Thursday, July 6, 2023

 ജൂലൈ നാല്‌ 

ചുരുളന്‍ മുടിയും കറുത്ത നിറവും ഉരുണ്ട മാംസപേശികളുമുള്ള താങ്കായി, കാല്‍ മുട്ടുവരെത്തുന്ന തോര്‍ത്തുടുത്ത്, മുറ്റത്ത് വിചാരണ കാത്തു നിന്നു.  കണ്ടു രസിക്കാന്‍ ഒരു കൊച്ചു നാട്ടുകൂട്ടമുണ്ടായിരുന്നു. 

"കുണ്ടനിടവഴിയുടെ ഓരത്തുവെച്ച് നീ മീനാക്ഷിയമ്മയോട് കിന്നാരം പറയാന്‍ ചെന്നോ..." മുടി കെട്ടിയ കുഞ്ഞിക്കുട്ടന്‍ നായരുടെ ചോദ്യം മറുപടി തേടി ആയിരുന്നില്ല. ചോദ്യം തീരും മുമ്പ്, എല്ലാം പൊറുക്കുന്ന ഭൂമിയില്‍ കണ്ണു നട്ട് നില്‍ക്കുന്ന പ്രതിയുടെ മേല്‍ നായരുടെ പുളിവാര്‍ ആഞ്ഞു വീണു.... ഒന്ന്, രണ്ട്, മൂന്ന്. 

വിധിയും ശിക്ഷയും കഴിഞ്ഞപ്പോള്‍ ചിലര്‍ താങ്കായിയുടെ കുറുമ്പിനെപ്പറ്റിയും ചിലര്‍ അടി അയാള്‍ക്ക് ഏശാത്തതിനെപ്പറ്റിയും നായരുടെ ഊക്കിനെപ്പറ്റിയും പിറുപിറുത്തുകൊണ്ട് പിരിഞ്ഞുപോയി. "എന്തെടാ" എന്നൊരു അര്‍ഥമില്ലാത്ത സംബോധന എറിഞ്ഞുകൊണ്ട് നായരും ആരുടേയോ വഴിക്കു പോയി. 

ഒടുവില്‍ കാലിലെ വടു തലോടിക്കൊണ്ട് സ്ഥലം വിടുമ്പോള്‍ താങ്കായി ഒച്ചയില്ലതെ ചോദിച്ചു കാണുമോ, "ആഗസ്റ്റ് പതിനഞ്ചിന്‍റെ അര്‍ഥം എനിക്കെന്ത്?" ജൂലൈ നാലിനെപ്പറ്റി അതു പോലൊരു ചോദ്യം ചോദിച്ചിരുന്നു പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കന്‍ അടിമകളുടെ മോചനത്തിനു വേണ്ടി പട പൊരുതിയ ഫ്റെഡറിക് ഡഗ്ലസ്.  ജോര്‍ജ് വാഷി ടണും  തോമസ് ജെഫേര്‍സണും മറ്റും നയിച്ചു നേടിയ അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്‍റെ ആണ്ടുല്‍സവമാണ്‌ ജൂലൈ.  

പ്രസിഡന്‍റ് അബ്രഹാം ലിങ്കണ്‍ കറുത്ത വര്‍ഗക്കാര്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നില്ലെങ്കിലും നാടിന്‍റെ നന്മക്കും അഖണ്ഡതക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കു ചേരുന്ന കറുത്ത പൌരന്മാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ ലിങ്കള്‍ മടിക്കുന്നു എന്നായിരുന്നു ഫ്രെഡറിക്കിന്‍റെ പരാതി. സമരതന്ത്രത്തില്‍ ഗാന്ധിയുടെ പൂര്‍വസൂരിയായിരുന്നു രണ്ട് ഉടമകളുടെ അടിമയായ ഡഗ്ലസ്. ദക്ഷിണാഫ്രിക്കയില്‍ തീവണ്ടി കയറാന്‍ പോയപ്പോള്‍ പൊലിസുകാരന്‍ മുന്‍ പല്ല് ചവിട്ടിക്കൊഴിച്ച അനുഭവം ഡഗ്ലസ്സിന്‌ തന്‍റെ നാട്ടില്‍ നേരിടേണ്ടിവന്നതിന്‍റെ സമാന്തരസംഭവമായിരുന്നു. എന്നിട്ടും സമാധാനം പുലര്‍ത്തിക്കൊണ്ടു മതി പോരാട്ടം എന്ന നിലപാടില്‍ ഉറച്ചുനിന്നു.

