ആനന്ദലബ്ധിക്കിനിയെന്തുവേണം?
ഇനി പലതും വേണം. എഴുത്തഛന്‍ എഴുതിയ രാമകഥ ഇമ്പമായി പാടുന്നതു കേട്ടാല്‍ ആനന്ദം തന്നെ. പക്ഷേ അതുകൊണ്ടായില്ല. പണം, പദവി, പെരുമ--അങ്ങനെ പലതുമുണ്ടായാലേ ആനന്ദലബ്ധി സാധ്യമാവൂ. ദുരിതം തീര്‍ക്കാന്‍ ചിലര്‍ ചീട്ടു കളിക്കുന്നു, ചിലര്‍ കള്ളു കുടിക്കുന്നു, ചിലര്‍ നാമം ജപിക്കുന്നു, വേറെ ചിലരാകട്ടെ, വൈലോപ്പിള്ളിയെപ്പോലെ, കവിത കൊരുത്തു കഴിയുന്നു. ലോകം ഭിന്നരുചിയാണെന്നല്ലേ പണ്ഡിതമതം.
ആരെ എന്ത് എങ്ങനെ സുഖിപ്പിക്കുമെന്ന അന്വേഷണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പുതിയ അന്വേഷണ രീതികളും ദിശകളും ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അന്വേഷണത്തിന്‍റെ മാര്‍ഗ്ഗവും ലക്ഷ്യവും ഉള്ളടക്കവും തിട്ടപ്പെടുത്താന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ മുപ്പതുകള്‍ മുതല്‍ നടക്കുന്ന പഠനം കാല്‍ നൂറ്റാണ്ടു കൂടി നീളും. ആയിരം പേരെവെച്ച് തുടങ്ങിയ പഠനത്തില്‍ അവരുടെ പിന്‍ തലമുറയിലേക്കും വ്യാപിപ്പിക്കും.
അതിനിടെ അതിന്‍റെ മേധാവി നാലു തവണ മാറിക്കഴിഞ്ഞു. ഒരു നൂറ്റാണ്ടത്തെ പഠനം ഒരാളെക്കൊണ്ട് നടത്തിക്കൊണ്ടുപോവാന്‍ പറ്റില്ലല്ലോ. നാലാമത്തെ മേധാവിയായ റോബര്‍ട് വാല്‍ഡിംഗര്‍ ഇതുവരെയുള്ള അറിവു വെച്ചു പറയുന്നു, ഏറ്റവുമധികം ആളുകളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് നല്ല അയല്‍ പക്കമത്രേ. വീട്ടിലും നാട്ടിലും നല്ല ചങ്ങാത്തമുള്ളവര്‍ കൂടുതല്‍ സന്തോഷിക്കുന്നു, കൂടുതല്‍ ആരോഗ്യത്തോടെ കഴിയുന്നു. നമുക്ക് എന്നേ നാട്ടറിവായി കിട്ടിയ വിവരം ശാസ്ത്രീയമായി സ്ഥാപിക്കപ്പെടുന്നുവെന്നര്‍ഥം.
അതുകൊണ്ടായാലും വേറെ ഏതു രീതിയില്‍ നോക്കിയാലും ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ പാര്‍ക്കുന്ന രാജ്യമാണ് ലോകത്തില്‍ ഏറ്റവും ദുരിതമയം എന്നു സിദ്ധാന്തിക്കുന്ന സര്‍വേ നമുക്ക് രസിക്കുന്നതല്ല. നൂറ്റിനാല്‍പത് രാജ്യങ്ങളെ പഠനവിധേയമാക്കിയപ്പോള്‍ സന്തോഷം ഏറ്റവും കുറഞ്ഞ പത്തു രാജ്യങ്ങളില്‍ ഇന്ത്യയും പെട്ടു. നൂറ്റിമുപ്പതാം സ്ഥാനം നേടിയ ഇന്ത്യയെക്കാള്‍ ദു:ഖിതമാണ് അഫ്ഘാനിസ്റ്റാന്‍ എന്നു സമധാനിക്കാം. സമാധാനം വേണ്ടെങ്കില്‍ ചൈനയും പാക്കിസ്റ്റാനും ബാംഗ്ലാ ദേശും നമ്മെക്കാള്‍ ഏറെ മീതെയാണെന്നു കാണാം.
