ഞാൻ ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതി.  പിന്നീട് എന്തുണ്ടായെന്ന് ഓർമ്മയില്ല.

രാജൻ ബാബു അപകടത്തിലായതും അതുപോലൊരു കാര്യത്തിലായിരുന്നു.  അദ്ദേഹം എഴുതിയ, അലെഗറി എന്നു പറയാവുന്ന, ഒരു കഥ എം എസ് പി നേതൃത്വത്തെ വിറളി പിടിപ്പിച്ചു.  ഊരും പേരും എടുത്തു പറഞ്ഞിരുന്നില്ല.  ഉദാത്തമായ കഥ എന്നു പറയാനും പറ്റിയിരുന്നില്ല.  ഏറിവന്നാൽ, വിമർശനമായി, ഇങ്ങനെ പറയാമയിരുന്നു: താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ താറടിക്കുന്ന മട്ടിൽ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുന്നതു കൊള്ളില്ല. പഴയ ധർമ്മനീതിയനുസരിച്ച്, അത് മര്യാദയല്ല.  അത്രയേ പറയാനാവൂ.  അതെഴുതിയ ആളെ ഉപദേശിക്കാം, താക്കീതു ചെയ്യാം, കൊല്ലം തോറും അനുവദിക്കുന്ന വർദ്ധനവ് തടയാം.  പക്ഷേ കഥാകാരനെ രായ്ക്കുരാമാനം പിരിച്ചുവിടില്ല.  രാജൻ ബാബുവിനെ പിരിച്ചു വിട്ടു.

സായുധസേനയിലെ അച്ചടക്കം പ്രപഞ്ചനിയമം പോലെ അലംഘനീയമാണെന്നു കരുതുന്ന കെ ജെ ജോസഫ് ആയിരുന്നു അന്നത്തെ എം എസ് പി കമൻഡാന്റ്.  പിന്നീട് അദ്ദേഹം ഡി ജി പി ആയപ്പോഴും ആ വഴക്കം തുടരാൻ നോക്കി.  രാജൻ ബാബുവിനെ ഇനി അവിടെ വെച്ചിരിക്കില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇരുമ്പുലക്ക ആയിരുന്നു.  അതൊന്നു വളച്ചുനോക്കാൻ കലാപ്രേമിയും സാധുശീലനുമായ അന്നത്തെ ഡി ജി പി എം കെ ജോസഫിനായില്ല.  കലാപകരിയായ കഥാകൃത്തിനെ പുറത്താക്കാനുള്ള നടപടി മുന്നോട്ടുനീങ്ങുമ്പോൾ, ലിബറലിസത്തിന്റെ യോദ്ധാവായ ആഭ്യന്തരമന്ത്രി വയലാർ രവി നിശ്ശബ്ദനായിരുന്നു.

പുറത്ത് ബഹളം തുടങ്ങി.  പ്രധാനമായും അത് ഇടതുപക്ഷസംഘടനകളുടെ സമരമായിരുന്നു.  അതേ കാരണം കൊണ്ടാകാം, ഭരണകക്ഷികളുടെ സമീപനം തണുപ്പനായിരുന്നു.  കമ്യൂണിസ്റ്റുകാരനെ രക്ഷിക്കാൻ കോൺഗ്രസ്സുകാരൻ ആഭ്യന്തരമന്ത്രി എന്തിനു മെനക്കെണം എന്ന മട്ടിലായിരുന്നു പോക്കെന്നു തോന്നുന്നു.  പ്രസ്താവനകളും പ്രമേയങ്ങളും ഇറങ്ങിക്കൊണ്ടേയിരുന്നു.  തിരുനല്ലൂർ കരുണാകരന്റെ നേതൃത്വത്തിൽ ഒരു സമരസമിതി രൂപം കൊണ്ടു.  അതിനും സത്യഗ്രഹം നടത്തുകയോ പ്രതിഷേധയോഗം ഒരുക്കുകയോ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു.  അതൊന്നും ഗൌനിക്കുന്ന കൂട്ടത്തിലായിരുന്നില്ല കെ ജെ ജോസഫ്.  കേസ്സിനു പോയാൽ സമയം എടുക്കും.  കോടതി  അനുകൂലമായ നിലപാടല്ല എടുക്കുന്നതെങ്കിൽ, പിന്നെ ഒരു പ്രതിഷേധത്തിനും അവസരമുണ്ടാവില്ല.  രാജൻ ബാബു മലപ്പുറത്തെ എം എസ് പി ക്യാമ്പിൽനിന്നു പുറത്താക്കപ്പെട്ട്, മണമ്പൂർക്ക് കുടിയേറേണ്ട പരുവത്തിലായിരുന്നു.