മികച്ച എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന അദ്ദേഹത്തോട് ആരോ ചോദിച്ചു, അടിമകളുടെ ഭാഗം ചേരാത്തവരുമായി എന്തിനു സംവദിക്കുന്നു, സഹകരിക്കുന്നു ആരോ ചോദിച്ചപ്പോള്‍ നിര്‍വിശങ്കമായിരുന്നു അദ്ദേഹത്തിന്‍റെ ഉത്തരം: "നല്ല കാര്യത്തിന്‌ ആരോടും ചേരാം; ചീത്ത കാര്യത്തിന്‌ ആരോടും ചേരില്ല." "ഒരു അമേരിക്കന്‍ അടിമയുടെ ജീവിതം" എന്നതുള്‍പ്പടെ അദ്ദേഹം മൂന്ന് ആത്മകഥകള്‍ എഴുതി. അസാധാരണമായ നിമ്നോന്നതകളിലൂടെ കടന്നുപോയ ഡഗ്ലസിന്‍റെ ജീവിതത്തില്‍ നൈരാശ്യം മുഴുത്ത മുഹൂര്‍ത്തങ്ങളില്‍ തനിക്കു സ്വാതന്ത്ര്യം കിട്ടിയിട്ടെല്ലെന്ന് അദ്ദേഹം ആത്മഗതത്തില്‍ പറഞ്ഞിരുന്നു. 1947 ആഗസ്റ്റ് പതിനഞ്ചിന്‌ ഇന്ത്യക്ക് കിട്ടിയത് സ്വാതന്ത്ര്യമല്ല എന്നൊരു നിലപാട് നമ്മളില്‍ ചിലരും കരുതിയിരുന്നല്ലോ. അവര്‍ പിന്നെ ആഗസ്റ്റ് പതിനഞ്ചിന്‍റെ അര്‍ഥം ചോദ്യം ചെയ്യാതായി. 

പ്രകോപനം സൃഷ്ടിക്കുന്ന സന്ദര്‍ഭങ്ങള്‍ കൂടെക്കൂടെ ഉണ്ടായെങ്കിലും ഡഗ്ലസ്  അദ്ദേഹത്തിന്‍റേതായ ശാന്തിമന്ത്രം ജപിക്കാനും സമാധാനത്തിന്‍റെ പാത വഴി മുന്നേറാനും മനസ്സിരുത്തി. മാര്‍ടിന്‍ ലൂഥര്‍ കിംഗും ഗാന്ധിയും അദ്ദേഹത്തിന്‍റെ മാനസസന്തതികളായി കരുതാം. അവരുടേതില്‍നിന്ന് എത്രയോ യാതനാപൂര്‍ണമായിരുന്നു ഡഗ്ലസിന്‍റെ ജീവിതത്തിന്‍റെ  ആദ്യപാദം എന്നോര്‍ക്കുക. അടിമയായ അമ്മക്കു പിറന്ന ഡഗ്ലസിന്‍റെ പിതാവു തന്നെയായിരുന്നു ആദ്യത്തെ യജമാനന്‍. പിന്നെ ആര്‍ക്കോ വിറ്റു. പുതുതായി വന്ന ഡഗ്ലസ് എന്ന അടിമയുടെ ഉടമസ്ഥന്‍റെ സഹോദരി കരുണയുള്ളവരായിരുന്നു. തന്‍റെ വളര്‍ച്ചയില്‍ അവര്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഉള്ളുരുകി എഴുതി വെച്ചു. ആ വളര്‍ച്ച വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അവസര, വരെയെത്തി. അത്തരമൊരു മത്സരത്തില്‍ അതു വരെ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ എത്തിയിരുന്നില്ല. ഓബാമയുടേത് സമീപചരിത്രം.

അമേരിക്കന്‍ അടിമത്തത്തിന്‍റെ ഗര്‍ഹണീയത കീഴളരോടുള്ള ഇന്ത്യന്‍ വ്യവഹാരം എളുപ്പത്തില്‍ പറഞ്ഞൊപ്പിക്കാന്‍ പറ്റില്ല. നമുക്കുന്‍ ഉണ്ടായിരുന്നു അടിമച്ചന്ത. വയനാട്ടിലെ കാടിനിടയില്‍ വള്ളിക്കാവില്‍ അടിമകളെ വിലക്ക് കൈമാറുന്ന പതിവ് കെ പാനൂര്‍ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഏറെ കാലത്തിനുശേഷം കണ്ടുമുട്ടിയപ്പോള്‍ പാനൂര്‍ പറഞ്ഞു, "ഇപ്പോള്‍ അത് കേരളത്തിലെ അമേരിക്കയാണ്‌. ആദിവാസികളെല്ലാം നഗരപ്രഭുക്കളായെന്നല്ല, അടിമകളുടെ ഉടമകള്‍ കേമന്മാരായെന്നേയുള്ളു." 

