Sunday, February 15, 2009

പുരാണത്തില്‍ ഭ്രാന്ത്

കുറേ നാള്‍ മുമ്പ് ഞാന്‍ ഒരു ബ്ലോഗില്‍ എഴുതി:

പണ്ടൊന്നും ആര്‍ക്കും ഭ്രാന്തുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ‍പുരാണങ്ങളില്‍ ഭ്രാന്തകഥാപാത്രങ്ങളെ
കാണുമായിരുന്നല്ലോ. എന്നുവെച്ചാല്‍ ഭ്രാന്ത് ഒരു പുതിയ രോഗമാകുന്നു. അതുപോലെത്തന്നെ, കുട്ടികള്‍ക്കും ഭ്രാന്തുണ്ടാകാറില്ല.
ഭ്രാന്ത് മുതിര്‍ന്നവരുടെ രോഗമത്രേ. തലച്ചോറും മനസ്സും വളരുമ്പോഴേ തല തിരിഞ്ഞുപോകാറുള്ളു.

പിന്നീടാലോചിച്ചപ്പോള്‍, തിരുത്തണമെന്നു തോന്നി. കുട്ടികള്‍ക്കും മനോരോഗം പിടിപെടാറുണ്ട്.
വലിയ തോതില്‍ ഇല്ലെന്നുമാത്രം. പുരാണങ്ങളില്‍ ഭ്രാന്തന്മാരും ഉണ്ട്. ഒറ്റനോട്ടത്തില്‍ അവര്‍ ഭ്രാന്തന്മാരാണെന്നു
തോന്നുകയില്ലെന്നേ ഉള്ളൂ.

ദുഷ്യന്തനെ നോക്കൂ. ഓര്‍മ്മ ചിലപ്പോള്‍ തകര്‍ന്നുപോകുന്നതായിരുന്നു പുള്ളിക്കാരന്റെ രോഗം.
ശകുന്തളയെ പറ്റിക്കാനുള്ള പണി ആയിരുന്നില്ല ആ മറവി. കുറേക്കൂടി കടുത്തതായിരുന്നു
നളന്റെ മനോരോഗം. ഊണിന്നാസ്ഥ കുറയലുമൊക്കെ അതിന്റെ ലക്ഷണങ്ങള്‍ ആയിരുന്നു.
പുഷ്കരനേയും അതു വേറൊരു വിധത്തില്‍ ബാധിച്ചു. അയാളില്‍ കലി കേറി.
കലി തന്നെ വിനയുടെ, ദര്‍പ്പത്തിന്റെ, അരൂപിയായ പ്രതീക്കമാകുന്നു.
ഒരു വാക്യത്തില്‍ ആറ് തവണ “ഞാന്‍” എന്നു ഉരുവിടുന്ന ആ അഹന്ത കണ്ടില്ലേ?
അതും ഭ്രാന്തിന്റെ ഒരുതരം രൂപം തന്നെ.

ദുര്യോധനന്‍ കുറച്ചിട ഭ്രാന്തനായി. അപ്പോഴാണല്ലോ അയാള്‍ക്ക് സ്ഥലജലഭ്രമം ഉണ്ടായത്.
തെറ്റാണെന്നറിഞുകൊണ്ടുതന്നെ തെറ്റുചെയ്യുന്നതിനെപ്പറ്റിദുര്യോധനന്‍ പരിദേവനം ചെയ്യുന്നുണ്ട്.
ശരിയാണെന്നറിഞ്ഞുകൊണ്ട് ശരി ചെയ്യാന്‍ പറ്റാത്തതിനെപ്പറ്റിയും. ഇതല്ലെങ്കില്‍ പിന്നെ
എന്താകും ഭ്രാന്ത്?

തല തിരിഞ്ഞുപോകുന്ന കഥാപാത്രങ്ങള്‍ അനവധിയുണ്ട് പുരാണങ്ങളില്‍.
ആത്മഹത്യ ഏരിയൊരു മനോരോഗത്തിന്റെ ഫലമല്ലേ? ആത്മഹത്യ എന്നല്ല അന്നുപറഞ്ഞിരുന്നത്.
പ്രായോപവേശം ആയിരുന്നു ആര്യപദം. ജുദാസ് ഭ്രാന്തനായിരുന്നോ? ആത്മഹത്യ ചെയ്തതുകൊണ്ടുമാത്രമല്ല
അങ്ങനെ തോന്നുന്നത്. മനോരോഗത്തിന്റെ ലക്ഷണങ്ങള്‍ വേറേയും ആ കഥപാത്രത്തില്‍ കാണാം.

അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് തെറ്റ്. ഭ്രാന്ത് പുതിയ രോഗമല്ല.
പണ്ടും അതുണ്ടായിരുന്നു. പുരാണങ്ങള്‍ അത് ചര്‍ച്ച ചെയ്തു. കാലാതിവര്‍ത്തിയായി അത്,
ഭ്രാന്ത്, പടരുന്നു. അതുകൊണ്ടാകാം തോമസ് സാസ് എന്ന മനോരോഗവിദഗ്ദ്ധന്‍ എല്ലാവര്‍ക്കും
ആശ്വസമേകാന്‍ എന്നോണം പറഞ്ഞത്, മനോരോഗം ഒരു മിഥ്യ ആകുന്നു. നമുക്കറിയാമല്ലോ
അതങ്ങനെ അല്ലെന്ന്!

4 comments:

അങ്കിള്‍ said...

അഭിനന്ദനങ്ങള്‍, ആദ്യത്തെ മലയാലം പോസ്റ്റിനു. അതോടൊപ്പം മലയാളം ബ്ലോഗ് ഉലകത്തിലേക്ക് (അതിനെ ഞങ്ങള്‍ വിളിക്കുന്നത് ‘ബൂലോഗം’ എന്നാണ്) സ്വാഗതം.

keralafarmer said...

നീല പേജില്‍ നീല അക്ഷരം വായിക്കാന്‍ പ്രയാസം.

അങ്കിള്‍ said...

ശരിയാണല്ലോ. കേരളാഫാര്‍മറിനുള്ള പ്രയാസം എനിക്കും അനുഭവപ്പെടുന്നു. ബാക്ഗ്രൌണ്ടിന്റെയോ, അക്ഷരങ്ങളുടേയോ നിറം മാറ്റിയാല്‍ നന്നായിരുന്നു.

Dr.Kanam Sankar Pillai MS DGO said...

ദുര്‍ഗ്ഗാപ്രസാദ്‌ ഖത്രി എന്ന ബംഗാളി സാഹിത്യകാരന്‍ ഹിന്ദിയിലെഴുതിയ ശാസ്ത്രീയ കുറ്റാന്വേഷണ കഥകള്‍ ഒറിജിനലിനെ വെല്ലും വിധം മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി ലക്ഷക്കണക്കിന്‌ മലയാളികളെ വായനയുടെ ലോകത്തിലേക്ക്‌ ആകര്‍ഷിച്ച സാഹിത്യകാരനായിരുന്നു മോഹന്‍ ഡി. കങ്ങഴ എന്നറിയപ്പെട്ട ആര്‍. മോഹന്‍ ദാസ്‌ എന്ന ഹിന്ദി അദ്ധ്യപകന്‍.അറുപതുകളില്‍ വായനശാലകളില്‍ ഏറ്റവും കൂടുതല്‍ വായിക്കപെട്ട പുസ്തകങ്ങള്‍
കാനം ഇ.ജെ>യുടേ യും മോഹന്‍ ഡി.കങ്ങഴയുടേയും ആയിരുന്നു

ജീവിതരേഖ

സ്വാതന്ത്ര്യ സമര സേനാനി വൈക്കം രാമന്‍പിള്ളയുടെയും കടയനിക്കാട്‌ തയ്യില്‍ ഗൗരുക്കുട്ടിപ്പിള്ളയുടെയും മകനായി 1932 ല്‌ ജനിച്ചു. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ മഹാത്മജിയുടെ പ്രഭാഷണം മലയാളത്തില്‍ മൊഴിമാറ്റം നടത്തിയ രാമന്‍പിള്ള സര്‍ മകനെ ഹിന്ദി പഠനത്തിനാണ്‌ വിട്ടത്‌. ഹിന്ദിയില്‍ ബി.ഏ യും പിന്നീട്‌` ബി.റ്റി യും പാസ്സായ മോഹന്‍ എം.എ.ഏ പഠനം പൂര്‍ത്തിയാക്കാതെ ലക്ഷദീപില്‍ അധ്യാപകനായി പോയി
.പിന്നീട്‌ കങ്ങഴ പത്തനാട്‌, ആലക്കോട്‌` രാജാ സ്കൂള്‍ എന്നിവിടങ്ങളില്‍ ഹിന്ദി അധ്യാപകനായി ജോലി നോക്കി.

കുടുംബം

വെളിയനാട്‌ പി.ടി വാസുദേവിന്റെ മകള്‍,കന്നൂരില്‍ അധ്യാപിക വസുമതിയമ്മ ആയിരുന്നു ഭാര്യ. ആമിന, അമ്മിണി, സുലേഖ, മിനി എന്നിവരാണു മക്കള്‍

1979 ഡിസംബര്‍ 29 ന്‌ ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യ ചെയ്തു.

കൃതികള്‍

മൃത്യുകിരണം (4 ഭാഗം)

രക്തം കുടിക്കുന്ന പേന.

നേഫയില്‍ നിന്നൊരു കത്ത്‌

കറുത്ത കാക്ക


വെളുത്ത ചെകുത്താന്‍ (4 ഭാഗം)

ഭൂതനാഥന്‍ (7 ഭാഗം)

വിസ്ശ്വ സുന്ദരി (സ്വന്തം നോവല്‍)

കൂടുതലറിയാന്‍