ആയിടെ വിപ്ലവത്തിന്റെ വർത്തമാനവുമായി രണ്ട് എൻ ജി ഒ യൂണിയൻ സുഹൃത്തുക്കൽ എന്റെ ആപ്പീസ്സിൽ വന്നു.  ഒരാൾ റഹിം ആയിരുന്നുവെന്നാണ് ഓർമ്മ.  രാജൻ ബാബുവിനെ രക്ഷിക്കാനുള്ള പ്രസ്താവനസമരത്തിൽ മുഴുകിയുരുന്ന ആളായിരുന്നു റഹിം.  ഘോരമായ മുദ്രാവാക്യം വിളിക്കുമെങ്കിലും, വെളുക്കെ ചിരിച്ചുകൊണ്ടു മാത്രം സംസാരിക്കുന്ന റഹിം കാര്യം പറഞ്ഞപ്പോൾ, രാജൻ ബാബുവിന്റെ വിധ്വംസകമായ കഥ ഒന്നു വായിക്കണമെന്നു തോന്നി.  റഹിം അതു സംഘടിപ്പിച്ചുതന്നയുടനേ, അതിന്റെ ഉള്ളടക്കം ഒരു റിപ്പോർട്ടാക്കി.  ഇംഗ്ലിഷ് പ്രയോഗം കടമെടുത്താൽ, കഥ പറയുന്നതായിരുന്നു ആ കഥ.  അതു വായിച്ചവർക്കാർക്കും കഥാകൃത്തിനെ, ശകാരിച്ചാൽത്തന്നെ, കുഴിവെട്ടി മൂടണമെന്നുണ്ടാവില്ല.  ആഭ്യന്തരമന്ത്രിയും കഥയുടെ കഥ വായിക്കാൻ അവസരം ഒരുക്കി.  അദ്ദേഹത്തിന്റെ അഭിമാനത്തെയും അധികാരത്തെയും പരാമർശിക്കുന്ന ചില വരികളും പത്രക്കഥയിൽ കുത്തിക്കേറ്റിയിരുന്നു. 

രാജൻ ബാബുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം വീണ്ടും പരിശോധിക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവായി.  പക്ഷേ അപ്പോഴേക്കും, തന്ത്രപരമായി, പൊലിസ് നേതൃത്വം പിരിച്ചുവിടുന്ന കല്പന ഇറക്കിക്കഴിഞ്ഞിരുന്നു.  ആഭ്യന്തരമന്ത്രിയുടെ ഉത്തരവിന് പുല്ലുവില പോലും കല്പിക്കാത്ത പൊലിസ് സേനയോ എന്ന  പ്രകോപനപരമായ ചോദ്യം വേറൊരു റിപ്പോർട്ടായപ്പോൾ, വയലാർ രവി ചൊടിച്ചു.
രാഷ്ട്രീയമായും വ്യക്തിപരമായും കേവലമായ മനുഷ്യാവകാശത്തിന്റെ പേരിലും രാജൻ ബാബുവിനെ തിരിച്ചെടുപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു.  അങ്ങനെ നോക്കുമ്പോൾ, “എന്നെ രക്ഷിച്ച ആളല്ലേ?” എന്ന കഴിഞ്ഞ ആഴ്ച കേട്ട ചോദ്യം, വാസ്തവത്തിൽ, എത്തിക്കേണ്ടത് വയലാർ രവിക്കായിരുന്നു.  അദ്ദേഹം രസിക്കും, തീർച്ച.