അടിമവേല നടക്കുന്നുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയത് എല്ലാവരും സ്വഭാവേന തള്ളിപ്പറയുന്ന അടിയന്തരാവസ്ഥക്കാലത്താണ്. അടിമകളെ മോചിപ്പിക്കലായിരുന്നു അന്നത്തെ ഇരുപതിന പരിപാടിയിലെ ഒരിനം. അന്യാധീനപ്പെട്ട അവരുടെ ഭൂമി തിരിച്ചുകൊടുപ്പിക്കാന്‍ നടപടി പ്രഖ്യാപിക്കപ്പെട്ടു. എന്നോടൊരു മുതിര്‍ന്ന നേതാവ് ചോദിച്ചു, "ഇതൊക്കെ എവിടെ നടപ്പാവാന്‍ പോകുന്നു.?" ആഗസ്റ്റ് പതിനഞ്ചിന്‍റെ മിച്ചം അവര്‍ക്കും കിട്ടാറാക്കണമെന്ന അഭിലാഷമാണ്‌ ജൂലൈ നാല്‌ അമേരിക്കന്‍ അടിമക്ക് എന്ത് അര്‍ഥം സംവേദിക്കുന്നു എന്ന ഡഗ്ലസിന്‍റെ ചോദ്യത്തിലും ത്രസിക്കുന്ന അനുഭവം. 

താങ്കായി ആരുടെയും അടിമയായിരുന്നില്ല. അടിമയല്ലെങ്കിലും  ഓരോ തറവാട്ടുകാരോട് തലമുറകളായി ചേര്‍ന്നു നില്‍ക്കുന്ന വേലക്കാരെ ആ തറവാടിന്‍റെ വിലാസത്തില്‍ തിരിച്ചറിയുന്ന സമ്പ്രദായമുണ്ടായിരുന്നു. റിച്മണ്ടിലെ ഒരു ബ്ലക് മ്യൂസിയത്തില്‍ പ്രദര്‍ശന സഹായിയായ ഒരു ഒരു ചെറുപ്പക്കാരിയോട് ചോദിച്ചു, അവരുടെ പേരും അവിടത്തെ പ്രധാന പ്രദര്‍ശനശാലയുടെ പേരും ഒന്നായതിനെപ്പറ്റി. കുടുംബങ്ങളായി അവര്‍ അവരുടെ  യജമാനന്മാരുടെ വിലാസത്തിലേ അറിയപ്പെടൂ. ഡഗ്ലസിന്‍റെ മാറി മാറി വന്ന പേരുകളില്‍ ആ പാരമ്പര്യം ഒളിഞ്ഞിരിക്കുന്നു.

അടിമകളല്ലാത്ത ദലിതരോടുള്ള പെരുമാറ്റം ഇന്നും സമത്വത്തില്‍ ഊന്നിയുള്ളതല്ല. അടൂര്‍ ഗോപാലകൃഷ്ണന്‍റെ വിധേയന്‍ പെട്ടെന്ന്  ഓര്‍മ്മ വരുന്നു. കര്‍ണാടകത്തിന്‍റെ പല ഭാഗത്തുനിന്നും അങ്ങനെയൊരു മേല്‍-കീഴ് ബന്ധം ഉറച്ചുവരാത്തതില്‍ കേരളമെന്ന പുണ്യഭൂമിക്ക് ചരിതാര്‍ഥമാകാം. സര്‍വാണി സദ്യക്ക് ഊണു കഴിക്കാന്‍ പോയി ആട്ടുകേട്ടു മടങ്ങിയവരുടെ കഥയോര്‍ത്തുകൊണ്ടായിരുന്നു സിദ്ധലിംഗയ്യയുമായി എന്‍റെ ആദ്യസമാഗമം. ആ സംഭവം അസാധരണമായി തോന്നിയില്ല അദ്ദേഹത്തിന്‌. 

ദലിതരെ ചൂഷണം ചെയ്യുന്നതിനെ അപലപിക്കുന്ന സിദ്ധലിംഗയ്യയുടെ കവിതകള്‍ പ്രശസ്തമായിരുന്നു. ഒരു ലോകത്തിന്‍റെയും ഒരു ജീവിതത്തിന്‍റെയും  പക ഉള്ളിലൊതുക്കിയായിരുന്നു അദ്ദേഹത്തിന്‍റെ ഉദീരണം. താന്‍ എങ്ങനെ എത്ര തവണ സദ്യശാലയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു എന്നത്രേ അദ്ദേഹത്തിന്‍റെ പ്രതികരണം. മനുഷ്യരെ കാളകള്‍ക്കു പകരം നുകത്തില്‍ കെട്ടി നിലം ഉഴുന്ന കീഴ് വഴ്ജക്കമുണ്ടായിരുന്നു. ആകാശം പിളര്‍ക്കുന്ന വിധം കാവ്യാക്രോശം നടത്തിയിരുന്ന സിദ്ധലിംഗയ്യ പക്ഷേ മാറിപ്പോയിരുന്നു. ഡഗ്ലസിന്‍റെ ചിന്താപദ്ധതിക്ക് ഒരു സാംക്രമികസ്വഭാവമുണ്ടെന്നു തോന്നുന്നു.