റിച്ചര്‍ഡ് ലയാര്‍ഡ് എന്ന ബ്രിട്ടിഷ് സാമൂഹ്യ-ധനശാസ്ത്രജ്ഞന്‍റെ നേതൃത്വത്തില്‍ ആറു കൊല്ലമായി നടന്നു വരുന്ന പഠനത്തില്‍ തെളിഞ്ഞു വരുന്നതാണ് ഈ ലോകസന്തോഷസൂചിക(World Happiness Report). ധനവും സന്തോഷവും തമ്മിലുള്ള ബന്ധം കാലാകാലമായി നിരീക്ഷിച്ചു വരുന്ന പണ്ഡിതനാണ് പ്രൊഫസര്‍ റിചര്‍ഡ്. പണം വേണം. എത്ര വേണം? എത്ര കിട്ടിയാല്‍, അതിന്‍റെ പലം കുറഞ്ഞു തുടങ്ങും. ധനശാസ്ത്രത്തിലെ പ്രാഥമികമായ തിയറി(Diminishing Utility) സന്തോഷത്തിന്‍റെ കാര്യത്തിലും പ്രസക്തമാകുന്നു. പത്തു കിട്ടുകില്‍ നൂറു മതിയെന്നും മറ്റും പാടി നടക്കുന്നവര്‍ക്ക് പഥ്യമാകും പണം കൊണ്ടു മാത്രം വിപണിയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല പ്രൊഫസര്‍ റിച്ചര്‍ഡിന്‍റെ അനുമാനം. ആ വിഷയത്തിന് അദ്ദേഹം Happinomics എന്നു പേരിട്ടു.
ആഗ്രഹവും വിഭവവും സന്തോഷവും ത്രിമുഖമായ ഒരു ചിന്തകന്‍ ഇന്ത്യയിലുമുണ്ടായിരുന്നു. അലാഹാബാദ് സര്‍വകലാശാലയിലെ ജെ കെ മേഹ്തയുടെ നിലപാട് ആഡം സ്മിത്തിന്‍റെ പ്രാഥമിക ധനശാസ്സ്ത്രതത്വത്തെ പരിഷ്ക്കരിക്കുന്നതായിരുന്നു. ആഗ്രഹങ്ങള്‍ക്ക് പരിധിയില്ല, വിഭവങ്ങള്‍ പരിമിതമാണ്, അവയെ പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് ധനശാസ്ത്രദൌത്യം എന്നായിരുന്നു സ്മിത്തിന്‍റെ സങ്കല്‍പം. ആഗ്രഹങ്ങളുടെ സന്തര്‍പ്പണം വഴി ആനന്ദം നേടാം എന്ന വിശ്വാസം തകിടം മറിച്കുകൊണ്ട് മേഹ്ത പറഞ്ഞു, അനാഗ്രഹമേ ആനന്ദം പകരൂ സമൃദ്ധി സമ്പത്തുകൊണ്ടുണ്ടാകുന്നതല്ല.എന്ന ചിന്തയെപ്പറ്റി കാര്യമായ തുടര്‍ചര്‍ച്ച ഉണ്ടായില്ല.
ലോകസന്തോഷസൂചികയില്‍ ഒടുവിലത്തെ പത്തു രാജ്യങ്ങളില്‍ ഇന്ത്യ എങ്ങനെ പെട്ടു പോയി എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. സന്തോഷം തിട്ടപ്പെടുത്തുന്ന രീതിയും അതിന്‍റെ പരിഹാരവും ഇന്ത്യന്‍ ജീവിതശൈലിയെയും സങ്കല്‍പത്തെയും പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതല്ല എന്നൊരു വാദം ഉണ്ടാകാം. ഉദാഹരണമായി, ഏറ്റവുമധികം ആഹ്ളാദിക്കുന്ന കൊച്ചു നാടായ ഫിന്‍ലാന്ഡ് ഒരുക്കുന്ന ജീവിതസൌകര്യങ്ങള്‍ നോക്കൂ.
