Monday, February 16, 2009
മോതിരവിരല്‍
നിങ്ങളുടെ മോതിരവിരലുകകള്‍ നീളമുള്ളവയാണോ?
എന്റേത് ചൂണ്ടാണിവിരലുകളോളമേ വരൂ.
അതുകൊണ്ടായിരിക്കണം ഞാന്‍ അധികം പണം ഉണ്ടാക്കിയിട്ടില്ല.
ചൂണ്ടാണീവിരലുകളേക്കാള്‍ നീണ്ട മോതിരവിരലുകള്‍ ഉള്ളവര്‍
ഏറെ പണം സമ്പാദിച്ചിരിക്കും.
ഇത് കൈനോട്ടക്കാരന്റെ വാണീവിലാസം അല്ല.
ഇത് തനി ഗവേഷണസത്യം.
ഗവേഷകന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ
ഡോക്ടര്‍ ജോണ്‍ കോട്സ്.
കോട്സിന്റെ നിഗമനം ഇതത്രേ:
ഗര്‍ഭിണിയുടെ ശരീരത്തില്‍ ടെസ്റ്റസ്റ്റെരോണ്‍ എന്ന സിരാപ്രസാരണി(neurotransmitter)
ഏറിയ അളവില്‍ ഉണ്ടായാല്‍, ഭ്രൂണത്തില്‍നിന്നുണ്ടാകുന്ന ശിശുവിന്റെ മോതിരവിരലുകള്‍
കൂടുതല്‍ നീളമുള്ളവയായിരിക്കും. സര്‍ഗ്ഗാത്മകസാദ്ധ്യതകളുള്ള ഒരു ജൈവരാസവസ്തുവാണ്‍്
സിരപ്രസാരണി. ടെസ്റ്റസ്റ്റെറോണ്‍ എന്ന സിരാപ്രസാരണി കൂറ്റുതല്‍ ഉള്ള
കുട്ടികള്‍ വലുതാകുമ്പോള്‍ കൂടുതല്‍ പണം ഉണ്ടാക്കും.
പണത്തിന്റേയും മനസ്സിന്റേയും ഊടുവഴികളിലെല്ലാം കറങ്ങിത്തിരിഞ്ഞിട്ടുള്ള
ആളാണ് കോട്സ്. വിവരം ഉള്ള ആള്‍. കേംബ്രിഡ്ജില്‍ സിരാധനശാസ്ത്രം(neuroeconomics)
പയറ്റുന്നതിനുമുമ്പ് പഹയന്‍ ഓഹരിവിപണിയില്‍ വിലസുകയായിരുന്നു.
അപ്പോള്‍ പിന്നെ പണത്തെപ്പറ്റിയും പണം ഉണ്ടാക്കുന്നവരെപ്പറ്റിയും
ഏതാണ്ടൊക്കെ അറിയാതെവരില്ലല്ലോ.
ഇതുവഴി വേറൊരു രസ്കരമായ ചിന്ത കടന്നുവരുന്നു.
ടെസ്റ്റസ്റ്റെരോണ്‍, സെറോടോനിന്‍, ഡോപാമിന്‍ തുടങ്ങിയ സിരാപ്രസാരണികള്‍
വേണ്ടപോലെ ക്രമീകരിക്കുകയോ, അക്രമീകരിക്കുകയോ ചെയ്താല്‍,
വേണ്ടപോലുള്ള കുട്ടികളെ കിട്ടാന്‍ ഇടയുണ്ട്.
മണ്ടനേയും മനീഷിയേയും
മനുഷ്യസ്നേഹിയേയും മുഷ്കനേയും അങ്ങനെ പാകപ്പെടുത്തിയെടുക്കാം.
ഒരു ഗര്‍ഭിണിയുടെ ഭ്രൂണത്തില്‍നിന്നു കാക്കശ്ശേരി ഭട്ടതിരിയെ
രൂപപ്പെടുത്തിയെടുത്ത നമ്പൂതിരിമാര്‍ ചെയ്തത് അതുതന്നെയല്ലേ?
അവര്‍, പക്ഷേ, സിരാപ്രസാരണികള്‍ ഒന്നും കുത്തിവെച്ചില്ല.
ഏതോ ഒരു മന്ത്രം ജപിച്ചു. കുറേ തീര്‍ഥം സേവിപ്പിച്ചു. അത്രതന്നെ.
എന്നീട്ടുണ്ടായ കുട്ടിയാണ് വേദാന്തവനസഞ്ചാരിയായി വന്ന
ഉദ്ദണ്ഡകേസരിയെ വിരട്ടിയോടിച്ച കാക്കശ്ശേരി ഭട്ടതിരിയെന്ന കവികുഞ്ജരന്‍.
അപ്പോള്‍ നമുക്ക് ഇനിയും രക്ഷയുണ്ട്. നമുക്കു വേണ്ടതുപോലുള്ള
കുട്ടികളെ വാര്‍ത്തും വളര്‍ത്തിയും ഉണ്ടാക്കാം. പക്ഷേ ഒരു പ്രശ്നം.
വേണ്ടത്ര സിരാപ്രസാരണികള്‍ എവിടെനിന്നു കിട്ടും? രാസപദാര്‍ഥങ്ങള്‍
വില്‍ക്കുന്ന വല്ല കടയിലും കിട്ടുമോ?
Subscribe to:
Post Comments (Atom)
4 comments:
ജനിച്ചു പോയവരുടെ ചൂണ്ടാണിവിരല്‍ കല്ലുകെട്ടിയിട്ടു നീളം കൂട്ടിയാല്‍ വല്ല രക്ഷയുമുണ്ടോ ..?
എന്റെ അമ്മയുടെ ശരീരത്തില്‍ ടെസ്റ്റസ്റ്റെരോണ്‍ എന്ന സിരാപ്രസാരണി(neurotransmitter)
ഏറിയ അളവില്‍ ഉണ്ടായില്ലല്ലോ. ഞാന്‍ ആരെ കുറ്റപ്പെടുത്തണം. എന്റെ തലയിലെഴുത്ത്, അല്ലേ?
വിരലിനു നീളക്കൂടുതല്‍ തന്നെ.. ..പണം മാത്രം ഇല്ല..... :(
Viralinu neelamuntenkil, ohari vipaniyil dhyaryamaayi irangikkolu.
Post a Comment