ജൂലൈ നാലിന്‍റെ പ്രസക്തിയും പ്രാധാന്യവും ചോദ്യം ചെയ്യുന്ന തായിരുന്നു അദ്ദേഹത്തിന്‍റെ ഒര്‍ പ്രശസ്തപ്രഭാഷണം. അങ്ങനെയൊരു ഉദീരണം താങ്കായിയെപ്പോലുള്ളവരുടെ ഭാഗത്തുനിന്ന്, ആഗസ്റ്റ് പതിനഞ്ചിന്‍റെ വ്യാപ്തിയും അര്‍ഥവും അംഗികരിക്കാതെ, ഉയര്‍ന്നില്ലെന്നത് നമ്മുടെ അനുഭവതീവ്രത കുറഞ്ഞതുകൊണ്ടാകാം. ഡഗ്ലസ് പറഞ്ഞു: മിക്ക കാര്യങ്ങളിലും മറ്റുള്ളവരുടെ താല്‍പര്യമനുസരിച്ച് എന്നോടുള്ള പെരുമാറ്റം നിശ്ചയിക്കുമ്പോള്‍ എനിക്ക് ലിബര്‍ടി ഇല്ലാതാവുന്നു. അത്രയൊക്കെ വേദനിച്ചിട്ടും ഒരു ദിവസം അദ്ദേഹത്തെ പണം കൊടുത്തു വാങ്ങിയ തോമസ് ഔള്‍ഡ് എന്ന രണ്ടാം യജ്ജമാനനെ കാണാന്‍ പോയി. പഴയ യജമാനന്‍ ഖിന്നനായിരുന്നു. കന്മഷമില്ലാതെ, പഴയ ഉടമ വിട പറയും മുമ്പ്, ഡഗ്ലസ്സ് അദ്ദേഹത്തെ കണ്ടു പോന്നു.  അതായിരുന്നു ഫ്രഡറിക് ഡഗ്ലസ്.

Monday, July 3, 2023

 ആനന്ദലബ്ധിക്കിനിയെന്തുവേണം? 

ഇനി പലതും വേണം. എഴുത്തഛന്‍ എഴുതിയ രാമകഥ ഇമ്പമായി പാടുന്നതു കേട്ടാല്‍ ആനന്ദം തന്നെ. പക്ഷേ അതുകൊണ്ടായില്ല. പണം, പദവി, പെരുമ--അങ്ങനെ പലതുമുണ്ടായാലേ ആനന്ദലബ്ധി സാധ്യമാവൂ. ദുരിതം തീര്‍ക്കാന്‍ ചിലര്‍ ചീട്ടു കളിക്കുന്നു, ചിലര്‍ കള്ളു കുടിക്കുന്നു, ചിലര്‍ നാമം ജപിക്കുന്നു, വേറെ ചിലരാകട്ടെ, വൈലോപ്പിള്ളിയെപ്പോലെ, കവിത കൊരുത്തു കഴിയുന്നു. ലോകം ഭിന്നരുചിയാണെന്നല്ലേ പണ്ഡിതമതം. 

ആരെ എന്ത് എങ്ങനെ സുഖിപ്പിക്കുമെന്ന അന്വേഷണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പുതിയ അന്വേഷണ രീതികളും ദിശകളും ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അന്വേഷണത്തിന്‍റെ മാര്‍ഗ്ഗവും ലക്ഷ്യവും ഉള്ളടക്കവും തിട്ടപ്പെടുത്താന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ മുപ്പതുകള്‍ മുതല്‍ നടക്കുന്ന പഠനം കാല്‍ നൂറ്റാണ്ടു കൂടി നീളും. ആയിരം പേരെവെച്ച് തുടങ്ങിയ പഠനത്തില്‍ അവരുടെ പിന്‍ തലമുറയിലേക്കും വ്യാപിപ്പിക്കും. 

അതിനിടെ അതിന്‍റെ മേധാവി നാലു തവണ മാറിക്കഴിഞ്ഞു. ഒരു നൂറ്റാണ്ടത്തെ പഠനം ഒരാളെക്കൊണ്ട് നടത്തിക്കൊണ്ടുപോവാന്‍ പറ്റില്ലല്ലോ. നാലാമത്തെ മേധാവിയായ റോബര്‍ട് വാല്‍ഡിംഗര്‍ ഇതുവരെയുള്ള അറിവു വെച്ചു പറയുന്നു, ഏറ്റവുമധികം ആളുകളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് നല്ല അയല്‍ പക്കമത്രേ. വീട്ടിലും നാട്ടിലും നല്ല ചങ്ങാത്തമുള്ളവര്‍ കൂടുതല്‍ സന്തോഷിക്കുന്നു, കൂടുതല്‍ ആരോഗ്യത്തോടെ കഴിയുന്നു. നമുക്ക് എന്നേ നാട്ടറിവായി കിട്ടിയ വിവരം ശാസ്ത്രീയമായി സ്ഥാപിക്കപ്പെടുന്നുവെന്നര്‍ഥം.