അന്ന് രവി തോൽക്കാൻ നിശ്ചയിച്ചിരുന്നെങ്കിൽ, ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നു?  ട്വിറ്ററിന്റെ മുൻ ഗാമിയായി ഇരുപത്തെട്ടുകൊല്ലം മുമ്പിറക്കിത്തുടങ്ങിയ കൊച്ചുമാസിക മുടങ്ങുകയോ മുടിയുകയോ ചെയ്യുമായിരുന്നു. രാജൻ ബാബു മലപ്പുറം വിട്ട് മണപൂർക്കോ മാവിലായിക്കോ പോകുമായിരുന്നു.  അതിനെല്ലാം പുറമേ, അനൌചിത്യമെന്നോ കലാപരമായ ധിക്കാരമെന്നോ  മാത്രം അധിക്ഷേപിക്കാവുന്ന ഒരു കൃത്യവിലോപത്തിന് എഴുത്തുകാരനെ പിരിച്ചുവിടാമെന്ന ഡ്രാക്കോണിയൻ നിർദ്ദേശത്തിന് കീഴ്വഴക്കത്തിന്റെ പിൻബലം കിട്ടുമായിരുന്നു.  അതുണ്ടാകാതിരുന്നത് ഹന്ത! ഭാഗ്യം ജനാനാം.


ഉണർന്നപ്പോൾ എന്നെ കണ്ടില്ല

ഉണർന്നപ്പോൾ എന്നെ കണ്ടില്ല ഈ കോളത്തിന്റെ കലാശം കുറിക്കേണ്ട നാളായില്ലെങ്കിൽ, ഫെബ്രുവരി ഇരുപത്തിരണ്ടിനെപ്പറ്റി ഓർക്കുമായിരുന്നില്ല. കലണ്ടറിലെ അക്കം ചുവന്നതല്ല. വിശേഷവിധിയായി ഒന്നും നടന്ന ചരിത്രമില്ല. ഏതു ദിവസവും പോലെ നിറമില്ലാത്ത ഒരു ദിവസം. നിവൃത്തിയില്ലാത്തതുകൊണ്ട് അന്നും ചിലർ പിറന്നു. അവരിൽ രണ്ടു പേരെ എനിക്ക് കഷ്ടിച്ച് അറിയാം. ഒരാൾ ആർതർ ഷോപ്പൻഹോവർ. ഓർമ്മയുടെ മഞ്ഞളിച്ച ഏടുകൾ പരതി നോക്കി. പിറവി പുണ്യമെന്നോ പിറന്നാൾ ആഘോഷിക്കണമെന്നോ തോന്നിക്കുന്നതായിരുന്നില്ല ഷോപ്പൻഹോവറുടെ ചിന്ത. ലോകത്തെയും ജീവിതത്തെയും പറ്റി ഉന്മേഷം പകരുന്നതൊന്നും അദ്ദേഹം പറഞ്ഞില്ല. ചിലവു മുട്ടാത്ത കച്ചവടമാണ് ജീവിതം. വേദനക്കും വൈരസ്യത്തിനുമിടയിൽ പെൻഡുലം പോലെ അത് ആടിക്കൊണ്ടിരിക്കും. ആഗ്രഹം കാരണം ദുരിതമുണ്ടാകുന്നു; ദുരിതം മാറിയാൽ ബോറടി തുടങ്ങുന്നു. അങ്ങനെ രണ്ട് അവസ്ഥയേ ഉള്ളു. ആനന്ദം എന്നൊന്നില്ല. വേദനയുടെ താൽക്കാലികമായ അന്ത്യത്തെ ആനന്ദം എന്ന് മണ്ടന്മാർ തെറ്റിദ്ധരിക്കുന്നുവെന്നു മാത്രം. താൻ മണ്ടനല്ലെന്ന് ഷോപ്പൻഹോവർക്ക് ഉറപ്പായിരുന്നു. അദ്ദേഹത്തെ ആരാധിച്ചുകൊണ്ടു വളർന്ന നീത്ഷേ പറഞ്ഞ വാക്കുകൾ ഷോപ്പൻഹോവറുടേതുമാകാമായിരുന്നു: “എന്റെ നേരമായില്ല. എനിക്കവകാശപ്പെട്ടതാകുന്നു