അമ്പതു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ആ നാട്ടില്‍ അതില്‍ പകുതിയോളം സോന എന്നറിയപ്പെടുന്ന സ്വേദന സംവിധാനം ഉണ്ടത്രേ. രണ്ടു പേര്‍ക്ക് ഒന്ന് എന്ന വീതം. അപ്പോള്‍ കുറെ സോന പണിതിട്ടാല്‍ അതില്‍ കയറിക്കൂടി വിയര്‍ക്കുന്നവര്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടുമെന്നാണെങ്കില്‍, ആ വഴിയേ പോകണമെന്നോ? പൊള്ളുന്ന ഭൂമധ്യരേഖാപ്രദേശത്തും സ്വേദനഗൃഹം തലങ്ങും വിലങ്ങും കെട്ടിപ്പൊക്കണമെന്നോ? രണ്ടായിരം കൊല്ലത്തെ പഞ്ചകര്‍മ്മപാരമ്പര്യം നമുക്ക് ഉണ്ടെങ്കിലും, കൃത്രിമമായി വിയര്‍പ്പിക്കുന്ന ചികിത്സയുടെ ഗുണം കുറച്ചു പേര്‍ക്കേ വിധിക്കുകയോ കൈവരുകയോ ചെയ്യാറുള്ളു.
ഫിന്‍ലാന്‍ഡ് എങ്ങനെ അത്ര സന്തോഷിക്കുന്ന നാടായി എന്നു പഠിക്കാന്‍ ലൂസി പിയേഴ്സണ്‍ എന്ന ബ്രിടിഷ് എഴുത്തുകാരി ഹെല്‍സിങ്കിയില്‍ പോയ കഥ വായിക്കുകയുണ്ടായി. സന്തോഷം എന്ന മാനസികാവസ്ഥയെ ദ്യോതിപ്പിക്കുന്ന അറുപത് വാക്കുകളുടെ ശേഖരം ഉണ്ടത്രേ ഇംഗ്ലിഷില്‍. അങ്ങനെ ക്രമീകരിക്കപ്പെടുകയും വര്‍ഗീകരിക്കപ്പെടുകയും ചെയ്യുന്ന സന്തോഷത്തിന്‍റെ നിലവാരം നന്നേ മോശമല്ലെങ്കിലും നന്നെന്നു പറഞ്ഞുകൂടാ.
ഫിന്‍ലാന്ഡിലെ ജീവിതശൈലിയും ഭാഷാഭാവവും സന്തോഷത്തിന്‍റെ ആഴവും വ്യാപ്തിയും അടയാളപ്പെടുത്തുന്നതായി കാണുന്നു ആ യാത്രികയായ എഴുത്തുകാരി. സന്തോഷത്തെ രണ്ടു ഭാവത്തിലും അനുഭവത്തിലും അവതരിപ്പിക്കുന്ന രസകരമായ വാക്കുകളുണ്ട് ഫിന്നിഷ് ഭാഷയില്‍. ഏതെങ്കിലുമൊരു ജീവിതവൃത്തികൊണ്ട്, പ്രവൃത്തിയോ നേട്ടമോ കൊണ്ട്, ഒരു വിനോദയാത്രകൊണ്ട് അനുഭവിക്കാവുന്ന സന്തോഷം. അത് അല്‍പനേരം അനുഭവപ്പെടുന്നു, പിന്നെ മറന്നു പോകുന്നു. രണ്ടാമത്തെ പദം സൂചിപ്പിക്കുന്നത് സ്ഥായിയായ ജീവിതദര്‍ശനം വഴി ഉണ്ടാകുന്ന ആനന്ദത്തെയാകുന്നു.