അതുകൊണ്ടായാലും വേറെ ഏതു രീതിയില്‍ നോക്കിയാലും ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ പാര്‍ക്കുന്ന രാജ്യമാണ്‌ ലോകത്തില്‍ ഏറ്റവും ദുരിതമയം എന്നു സിദ്ധാന്തിക്കുന്ന സര്‍വേ നമുക്ക് രസിക്കുന്നതല്ല. നൂറ്റിനാല്‍പത് രാജ്യങ്ങളെ പഠനവിധേയമാക്കിയപ്പോള്‍ സന്തോഷം ഏറ്റവും കുറഞ്ഞ പത്തു  രാജ്യങ്ങളില്‍ ഇന്ത്യയും പെട്ടു. നൂറ്റിമുപ്പതാം സ്ഥാനം നേടിയ ഇന്ത്യയെക്കാള്‍ ദു:ഖിതമാണ്‌ അഫ്ഘാനിസ്റ്റാന്‍ എന്നു സമധാനിക്കാം. സമാധാനം വേണ്ടെങ്കില്‍ ചൈനയും പാക്കിസ്റ്റാനും ബാംഗ്ലാ ദേശും നമ്മെക്കാള്‍ ഏറെ മീതെയാണെന്നു കാണാം.

റിച്ചര്‍ഡ് ലയാര്‍ഡ് എന്ന ബ്രിട്ടിഷ് സാമൂഹ്യ-ധനശാസ്ത്രജ്ഞന്‍റെ നേതൃത്വത്തില്‍ ആറു കൊല്ലമായി നടന്നു വരുന്ന പഠനത്തില്‍ തെളിഞ്ഞു വരുന്നതാണ്‌ ഈ ലോകസന്തോഷസൂചിക(World Happiness Report). ധനവും സന്തോഷവും തമ്മിലുള്ള ബന്ധം കാലാകാലമായി നിരീക്ഷിച്ചു വരുന്ന പണ്ഡിതനാണ്‌ പ്രൊഫസര്‍ റിചര്‍ഡ്. പണം വേണം. എത്ര വേണം? എത്ര കിട്ടിയാല്‍, അതിന്‍റെ പലം കുറഞ്ഞു തുടങ്ങും. ധനശാസ്ത്രത്തിലെ പ്രാഥമികമായ തിയറി(Diminishing Utility) സന്തോഷത്തിന്‍റെ കാര്യത്തിലും പ്രസക്തമാകുന്നു. പത്തു കിട്ടുകില്‍  നൂറു മതിയെന്നും മറ്റും പാടി നടക്കുന്നവര്‍ക്ക് പഥ്യമാകും പണം കൊണ്ടു മാത്രം വിപണിയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല പ്രൊഫസര്‍ റിച്ചര്‍ഡിന്‍റെ അനുമാനം. ആ വിഷയത്തിന്‌ അദ്ദേഹം Happinomics എന്നു പേരിട്ടു.  

ആഗ്രഹവും വിഭവവും സന്തോഷവും ത്രിമുഖമായ ഒരു ചിന്തകന്‍ ഇന്ത്യയിലുമുണ്ടായിരുന്നു. അലാഹാബാദ് സര്‍വകലാശാലയിലെ ജെ കെ മേഹ്തയുടെ നിലപാട് ആഡം സ്മിത്തിന്‍റെ പ്രാഥമിക ധനശാസ്സ്ത്രതത്വത്തെ പരിഷ്ക്കരിക്കുന്നതായിരുന്നു. ആഗ്രഹങ്ങള്‍ക്ക് പരിധിയില്ല, വിഭവങ്ങള്‍ പരിമിതമാണ്‌, അവയെ പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുന്നതാണ്‌ ധനശാസ്ത്രദൌത്യം എന്നായിരുന്നു സ്മിത്തിന്‍റെ സങ്കല്‍പം. ആഗ്രഹങ്ങളുടെ സന്തര്‍പ്പണം വഴി ആനന്ദം നേടാം എന്ന വിശ്വാസം തകിടം മറിച്കുകൊണ്ട് മേഹ്ത പറഞ്ഞു, അനാഗ്രഹമേ ആനന്ദം പകരൂ  സമൃദ്ധി സമ്പത്തുകൊണ്ടുണ്ടാകുന്നതല്ല.എന്ന ചിന്തയെപ്പറ്റി കാര്യമായ തുടര്‍ചര്‍ച്ച ഉണ്ടായില്ല.