മറ്റന്നാൾ.” ഹെഗൽ കേമനാണെന്ന ധാരണ പൊളിക്കാൻ അദ്ദേഹം ശ്രമിച്ചു നോക്കി. പക്ഷേ ഹെഗലിന്റെ കോളെജിൽ പഠിപ്പിക്കാൻ ചെന്നപ്പോൾ കുട്ടികൾ സ്ഥലം വിട്ടു. ഷോപ്പൻഹോവറുടെ നായകശില്മെന്നു വാഴ്ത്തപ്പെട്ട പുസ്തകം ചവർ വിലക്ക് വിറ്റു. ഒടുവിലത്തെ “ജീവിതവിവേക”ത്തിനു കിട്ടിയ പ്രതിഫലം പത്തു പ്രതികളായിരുന്നു. ആക്രോശമല്ലാത്ത ചിന്താസന്ദർഭങ്ങളിൽ, അദ്ദേഹത്തിന്റെ വചനം കവിതയോടടുത്തു. നിദ്രയും ജാഡ്യവും മരണവും അതിൽ കൂടെക്കൂടെ കടന്നു വന്നു. നിദ്രക്കെതിരെ നിരന്തരം നടക്കുന്ന സമരമാകുന്നു ജീവിതം. തുടക്കത്തിൽ നാം നിദ്രയിൽന്ന് അല്പം ഇടം നേടുന്നു; ഒടുവിൽ നിദ്ര തന്നെ അതു പിടിച്ചെടുക്കുന്നു. പകൽ നേരം ചോർന്നു പോകുന്ന ജിവിതഭാഗം പുതുക്കിയെടുക്കാൻ കടമെടുക്കുന്ന മരണത്തിന്റെ കണികയാകുന്നു നിദ്ര. ആദ്യം ഇമ്പം തോന്നുന്ന വാക്ക് അടുത്ത നിമിഷം അനുവാചകനെ അസ്വസ്ഥനാക്കുന്നു. പരമമായ ഇച്ഛക്കു കീഴ്പ്പെട്ടിരിക്കുന്നതാണ് “അതിനിന്ദ്യമീ നരത്വം.” ബുദ്ധിക്കും യുക്തിക്കും അവിടെ കോയ്മയില്ല. മൌലികമായ ഇച്ഛയാണ് ലോകത്തിന്റെ ചാലകശക്തി. പ്രകൃതിം യാന്തി ഭൂതാനി. ഇന്ത്യൻ ചിന്ത ഷോപ്പൻഹോവറെ ആകർഷിച്ചിരുന്നു. തന്റെ ഒരേയൊരു കൂട്ടുകാരനായ നായക്കുട്ടിക്ക് അദ്ദേഹം, തികഞ്ഞ ഉചിതജ്ഞതയോടെ, പേരിട്ടു: ആത്മ. അമ്മയുമായി അദ്ദേഹം എന്നും മത്സരത്തിലും കലഹത്തിലുമായിരുന്നു. ജീവിതത്തിന്റെ അവസാനത്തെ കാൽ നൂറ്റാണ്ട് അവർ തമ്മിൽ കാണാതെയും മിണ്ടാതെയും കഴിഞ്ഞു. അങ്ങനെ അദ്ദേഹം തികഞ്ഞ സ്ത്രീവിരോധിയായി. സ്ത്രീകളെപ്പറ്റി പറഞ്ഞതൊക്കെ അച്ചടിക്കുന്നത് സുരക്ഷിതമല്ല. അമ്മയുടെ സ്നേഹം അറിയാതെ, കലഹിച്ചു വളർന്ന ഒരാൾ അങ്ങനെ ആയിപ്പോകുമെന്ന് വിൽ ഡ്യൂറന്റ്. ഷോപ്പൻഹോവറുടെ ചിന്തകൊണ്ട് ചികിത്സ—Bibliotherapy—പറ്റുമോ എന്ന് അന്വേഷിക്കുന്നു അതിനെപ്പറ്റി നോവൽ എഴുതിയ മനോരോഗവിദഗ്ധൻ ഡോക്റ്റർ ഇർവിൻ യാലോം. ഷോപ്പൻഹോവറുമായി പിറന്നാൾ—പിറന്നാൾ മാത്രം--പങ്കിടുകയും എനിക്ക് കഷ്ടിച്ച് അറിയുകയും ചെയ്യുന്ന രണ്ടാമത്തെ ഫെബ്രുവരി