ആ പഴമൊഴിക്കു ചേരും പടി ക്രമീകരിച്ചതാണ് ആ രാജ്യത്തെ ജീവനം എന്നു വേണം വിചാരിക്കാന്‍. നിരാശാവാദിക്ക് ഒരിക്കലും ഭഗ്നാശവനാവില്ലെന്ന് ഒരു പണ്ഡിത വചനം. ഏറെ കുറഞ്ഞും ഏറെ കൂടിയുമല്ലാതെയുള്ള തലത്തില്‍ നിലയുറപ്പിച്ചാല ആനന്ദിക്കാനാവൂ എന്ന പച്ച നേര് ആപ്തവാക്യമായി ഇറങ്ങുന്നു. ജഗത്പിതാക്കളെപ്പോലെ ചേര്‍ന്നിരിക്കുന്ന വാക്കും അര്‍ഥവും തട്ടിവിടുന്നതു കൊള്ളാം. എത്രയായാല്‍ "ഏറെ കൂടും," എത്രയായാല്‍ "ഏറെ കുറയും" എന്നു കണ്ടെത്തുന്നതാണ് വിഷമം.
ഏറ്റവുമധികം സന്തോഷിക്കുന്ന ഫിന്‍ലാന്ഡിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതുപോലെ, അതീവഖിന്നമായ ഇന്ത്യയിലും കണ്ണും കാതും--മനസ്സും--തുറന്ന് സവാരി ചെയ്താല്‍ രസമായിരിക്കും. സംസ്ക്കാരത്തിന്‍റെ ആദിയുഗത്തില്‍ തുടങ്ങിയതാണ് ഇവിടെയും ആനന്ദാന്വേഷണം. ആനന്ദദ്യോതകമായ എത്ര വാക്കുകള്‍ നവീനവും പ്രാചീനവുമായ ഇന്ത്യന്‍ ഭാഷകളിലുണ്ടെന്ന് കണക്കെടുക്കണം. ആ പാരമ്പര്യവും അവബോധവും പിന്നെപ്പിന്നെ ആനന്ദത്തിന്‍റെ നിറം കാവിയാണെന്നു വരുത്തിത്തീര്‍ത്തു.
നമ്മുടെ ആനന്ദാന്വേഷണം പോയ വഴി നോക്കിയാല്‍ നമ്മളെന്തുകൊണ്ട് ഏറ്റവും സന്തോഷിക്കുന്ന നാടായില്ലെന്ന് അത്ഭുതപ്പെടും. രാഗവും ദ്വേഷവുമില്ലാതെ, ലോഭവും മോഹവുമില്ലാതെ, മാത്സര്യഭാവമില്ലാതെയുള്ള ചിദാനന്ദമാണ് ലക്ഷ്യം. രാഗവും ഭയവും ക്രോധവുമില്ലാതെയായാലാണ് സ്ഥിതപ്രജ്ഞനാകൂ എന്ന് വാസുദേവ കൃഷ്ണന്‍. അങ്ങനെ ആലോചിച്ചുപോകുമ്പോള്‍ ഒന്നുമില്ലായ്മയല്ലേ ആനന്ദം എന്നും തോന്നാം. വിജയം, മാനം, ധനം, ശക്തി, ശുരക്ഷ എന്നിങ്ങനെ ആളുകള്‍ കൊണ്ടാടുന്ന മൂല്യങ്ങളൊക്കെ നേടിയാലും ഇതൊക്കെ എന്തിന് എന്ന ചോദ്യത്തിനുത്തരം കാണാതെ നമ്മള്‍ സംഭ്രമിക്കുന്നു.
അത്രയൊന്നും കുഴഞ്ഞുമറിഞ്ഞ കാര്യമല്ല ആനന്ദം. അവനവന്‍റെ സുഖത്തിനു പറ്റുന്നത് വേറൊരാളുടെ സുഖത്തിനും കാരണമായാലേ ആനന്ദമുണ്ടാകൂ എന്നു ലളിതമായി പറഞ്ഞ ഗുരുവിലേക്കെത്തും സന്തോഷത്തിനു വേണ്ടിയുള്ള എല്ലാ നീക്കവും. അവനവനെ തൃപ്തിപ്പെടുത്താന്‍ നോക്കണ്ട. ഒരിക്കലും തൃപ്തിപ്പെടാത്ത ഒരാളേ ഉള്ളു: അവനവന്‍ തന്നെ. ലോകസന്തോഷസൂചിക ഗണിച്ചുണ്ടാക്കുമ്പോള്‍ ഈ ഇന്ത്യന്‍ ബൌദ്ധികയാഥാര്‍ഥ്യം കൂടി ഓര്‍ക്കാം.

No comments:
Post a Comment