ലോകസന്തോഷസൂചികയില്‍ ഒടുവിലത്തെ പത്തു രാജ്യങ്ങളില്‍ ഇന്ത്യ എങ്ങനെ പെട്ടു പോയി എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. സന്തോഷം തിട്ടപ്പെടുത്തുന്ന രീതിയും അതിന്‍റെ പരിഹാരവും ഇന്ത്യന്‍ ജീവിതശൈലിയെയും സങ്കല്‍പത്തെയും പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതല്ല എന്നൊരു വാദം ഉണ്ടാകാം. ഉദാഹരണമായി, ഏറ്റവുമധികം ആഹ്ളാദിക്കുന്ന കൊച്ചു നാടായ ഫിന്‍ലാന്ഡ് ഒരുക്കുന്ന ജീവിതസൌകര്യങ്ങള്‍ നോക്കൂ. 

അമ്പതു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ആ നാട്ടില്‍ അതില്‍ പകുതിയോളം സോന എന്നറിയപ്പെടുന്ന സ്വേദന സംവിധാനം ഉണ്ടത്രേ. രണ്ടു പേര്‍ക്ക് ഒന്ന് എന്ന വീതം. അപ്പോള്‍ കുറെ സോന പണിതിട്ടാല്‍ അതില്‍ കയറിക്കൂടി വിയര്‍ക്കുന്നവര്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടുമെന്നാണെങ്കില്‍, ആ വഴിയേ പോകണമെന്നോ? പൊള്ളുന്ന ഭൂമധ്യരേഖാപ്രദേശത്തും സ്വേദനഗൃഹം തലങ്ങും വിലങ്ങും കെട്ടിപ്പൊക്കണമെന്നോ? രണ്ടായിരം കൊല്ലത്തെ പഞ്ചകര്‍മ്മപാരമ്പര്യം നമുക്ക് ഉണ്ടെങ്കിലും, കൃത്രിമമായി വിയര്‍പ്പിക്കുന്ന ചികിത്സയുടെ ഗുണം കുറച്ചു പേര്‍ക്കേ വിധിക്കുകയോ കൈവരുകയോ ചെയ്യാറുള്ളു. 

ഫിന്‍ലാന്‍ഡ് എങ്ങനെ അത്ര സന്തോഷിക്കുന്ന നാടായി എന്നു പഠിക്കാന്‍ ലൂസി പിയേഴ്സണ്‍ എന്ന ബ്രിടിഷ് എഴുത്തുകാരി ഹെല്‍സിങ്കിയില്‍ പോയ കഥ വായിക്കുകയുണ്ടായി. സന്തോഷം എന്ന മാനസികാവസ്ഥയെ ദ്യോതിപ്പിക്കുന്ന അറുപത് വാക്കുകളുടെ ശേഖരം ഉണ്ടത്രേ ഇംഗ്ലിഷില്‍. അങ്ങനെ ക്രമീകരിക്കപ്പെടുകയും വര്‍ഗീകരിക്കപ്പെടുകയും ചെയ്യുന്ന സന്തോഷത്തിന്‍റെ നിലവാരം നന്നേ മോശമല്ലെങ്കിലും നന്നെന്നു പറഞ്ഞുകൂടാ. 

ഫിന്‍ലാന്ഡിലെ ജീവിതശൈലിയും ഭാഷാഭാവവും സന്തോഷത്തിന്‍റെ ആഴവും വ്യാപ്തിയും അടയാളപ്പെടുത്തുന്നതായി കാണുന്നു ആ യാത്രികയായ എഴുത്തുകാരി. സന്തോഷത്തെ രണ്ടു ഭാവത്തിലും അനുഭവത്തിലും അവതരിപ്പിക്കുന്ന രസകരമായ വാക്കുകളുണ്ട് ഫിന്നിഷ് ഭാഷയില്‍. ഏതെങ്കിലുമൊരു ജീവിതവൃത്തികൊണ്ട്, പ്രവൃത്തിയോ നേട്ടമോ കൊണ്ട്, ഒരു വിനോദയാത്രകൊണ്ട് അനുഭവിക്കാവുന്ന സന്തോഷം. അത് അല്‍പനേരം അനുഭവപ്പെടുന്നു, പിന്നെ മറന്നു പോകുന്നു. രണ്ടാമത്തെ പദം സൂചിപ്പിക്കുന്നത് സ്ഥായിയായ ജീവിതദര്‍ശനം വഴി ഉണ്ടാകുന്ന ആനന്ദത്തെയാകുന്നു. 