ഇരുപത്തിരണ്ടുകാരനാണ് ഞാൻ. പണ്ട് രാജാവ് പിറന്നാളിന് നാലാളെ തൂക്കുമരത്തിൽനിന്ന് രക്ഷിക്കുകയും നാട്ടുകാർക്കു സദ്യ കൊടുക്കുകയും ചെയ്യാമായിരുന്നു. പ്രജ എന്തെങ്കിലും പുതിയ പ്രതിജ്ഞ എടുക്കും, പ്രസ്ഥാനം തുടങ്ങും. ഇത്രയും വായിച്ചുവന്നപ്പോൾ മനോരമ എഡിറ്റർ തിരക്കിട്ടു വിളിച്ചു പറഞ്ഞു: “കളഞ്ഞില്ലേ ഒരു സുവർണ്ണാവസരം? ലണ്ടനിലെ ടൈംസ് പത്രത്തിന്റെ ആദ്യത്തെ ജനന-മരണപംക്തിയിൽ പേരു തിളങ്ങുമായിരുന്നു, 124 കൊല്ലം മുമ്പു ജനിച്ചിരുന്നെങ്കിൽ.” ആ പംക്തി തുടങ്ങിയത് ഫെബ്രുവരി ഇരുപത്തിരണ്ടിനായിരുന്നു. പിന്നെ, എഡിറ്റർ മന്ത്രിക്കുന്നതു കേട്ടു: “എല്ലാം ഇച്ഛയാണെന്ന ഷോപ്പൻഹോവർ തിയറി എപ്പോഴും ഫലിക്കണമെന്നില്ല.” ഏതായാലും, അതൊന്നും നടക്കാതെ, ഈ പിറന്നാളും മറന്നു പോകുമായിരുന്നു, ഈ കോളത്തിന്റെ കലാശം കുറിക്കേണ്ടിയിരുന്നില്ലെങ്കിൽ. പിറന്നാൾ കൊണ്ടാടാൻ അതൊരു പുതിയ വഴിയായി. ഈ കോളം--മംഗളവാദ്യം--തുടങ്ങുമ്പോൾ, ഒരാൾ ചൂണ്ടിക്കാട്ടി: നേരത്തേ കേട്ടിട്ടുള്ളതൊന്നും മംഗളമായ വാദ്യമായിരുന്നില്ലല്ലോ.. മംഗളവാദ്യം മംഗളം വായിക്കാനല്ല, ചൊവ്വാഴ്ച പറയേണ്ടത് പറയാനാണ് എന്നായിരുന്നു എന്റെ വിശദീകരണം. ചൊവ്വാഴ്ച നല്ല ദിവസമല്ല. കൊടിയാഴ്ചയെന്നും വിളിക്കും. അമംഗളമെന്നു കല്പിക്കുന്ന ആഴ്ചയെ മംഗളമെന്നു വിളിക്കുന്ന തിരിമറിയെപ്പറ്റി എം പി ശങ്കുണ്ണി നായർ എഴുതിയതോർക്കുന്നു. പിന്നെപ്പിന്നെ, മംഗളവാദ്യം തുടർന്നുപോയപ്പോൾ, ചൊവ്വാഴ്ചയോ, വേറെ ഏതെങ്കിലും ആഴ്ചയോ, പറയണമെന്നില്ലാത്തതാണ് പറയുന്നതെന്നും കേട്ടു. ഇപ്പോൾ, ഇതാ, മംഗളവാദ്യം തീരുന്നു. തുടങ്ങുമ്പോഴും തുടരുമ്പോഴും തിരിച്ചുവരുമ്പോഴും വലിയ ആവേശമായിരിക്കും. തുടങ്ങിവെക്കുന്നതെന്തും ആവേശവും ആത്മരാഗവും ഇളക്കും. അതുകൊണ്ട്, അധ്യാത്മചിന്തയിലേക്കു നീങ്ങുന്നവർ ഒന്നും തുടങ്ങരുതെന്ന് ചിലർ പറയും. അതൊരുതരം മൌലികവാദം. ഏതായാലും, എന്തും തീരുമ്പോഴത്തെ രസം ഒന്നു വേറെത്തന്നെ. കുഞ്ഞുണ്ണി മാഷ് ആകും അതിലും പ്രമാണം: ഞാൻ ഉണർന്നപ്പോൾ എന്നെ കണ്ടില്ല, ഭാഗ്യം, ഭാഗ്യം!