ആ പഴമൊഴിക്കു ചേരും പടി ക്രമീകരിച്ചതാണ്‌ ആ രാജ്യത്തെ ജീവനം എന്നു വേണം വിചാരിക്കാന്‍. നിരാശാവാദിക്ക് ഒരിക്കലും ഭഗ്നാശവനാവില്ലെന്ന് ഒരു പണ്ഡിത വചനം. ഏറെ കുറഞ്ഞും ഏറെ കൂടിയുമല്ലാതെയുള്ള തലത്തില്‍ നിലയുറപ്പിച്ചാല ആനന്ദിക്കാനാവൂ എന്ന പച്ച നേര്‌ ആപ്തവാക്യമായി ഇറങ്ങുന്നു. ജഗത്പിതാക്കളെപ്പോലെ ചേര്‍ന്നിരിക്കുന്ന വാക്കും അര്‍ഥവും തട്ടിവിടുന്നതു കൊള്ളാം. എത്രയായാല്‍ "ഏറെ കൂടും," എത്രയായാല്‍ "ഏറെ കുറയും" എന്നു കണ്ടെത്തുന്നതാണ്‌ വിഷമം.

ഏറ്റവുമധികം സന്തോഷിക്കുന്ന ഫിന്‍ലാന്ഡിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതുപോലെ, അതീവഖിന്നമായ ഇന്ത്യയിലും കണ്ണും കാതും--മനസ്സും--തുറന്ന് സവാരി ചെയ്താല്‍ രസമായിരിക്കും. സംസ്ക്കാരത്തിന്‍റെ ആദിയുഗത്തില്‍ തുടങ്ങിയതാണ്‌ ഇവിടെയും ആനന്ദാന്വേഷണം. ആനന്ദദ്യോതകമായ എത്ര വാക്കുകള്‍ നവീനവും പ്രാചീനവുമായ ഇന്ത്യന്‍ ഭാഷകളിലുണ്ടെന്ന് കണക്കെടുക്കണം. ആ പാരമ്പര്യവും അവബോധവും പിന്നെപ്പിന്നെ ആനന്ദത്തിന്‍റെ നിറം കാവിയാണെന്നു വരുത്തിത്തീര്‍ത്തു.

നമ്മുടെ ആനന്ദാന്വേഷണം പോയ വഴി നോക്കിയാല്‍ നമ്മളെന്തുകൊണ്ട് ഏറ്റവും സന്തോഷിക്കുന്ന നാടായില്ലെന്ന് അത്ഭുതപ്പെടും. രാഗവും ദ്വേഷവുമില്ലാതെ, ലോഭവും മോഹവുമില്ലാതെ, മാത്സര്യഭാവമില്ലാതെയുള്ള ചിദാനന്ദമാണ്‌ ലക്ഷ്യം. രാഗവും ഭയവും ക്രോധവുമില്ലാതെയായാലാണ്‌ സ്ഥിതപ്രജ്ഞനാകൂ എന്ന് വാസുദേവ കൃഷ്ണന്‍. അങ്ങനെ ആലോചിച്ചുപോകുമ്പോള്‍ ഒന്നുമില്ലായ്മയല്ലേ ആനന്ദം എന്നും തോന്നാം. വിജയം, മാനം, ധനം, ശക്തി, ശുരക്ഷ എന്നിങ്ങനെ ആളുകള്‍ കൊണ്ടാടുന്ന മൂല്യങ്ങളൊക്കെ നേടിയാലും ഇതൊക്കെ എന്തിന്‌ എന്ന ചോദ്യത്തിനുത്തരം കാണാതെ നമ്മള്‍ സംഭ്രമിക്കുന്നു. 

അത്രയൊന്നും കുഴഞ്ഞുമറിഞ്ഞ കാര്യമല്ല ആനന്ദം. അവനവന്‍റെ സുഖത്തിനു പറ്റുന്നത് വേറൊരാളുടെ സുഖത്തിനും കാരണമായാലേ ആനന്ദമുണ്ടാകൂ എന്നു ലളിതമായി പറഞ്ഞ ഗുരുവിലേക്കെത്തും സന്തോഷത്തിനു വേണ്ടിയുള്ള എല്ലാ നീക്കവും. അവനവനെ തൃപ്തിപ്പെടുത്താന്‍ നോക്കണ്ട. ഒരിക്കലും തൃപ്തിപ്പെടാത്ത ഒരാളേ ഉള്ളു: അവനവന്‍ തന്നെ. ലോകസന്തോഷസൂചിക ഗണിച്ചുണ്ടാക്കുമ്പോള്‍ ഈ ഇന്ത്യന്‍ ബൌദ്ധികയാഥാര്‍ഥ്യം കൂടി ഓര്‍ക്കാം.

Sunday, July 2, 2023

 Fight for Misery

Whenever my wife and I fight over a silly or sillier issue, which comes up as often as ridiculously, I recall that anonymous advice: good relations are the best cure for misery. Positively, good relations promote happiness. This truism has been ratified by a century-long Harvard study. One feels good to see something one feels endorsed by a big body of thought.  Yes, great men think alike; small men may do so too. 

I chanced to read again yesterday the observations of the fourth director of that protracted project, Robert Waldinger. Unrelated to it, there was another minuscule survey among young Americans half of whom set money making as life’s great goal. Half of that half yearned to be famous. But that ran sharply counter to the lessons inspired by the century-long study. What is it that makes people? Not really money, nor name, nor even power.

Vijayam. Manam. Dhanam. Success, Honour, Wealth. Add to it, if you like, Power and Security. That is a combination of the world’s cherished values, as set out by N V Krishna Warrier in a long story poem, Fake Gods. The protagonist of the poem was a vivacious doctor who sought and got everything the work-a-day world valued. And yet she ended her life, leaving behind an answerless question what that mysterious pain that gnawed at her heart even as she scaled the heights of life. 

There is no mystery about it as evidenced by the conclusions of the happiness study pursued in Harvard since 1938. No wealth, no fame, no position--nothing of that sort seemed the ultimate goal of life as the unique study. The clearest message of the study is that good relations make for happiness. That it conforms to our ancient anonymous wisdom, or the other way round, is a different matter. Waldinger says they learnt three big but simple lessons.

Lesson 1: Social connections are good. Loneliness kills. Those well-connected to family, community, colleagues lead healthier and happier lives. They live longer. In isolation, people suffer more pain and debility as they grow old. Their brain function declines. One out of five Americans complain about loneliness. There is no record of Indian experience but it seems people here may not be as lonely. In terms of other happiness indicators, they may not do equally well.

Lesson 2: The quality of relationship matters. Not as important is the number of friends and hangers-on. And the measure of quality is whether one feels lonely in a crowd. In spite of a committed relationship, people may remain cocooned in loneliness.  “High-conflict marriages, for example, without much affection, turn out to be very bad for our health, perhaps worse than getting divorced. And living in the midst of good, warm relationships is protective.” That is a gem I share with my wife whenever we are in the mood, with whatever results.

Lesson 3: This conclusion concerns particularly octogenarians like me. It affords an impossible vision of life, an irreversible event and action. Those who nurture good relations in their fifties will be happier and healthier in their eighties than others who had a stormy stint in their fifties. The trouble is there is no scope for getting back to one’s fifties and repairing relations retrospectively. Waldinger says: “The people who were the most satisfied in their relationships at age 50 were the healthiest at age 80. And good, close relationships seem to buffer us from some of the slings and arrows of getting old. Our most happily partnered men and women reported, in their 80s, that on the days when they had more physical pain, their mood stayed just as happy.”

This paradigm of happiness may leave India sad, sadder. The World Happiness Report ranks India the 139th among the 149 countries it covers. The first is Finland. It may be some consolation that the USA is not the first, nor the UK. Pakistan being 103rd and China 82nd is no good news for us in India. Let us take heart from the fact that Afghanistan is the saddest country. Is the average Indian so lonely, so unconnected, so full of conflict as to earn for the country the dubious distinction of being in the league of the world’s ten saddest countries?

Among the authors of the World Happiness Report is Richard Layard of the London School of Economics who pioneered happiness studies, investigating the economic--or non-economic--content of happiness. Diminishing utility is a principle that applies to every activity, not merely matters of money. What money can buy how much happiness has led to the emergence of a curiously titled area of study, happinomics. How some people are happy having more money than some others is the study of neuroeconomics. It is now fashionable to study the neural network of every human activity.

Long before Richard Layard started his happinomics research, J K Mehta of the Allahabad University had initiated a research on a new interpretation of economic activity as originally conceived by Adam Smith.  Mehta challenged the conventional economic wisdom of limited resources and unlimited wants through his theory of wantlessness. Life is penury and its cure can be had through more resources and more consumption. Mehta more or less abjured that epicurean economics, and envisaged a wantless world, drawing upon the pastoral teachings of Indian savants. 

How life devoid of  attachment can be happy is a moot point. Yet monks, yatis, are held in awe and honour and wonder. Happiness, ananda, was their universal goal. When or why they chose to give themselves that ambitious honorific, ananda, is not known but it has come down to us as life’s cardinal philosophy, requiring monks to discard their usual attire and divorcing themselves from domestic bindings.

The search for happiness has gone on as long as mankind can remember. It is like the barren woman’s child, the hare’s horn, the oasis in the desert, conceived and visualised but never coming well within our grasp. Yes, good relations matter more than anything else, success, honour, wealth, power and security. Yes, good relations. But how are good relations made and maintained? 

That may well be the crux of every happiness inquiry. And that may involve what may be called negative happiness. For instance, the householder who builds his mud hut or mansion not only for him to live but, equally importantly, to make his neighbour livid with jealousy. To end this rambling thought on a sour note, some people are happy when others are unhappy. What do they call it, schadenfreude?